അബുദാബി\ കുവൈത്ത് ∙ വ്രതാനുഷ്ഠാനം ഭക്ഷണസമയത്തെ മാത്രമല്ല ഉറക്കം, മരുന്ന് കഴിക്കുന്ന സമയം, ഹോർമോണുകളുടെ അളവ്, ജൈവഘടികാരം എന്നിവയെയും ബാധിക്കും. ആ സമയം ശരീരത്തിലെ ഊർജവും പോഷകങ്ങളും കുറയുന്നതിനാൽ സജീവമാകാൻ ചില വ്യായാമങ്ങൾ ചെയ്യണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അമിത അധ്വാനമില്ലാത്ത ചെറിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി\ കുവൈത്ത് ∙ വ്രതാനുഷ്ഠാനം ഭക്ഷണസമയത്തെ മാത്രമല്ല ഉറക്കം, മരുന്ന് കഴിക്കുന്ന സമയം, ഹോർമോണുകളുടെ അളവ്, ജൈവഘടികാരം എന്നിവയെയും ബാധിക്കും. ആ സമയം ശരീരത്തിലെ ഊർജവും പോഷകങ്ങളും കുറയുന്നതിനാൽ സജീവമാകാൻ ചില വ്യായാമങ്ങൾ ചെയ്യണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

അമിത അധ്വാനമില്ലാത്ത ചെറിയ വ്യായാമങ്ങൾ ചെയ്യാം. ശരിയായ സമയത്ത് ശരിയായ വ്യായാമം ചെയ്യുന്നത് ശരീരത്തിലെ ഊർജവും ശക്തിയും നിലനിർത്താൻ സഹായിക്കുമെന്ന് കുവൈത്ത് പിഎംആർ ഹോസ്പിറ്റലിലെ പിഎംആർ സ്പെഷലിസ്റ്റ് ഡോ.ആന്റണി സെബാസ്റ്റ്യൻ ഡിക്രൂസ് പറഞ്ഞു.

ADVERTISEMENT

നോമ്പ് കാലത്ത് ചെയ്യാവുന്ന വ്യായാമത്തിന്റെ അളവ് റമസാനു മുൻപ് ചെയ്തിരുന്ന വ്യായാമത്തിന്റെ നിലവാരത്തെ ആശ്രയിച്ചിരിക്കും. മുൻപ് പതിവായി വ്യായാമം ചെയ്യാത്ത ആളാണെങ്കിൽ കുറഞ്ഞ തോതിൽ ക്രമേണ ആരംഭിക്കാം. നടത്തവും മറ്റും ദൈനംദിന ദിനചര്യകളിൽ ഉൾപ്പെടുത്താം. സ്ഥിരമായി വ്യായാമം ചെയ്യുന്ന ആളാണെങ്കിൽ അതു തുടരാം. പരിധി മറികടക്കാനോ റെക്കോർഡുകൾ സ്ഥാപിക്കാനോ മുതിരരുത്. സ്വന്തം ശാരീരികക്ഷമത അനുസരിച്ച് വ്യായാമത്തിൽ മാറ്റങ്ങൾ വരുത്താം.

ഡോ.ആന്റണി സെബാസ്റ്റ്യൻ ഡിക്രൂസ്

വ്യായാമങ്ങൾ
∙ 
ഇഫ്താറിനു മുൻപോ ശേഷമോ ഏകദേശം 30-45 മിനിറ്റ് ദൈർഘ്യമുള്ളനടത്തം, സൈക്ലിങ് അല്ലെങ്കിൽ ലളിതമായ ജോഗിങ് പോലുള്ളവ ചെയ്യാം.
∙ ഇഫ്താറിനു ശേഷം പേശികൾ ബലപ്പെടുത്തുന്ന വ്യായാമങ്ങൾ 30-40 മിനിറ്റ് (സ്ക്വാട്ടുകൾ, പുഷ്-അപ്, ഡംബല്ലുകൾക്കു പകരം 1-2 ലീറ്ററിന്റെ വാട്ടർ ബോട്ടിലുകൾ ഉപയോഗിച്ചുള്ള വ്യായാമം)
∙ഇഫ്താറിനോ അത്താഴത്തിനോ മുൻപ് 20-30 മിനിറ്റ് ദൈർഘ്യമുള്ള യോഗ, സ്ട്രെച്ചിങ് വ്യായാമങ്ങൾ.
ഇഫ്താറിനു ശേഷം ഏകദേശം 20-30 മിനിറ്റ് ഹൈ-ഇന്റൻസിറ്റി ഇന്റർവെൽ ട്രെയ്നിങ് ഭക്ഷണം കഴിച്ച് 45-60 മിനിറ്റിനു ശേഷമേ ചെയ്യാവൂ. പതിവായി ചെയ്യുന്നവർ മതിയായ ഇടവേളകളെടുത്ത് കുറഞ്ഞ സമയത്തേക്കു ചെയ്യാം.

ADVERTISEMENT

വെള്ളം കുടിക്കണം, കഫീൻ അടങ്ങിയവ വേണ്ട
ഇഫ്താറിനുശേഷം ആവശ്യത്തിനു വെള്ളം കൃത്യമായ ഇടവേളകളിൽ കുടിക്കണം. ഇഫ്താറിനും സുഹൂറിനും ഇടയിൽ ദിവസവും കുറഞ്ഞത് 8-12 ഗ്ലാസ് വെള്ളം (ഏകദേശം 2 ലീറ്റർ) കുടിക്കണം. കഫീൻ അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കണം.

നോമ്പ് കാലത്ത് പുതുതായി വ്യായാമം ആരംഭിക്കുന്നതിനു മുൻപ് ഡോക്ടറുടെ ഉപദേശം തേടണം. പ്രമേഹം, ഹൃദ്രോഗം, രക്തസമ്മർദം പോലുള്ള അവസ്ഥകൾ ഉള്ളവർ, ഗർഭിണികൾ, ശാരീരിക അസ്വസ്ഥത തോന്നുന്നവർ എന്നിവരെല്ലാം ഡോക്ടറുടെ ഉപദേശം അനുസരിച്ച് വേണം തീരുമാനമെടുക്കാൻ.

English Summary:

Dr. Anthony Sebastian Dicruz shares exercises to do during Ramadan