സഞ്ചാരികൾക്ക് സന്തോഷ വാർത്ത: രാജ്യാന്തര യാത്രക്കാർക്ക് ട്രാൻസിറ്റ് വീസയുമായി കുവൈത്ത്

കുവൈത്ത് സിറ്റി ∙ രാജ്യാന്തര യാത്രക്കാർക്കു കുവൈത്തിൽ വിനോദസഞ്ചാരത്തിന് അവസരം നൽകുന്ന ട്രാൻസിറ്റ് വീസ ഉടൻ നിലവിൽ വരും.

കുവൈത്ത് സിറ്റി ∙ രാജ്യാന്തര യാത്രക്കാർക്കു കുവൈത്തിൽ വിനോദസഞ്ചാരത്തിന് അവസരം നൽകുന്ന ട്രാൻസിറ്റ് വീസ ഉടൻ നിലവിൽ വരും. നേരത്തേ അപേക്ഷിച്ച് വീസ നേടി, നിശ്ചിത കാലാവധിക്കുള്ളിൽ മടങ്ങണം. യൂറോപ്പ്, ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ളവർ നിലവിൽ കുവൈത്ത് വഴി യാത്ര ചെയ്യുന്നുണ്ടെങ്കിലും വിമാനത്താവളത്തിൽനിന്നു പുറത്തിറങ്ങാൻ അനുമതിയില്ല.
ട്രാൻസിറ്റ് വീസ അവതരിപ്പിക്കുന്നതിലൂടെ വിനോദസഞ്ചാര രംഗത്തെ ഉണർവാണു ലക്ഷ്യമിടുന്നത്. രണ്ടാമത്തെ ടെർമിനൽ കൂടി തുറന്നതിനാൽ കുവൈത്ത് വിമാനത്താവളത്തിൽ യാത്രക്കാർക്കു വിപുലമായ സൗകര്യങ്ങളുണ്ട്.