ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമർപ്പിച്ച് പ്രവാസി മലയാളികൾ
ഷാർജ ∙ ആറ്റുകാലമ്മയ്ക്ക് ഭക്തിപൂർവ്വം പൊങ്കാല സമർപ്പിച്ച് പ്രവാസി മലയാളികളും.
ഷാർജ ∙ ആറ്റുകാലമ്മയ്ക്ക് ഭക്തിപൂർവ്വം പൊങ്കാല സമർപ്പിച്ച് പ്രവാസി മലയാളികളും.
ഷാർജ ∙ ആറ്റുകാലമ്മയ്ക്ക് ഭക്തിപൂർവ്വം പൊങ്കാല സമർപ്പിച്ച് പ്രവാസി മലയാളികളും.
ഷാർജ ∙ ആറ്റുകാലമ്മയ്ക്ക് ഭക്തിപൂർവ്വം പൊങ്കാല സമർപ്പിച്ച് പ്രവാസി മലയാളികളും. അവധി ദിവസമല്ലാതിരുന്നിട്ടും വിശ്വാസികൾ നാട്ടിലെ അതേ സമയത്ത് തന്നെ പൊങ്കാല അടുപ്പിൽ തീ കത്തിച്ച് അമ്മയുടെ ഇഷ്ട വിഭവങ്ങളായ ശർക്കര പായസം, വെള്ളച്ചോറ്, പാൽപ്പായസം, വയണയപ്പം, മണ്ടപ്പുറ്റ് എന്നീ നിവേദ്യങ്ങൾ ഒരുക്കി കൃത്യസമയത്ത് തന്നെ നേദിച്ച് ഈ വർഷവും പൊങ്കാല മഹോത്സവം കെങ്കേമമാക്കി.
എല്ലാവർഷവും മുടങ്ങാതെ പൊങ്കാല അർപ്പിക്കുന്ന ഡോ. ദേവിസുമ, സുവീ അരുൺ എന്നിവർ ഷാർജ ഗാഫിയയിലെ വില്ലയിൽ പൊങ്കാല അർപ്പിച്ചു. ഷാർജ അൽഹസാനയിലുള്ള ശ്രീകണ്ഠൻ നായരുടെ വില്ലയിലും പൊങ്കാല സമർപ്പണം നടന്നു.