‘ലഹരി മഹാവിപത്ത്- ലഹരിക്കെതിരെ സാമൂഹിക പ്രതിരോധം’ എന്ന പേരിൽ കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി ടേബിൾ ടോക്ക് സംഘടിപ്പിച്ചു.

‘ലഹരി മഹാവിപത്ത്- ലഹരിക്കെതിരെ സാമൂഹിക പ്രതിരോധം’ എന്ന പേരിൽ കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി ടേബിൾ ടോക്ക് സംഘടിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ലഹരി മഹാവിപത്ത്- ലഹരിക്കെതിരെ സാമൂഹിക പ്രതിരോധം’ എന്ന പേരിൽ കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി ടേബിൾ ടോക്ക് സംഘടിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ‘ലഹരി മഹാവിപത്ത്- ലഹരിക്കെതിരെ സാമൂഹിക പ്രതിരോധം’ എന്ന പേരിൽ കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി  ടേബിൾ ടോക്ക് സംഘടിപ്പിച്ചു. ഖത്തറിലെ വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുത്ത ചർച്ചയിൽ, ലഹരി വ്യാപനത്തിനെതിരെ ക്രിയാത്മകമായ നിർദേശങ്ങളാണ് ഉയർന്നുവന്നത്.

ആധുനിക ജീവിതശൈലി, കുടുംബബന്ധങ്ങളിലെ മാറ്റങ്ങൾ, ആർഭാട ജീവിതം, സിനിമയിലെ തെറ്റായ മാതൃകകൾ, ധാർമിക മൂല്യച്യുതി, അമിതമായ സമ്മർദം എന്നിവ ലഹരിയുടെ വ്യാപനത്തിന് കാരണമാകുന്നതായി പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ലഹരി ഉൽപാദനവും വിതരണവും ഉപയോഗവും തടയുന്നതിന് ശക്തമായ നിയമനിർമാണം നടത്തുക, മത-രാഷ്ട്രീയ-സാംസ്കാരിക സംഘടനകൾ ലഹരി വിരുദ്ധ ബോധവത്കരണം നടത്തുക, സർക്കാർ വകുപ്പുകളും സന്നദ്ധ സംഘടനകളും ചേർന്ന് ഡി-അഡിക്‌ഷൻ സെന്ററുകൾ ആരംഭിക്കുക തുടങ്ങിയ നിർദേശങ്ങൾ ചർച്ചയിൽ ഉയർന്നു വന്നു.

ADVERTISEMENT

കെഎംസിസി ഖത്തർ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു. ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അനുഗ്രഹപ്രഭാഷണം നടത്തി. എസ്എഎം ബഷീർ മോഡറേറ്ററായിരുന്നു.

താജുദ്ധീൻ ചിറകുഴി (വൈ. പ്രസിഡന്റ്- ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി), ഷംസീർ അരികുളം (സെക്ര. സംസ്കൃതി ഖത്തർ), ഖലീൽ പരീദ് (ചീഫ് കോഓർഡിനേറ്റർ, യൂണിറ്റി ഖത്തർ), മുഹമ്മദലി ഖാസിമി (അഡ്വൈസറി ബോർഡ്, കേരളാ ഇസ്​ലാമിക് സെന്റർ), ശ്രീകല ജിനൻ (വൈ. പ്രസിഡന്റ്, ഖത്തർ ഇന്ത്യൻ ഓഥേഴ്‌സ് ഫോറം), ആർ. ചന്ദ്രമോഹൻ (പ്രസി. പ്രവാസി വെൽഫെയർ ഖത്തർ), മുനീർ സലഫി (അഡ്വൈസറി കൺവീനർ, ഖത്തർ ഇന്ത്യൻ ഇസ്​ലാഹി സെന്റർ), ജോൺ ഗിൽബർട്ട് (മെമ്പർ -ഒഐസിസി ഗ്ലോബൽ കമ്മിറ്റി), മുജീബ് മദനി (സെക്ര. ഖത്തർ ഇന്ത്യൻ ഇസ്​ലാഹി സെന്റർ), കെ.ടി. ഫൈസൽ സലഫി (പ്രസിഡന്റ്, ഖത്തർ കേരളാ ഇസ്​ലാഹി സെന്റർ), കഫീൽ പുത്തൻപള്ളി (രിസാല സ്റ്റഡി സർക്കിൾ), കെ. ഹുബൈബ് (ഇന്ത്യൻ മിഡിയഫോറം, സീനിയർ കറസ്‌പോണ്ടന്റ് ഗൾഫ് മാധ്യമം), ഫസലുറഹ്മാൻ (ന്യൂസ് കോഓർഡിനേറ്റർ, റേഡിയോ മലയാളം 98.6), ആർജെ അച്ചു (റേഡിയോ സുനോ) തുടങ്ങിയവർ സംസാരിച്ചു.

ADVERTISEMENT

സലിം നാലകത്ത് വിഷയാവതരണം നടത്തി. കെഎംസിസി ഉപദേശക സമിതി ചെയർമാൻ എംപി ശാഫി ഹാജി, വൈസ് ചെയർമാൻമാരായ അബ്ദുൽ നാസർ നാച്ചി, സിവി ഖാലിദ്, സംസ്ഥാന ഭാരവാഹികൾ, ഉപദേശക സമിതി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു. സംസ്ഥാന ട്രഷറർ പിഎസ്എം ഹുസൈൻ സ്വാഗതവും സെക്രട്ടറി അഷ്‌റഫ് ആറളം നന്ദിയും പറഞ്ഞു.

English Summary:

KMCC Qatar organized a table talk