ഫിറ കുവൈത്ത് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

കുവൈത്തിലെ ഇന്ത്യൻ എംബസി റജിസ്‌ട്രേഡ് സംഘടനകളുടെ പൊതു കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ റജിസ്‌ട്രേഡ് അസോസിയേഷൻ (ഫിറ കുവൈത്ത്) ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

കുവൈത്ത് സിറ്റി ∙ കുവൈത്തിലെ ഇന്ത്യൻ എംബസി റജിസ്‌ട്രേഡ് സംഘടനകളുടെ പൊതു കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ റജിസ്‌ട്രേഡ് അസോസിയേഷൻ (ഫിറ കുവൈത്ത്) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഫിറ ജോയിന്റ് കൺവീനർ ഷൈജിത്തിന്റെ അധ്യക്ഷതയിൽ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ നടന്ന സംഗമം ഫിറ കൺവീനറും ലോക കേരളസഭ പ്രതിനിധിയുമായ ബാബു ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.
പൊതുപ്രവർത്തകൻ അൻവർ സയ്യിദ് മുഖ്യപ്രഭാഷണം നടത്തി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ബത്താർ വൈക്കം, ചെസ്സിൽ രാമപുരം, അലക്‌സ് മാത്യു, ഓമനക്കുട്ടൻ, എം.എ. നിസ്സാം, കൃഷ്ണൻ കടലുണ്ടി, രാഗേഷ് പറമ്പത്ത്, ഷൈനി ഫ്രാങ്ക്, റാഷിദ്, ഷൈല മാർട്ടിൻ, വിജോ പി. തോമസ്, ഷൈജു, തമ്പി ലൂക്കോസ്, ജെറാൾഡ് ജോസ്, ഷിജൊ എം. ജോസ്, ബിജോ പി. ബാബു, വത്സരാജ്, ജിമ്മി ആന്റണി, പ്രിൻസ് കൊല്ലപ്പിള്ളിൽ, രതീഷ് വർക്കല എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഫിറ ജനറൽ സെക്രട്ടറി ചാൾസ് പി. ജോർജ് സ്വാഗതവും പ്രോഗ്രാം കൺവീനർ ബിജു സ്റ്റീഫൻ നന്ദിയും രേഖപ്പെടുത്തി.