വഴിയോരത്ത് വാനില്‍ കച്ചവടം നടത്തുന്ന പ്രവാസിയെ വാഹനത്തില്‍ വലിച്ചിഴച്ച് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍. കുവൈത്ത് സ്വദേശിയാണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 14-ന് ജഹ്റ ഗവര്‍ണറേറ്റിലെ അല്‍-മുത്ല മരുഭൂമി പ്രദേശത്താണ് ദാരുണമായ സംഭവം അരങ്ങേറിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത്‌ സിറ്റി ∙ വഴിയോരത്ത് വാനില്‍ കച്ചവടം നടത്തുന്ന പ്രവാസിയെ വാഹനത്തില്‍ വലിച്ചിഴച്ച് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍. കുവൈത്ത് സ്വദേശിയാണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 14-ന് ജഹ്റ ഗവര്‍ണറേറ്റിലെ അല്‍-മുത്ല മരുഭൂമി പ്രദേശത്താണ് ദാരുണമായ സംഭവം അരങ്ങേറിയത്.

വാനിലെ കച്ചവടകേന്ദ്രത്തില്‍ നിന്ന് ഭക്ഷണവും ശീതളപാനീയങ്ങളും വാങ്ങി പണം നല്‍കാതെ വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു പ്രതി. ഇത് മനസ്സിലാക്കിയ തൊഴിലാളി മോഷ്ടാവിന്റെ വാഹനത്തില്‍ പിടിച്ചു. തുടര്‍ന്ന് പ്രതി തൊഴിലാളിയെ വലിച്ചിഴച്ച് റോഡിലൂടെ ദീര്‍ഘദൂരത്തേക്ക് കൊണ്ടുപോയി. രക്തം വാര്‍ന്ന് ഗുരുതര പരുക്ക് ഏറ്റതോടെ വഴിയില്‍ തള്ളിയിട്ട് പ്രതി കടന്നു.

ADVERTISEMENT

ദൃക്സാക്ഷികള്‍ സംഭവം പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന്, സുരക്ഷാ ഉദ്യോഗസ്ഥരും ആംബുലന്‍സും സംഭവസ്ഥലത്തെത്തിയാണ് നിലത്ത്  കിടന്ന തൊഴിലാളിയെ കണ്ടെത്തിയത്. ശരീരത്തില്‍ നിരവധി ഒടിവുകളും കണ്ടെത്തിയിരുന്നു. ഉടന്‍ തന്നെ സമീപത്തെ അല്‍-ജഹ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കില്ലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവം, മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകം, കവര്‍ച്ച തുടങ്ങിയവയുടെ ഗണത്തില്‍ ഉള്‍പ്പെടുത്തി അന്വേഷണം നടത്താന്‍ ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന്, ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി (ക്രിമിനല്‍ സെക്യൂരിറ്റി സെക്ടര്‍) മേജര്‍ ജനറല്‍ അമീദ് അല്‍ ദവാസിന്റെ നിര്‍ദേശാനുസരണം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് ഒരാഴ്ചയ്ക്കുള്ളില്‍ പ്രതിയെ പിടികൂടിയത്.

English Summary:

Suspect arrested for murder of expatriate street vendor in Kuwait