കുവൈത്ത്‌ സിറ്റി ∙ സാന്ത്വനം കുവൈത്ത് ബി.ഡി.കെയുടെ സഹകരണത്തോടെ രക്തദാന ക്യാംപ് നടത്തി. അദാന്‍ ആശുപത്രിയിൽ നടന്ന രക്തദാന ക്യാംപ് ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറം കുവൈത്ത് കമ്യൂണിറ്റി സെക്രട്ടറി ഡോ. രഘുനന്ദന്‍ ഉദ്ഘാടനം ചെയ്തു. 90 പേര്‍ രക്തം ദാനത്തിൽ പങ്കാളികളായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത്‌ സിറ്റി ∙ സാന്ത്വനം കുവൈത്തും ബിഡികെ കുവൈത്തും ചേർന്ന്  രക്തദാന ക്യാംപ് സംഘടിപ്പിച്ചു. അദാന്‍ ആശുപത്രിയിൽ നടന്ന രക്തദാന ക്യാംപ്  ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറം കുവൈത്ത് കമ്യൂണിറ്റി സെക്രട്ടറി ഡോ. രഘുനന്ദന്‍ ഉദ്ഘാടനം ചെയ്തു. 90 പേര്‍ രക്തം ദാനത്തിൽ  പങ്കാളികളായി.

ക്യാംപിൽ വൊളന്റിയർമാരായി പ്രവര്‍ത്തിച്ച 35 വിദ്യാര്‍ഥികള്‍ക്ക്  സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ആദരിച്ചു. വിദ്യാർഥികൾക്കായി ഇന്ത്യന്‍ ഡോക്‌ടേഴ്സ്  ഫോറം ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

ADVERTISEMENT

സാന്ത്വനം കുവൈത്ത് പ്രസിഡന്റ് ജ്യോതിദാസിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യൻ ബിസിനസ് & പ്രൊഫഷണല്‍ കൗണ്‍സില്‍ (ഐ.ബി.പി.സി.) സെക്രട്ടറി കെ.പി. സുരേഷ്, സാന്ത്വനം കുവൈത്ത് ഉപദേശക സമിതി അംഗം ഡോ. അമീര്‍ അഹമ്മദ്, ബി.ഡി.കെ. കുവൈത്ത് ജനറല്‍ കണ്‍വീനര്‍ നിമിഷ് കാവലം, ഐ.ഡി.എഫ്. കുവൈത്ത് വൈസ് പ്രസിഡന്റ് ഡോ. സുസോവന സുജിത്ത്, ഡോ. നിര്‍മല, ഡോ. അനില, ഡോ. ആന്റണി, ഡോ. സാദിഖ്, അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റിംഗ് മാനേജര്‍ ശ്രീജിത്, സാമൂഹ്യ പ്രവര്‍ത്തകന്‍ സലിം കൊമ്മേരി, ഗഡഉഅ ജനറല്‍ കണ്‍വീനര്‍ മാര്‍ട്ടിന്‍ മാത്യു ക്യാംപ് കോ ഓര്‍ഡിനേറ്റര്‍ ബിവിന്‍ തോമസ്, സാന്ത്വനം സെക്രട്ടറി സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 

രക്തദാന ക്യാംപിൽ നിന്ന്. ചിത്രം– സ്പെഷൽ അറേഞ്ച്മെന്റ്.

അടിയന്തര ഘട്ടങ്ങളില്‍ രക്തം ആവശ്യമായി വരുന്ന രോഗികള്‍ക്ക് സഹായം എത്തിക്കുന്നതിന് താഴെ പറയുന്ന നമ്പറുകളില്‍ ബി ഡി കെ കുവൈത്തുമായി  ബന്ധപ്പെടാവുന്നതാണ്. 90041663, 96602365,99811972.

English Summary:

Swanthanam Kuwait organized a blood donation camp in collaboration with BDK