കിസ്‌വ ഇഫ്താറും പൊതുയോഗവും
കുവൈത്തിലെ മലയാളി പാട്ടുകാരുടെ കൂട്ടായ്മയായ കുവൈത്ത് ഇന്ത്യന്‍ സിംഗേഴ്സ് വെൽഫെയർ അസോസിയേഷന്‍ (കിസ്‌വ) നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമവും പൊതുയോഗവും മംഗഫ് ദിലൈറ്റ്‌സ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു.

കുവൈത്ത് സിറ്റി ∙ കുവൈത്തിലെ മലയാളി പാട്ടുകാരുടെ കൂട്ടായ്മയായ കുവൈത്ത് ഇന്ത്യന്‍ സിംഗേഴ്സ് വെൽഫെയർ അസോസിയേഷന്‍ (കിസ്‌വ) നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമവും പൊതുയോഗവും മംഗഫ് ദിലൈറ്റ്‌സ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. പ്രസിഡന്റ് സ്റ്റീഫന്‍ ദേവസിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സത്താര്‍ കുന്നില്‍ റമസാന്‍ സന്ദേശം നല്‍കി.
സിന്ധു രമേശ് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ജനറല്‍ സെക്രട്ടറി ബിനോയ് ജോണി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ട്രഷറര്‍ അനുരാജ് ശ്രീധരന്‍ നന്ദി രേഖപ്പെടുത്തി. യാസര്‍ കരിങ്കല്ലത്താനി പരിപാടികള്‍ ഏകോപിപ്പിച്ചു. 'തുടര്‍ന്ന് നടന്ന വാര്‍ഷിക സമ്മേളനത്തില്‍ കിഷോര്‍ ആര്‍ മേനോന്‍ (പ്രസിഡന്റ്) റാഫി കല്ലായി, സുമിത നായര്‍ (വൈസ് പ്രസിഡന്റ്) ബിനോയ് ജോണി (ജനറല്‍ സെക്രട്ടറി) അനുരാജ് ശ്രീധരന്‍ (ട്രഷറര്‍) എന്നിവരെയും തിരഞ്ഞെടുത്തു.