പെരുന്നാളിന് 3000 ഉൽപന്നങ്ങളുടെ വില കുറച്ച് ദുബായ് യൂണിയൻ കോപ്

പെരുന്നാളി(ഈദുൽ ഫിത്ർ)ന് തിരഞ്ഞെടുത്ത 3000 ഭക്ഷ്യ, ഭക്ഷ്യേതര ഉൽപന്നങ്ങൾക്ക് 60% വരെ കിഴിവ് ലഭിക്കുമെന്ന് യൂണിയൻ കോപ് സീനിയർ വിഭാഗം മാനേജർ ഷുഐബ് അൽ ഹമ്മാദി അറിയിച്ചു.

ദുബായ് ∙ പെരുന്നാളി(ഈദുൽ ഫിത്ർ)ന് തിരഞ്ഞെടുത്ത 3000 ഭക്ഷ്യ, ഭക്ഷ്യേതര ഉൽപന്നങ്ങൾക്ക് 60% വരെ കിഴിവ് ലഭിക്കുമെന്ന് യൂണിയൻ കോപ് സീനിയർ വിഭാഗം മാനേജർ ഷുഐബ് അൽ ഹമ്മാദി അറിയിച്ചു. സാമ്പത്തികമായ ബുദ്ധിമുട്ടുകളില്ലാതെ ആഘോഷ വേളകളിൽ ഷോപ്പിങ് നടത്താൻ എല്ലാ വർഷവും സമാനമായ ഓഫറുകൾ അവതരിപ്പിക്കാറുണ്ട്.
സമ്മാനങ്ങൾക്കും ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വാരാന്ത്യ പ്രമോഷനുകളിൽ ഫ്രൂട്ട് ബാസ്ക്കറ്റുകൾ, ഭക്ഷ്യ വസ്തുക്കൾ, വീട്ടുസാധനങ്ങൾ, ഇലക്ട്രോണിക്സ് തുടങ്ങിയ അവശ്യവസ്തുക്കൾക്കും കിഴിവുണ്ട്.
ഈ ആഴ്ച മുതൽ പെരുന്നാൾ ദിനങ്ങൾ ഉൾപ്പെടെയുള്ള കാലയളവിൽ ഈ ഓഫറുകൾ ലഭ്യമാണ്. ഓഫറുകൾ യൂണിയൻ കോപ് സ്മാർട്ട് ആപ്പിലും ഇ-കൊമേഴ്സ് സ്റ്റോറിലും ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.