നമസ്കാരത്തിന് 19,000 ഇടങ്ങൾ ഒരുക്കി സൗദി
റിയാദ് ∙ സൗദിയിൽ പെരുന്നാൾ നമസ്കാരത്തിന് മസ്ജിദുകളും ഈദ് ഗാഹുകളും ഉൾപ്പെടെ 19,000 ഇടങ്ങൾ സജ്ജമാക്കിയതായി ഇസ്‌ലാമിക്, ദഅ്വ, ഗൈഡൻസ് മന്ത്രാലയം അറിയിച്ചു.

15,948 മസ്ജിദുകളിലും 3,939 ഈദുഗാഹുകളിലുമാണ് പെരുന്നാൾ നമസ്കാരം നടക്കുക. അതതു പ്രദേശത്ത് സൂര്യൻ ഉദിച്ച് 15 മിനിറ്റിനകം പെരുന്നാൾ നമസ്കാരം നിർവഹിക്കണം.
സുഗമമായ പ്രാർഥന ഉറപ്പാക്കാൻ വനിതകൾ ഉൾപ്പെടെ 6000 പരിശോധകരെ നിയമിച്ചു. സേവനത്തിൽ തടസ്സമുണ്ടായാൽ 1933 നമ്പറിൽ അറിയിക്കണമെന്നും അഭ്യർഥിച്ചു.