പ്രവാസി മലയാളികൾക്ക് സന്തോഷവാർത്ത: വാടക വർധനയ്ക്ക് കടിഞ്ഞാൺ; റിയൽ എസ്റ്റേറ്റ് മേഖലയിൽ അടിമുടി മാറ്റവുമായി സൗദി

റിയാദ് ∙ തലസ്ഥാന നഗരമായ റിയാദിലെ വർധിച്ചു വരുന്ന ഭൂവിലയ്ക്കും വാടകയ്ക്കും തടയിട്ട് സമഗ്ര പരിഷ്കരണങ്ങൾ. വടക്കൻ റിയാദിലെ ഭൂമി ഇടപാടുകളിലും വികസനത്തിലും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിക്കുന്നതുൾപ്പെടെ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് സൗദി കിരിടീവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ.

സമീപ വർഷങ്ങളിലായി റിയാദിലെ ഭൂമി വിലയും വാടകയും ക്രമാതീതമായി വർധിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് റിയൽ എസ്റ്റേറ്റ് മേഖലയിൽ സ്ഥിരത ഉറപ്പാക്കാൻ ലക്ഷ്യമിട്ട് സമഗ്രമായ നടപടികൾ. നിരക്ക് വർധന സംബന്ധിച്ച് റിയാദ് നഗരത്തിന്റെ റോയൽ കമ്മീഷനും സാമ്പത്തിക–വികസന കാര്യ കൗൺസിലും ചേർന്ന് നടത്തിയ വിശദമായ പഠനത്തിന് ശേഷമാണ് പുതിയ തീരുമാനങ്ങൾ. സൗദി തലസ്ഥാനമായ റിയാദിലെ ഭൂ വിപണി നേരിടുന്ന വെല്ലുവിളികളും പഠന സംഘം വിലയിരുത്തി.
വടക്കൻ റിയാദിലെ ഭൂമി ഇടപാടുകളിലും വികസനകാര്യങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം പിൻവലിക്കുന്നതോടെ നിർദ്ദിഷ്ട പ്രദേശങ്ങളിൽ ഭൂമി വിൽപന, വാങ്ങൽ, വിഭജനം, ഉപ വിഭജനം എന്നിവ സാധ്യമാകും. കെട്ടിട പെർമിറ്റുകളുടെ വിതരണവും ഉറപ്പാക്കും.
വടക്കൻ റിയാദിലെ 17 ചതുരശ്ര കിലോമീറ്റർ വരുന്ന പ്രദേശത്താണ് പുതിയ തീരുമാനം ബാധകം. പടിഞ്ഞാറ് കിങ് ഖാലിദ് റോഡും പ്രിൻസ് മുഹമ്മദ് ബിൻ സാദ് റോഡും തെക്ക് പ്രിൻസ് സൗദ് ബിൻ അബ്ദുല്ല ബിൻ ജലാവി റോഡും വടക്ക് അസമാ ബിൻത് മാലിക് സ്ട്രീറ്റും കിഴക്ക് അൽ–അറിഡ് ജില്ലയും അതിരിടുന്നതാണ് ഈ 17 ചതുരശ്ര കിലോമീറ്റർ.കൂടാതെ കിങ് സൽമാൻ റോഡിന്റെ വടക്കായുള്ള 16.2 ചതുരശ്ര കിലോമീറ്റർ പ്രദേശവും പുതിയ പരിഷ്കരണത്തിന് കീഴിൽ വരും.
നേരത്തെ ഇവിടുത്തെ 48.28 ചതുരശ്ര കിലോമീറ്ററിലെ നിയന്ത്രണങ്ങളും പിൻവലിച്ചിരുന്നു. ഇതോടെ വികസനത്തിനായി നിലവിൽ 81.48 ചതുരശ്ര കിലോമീറ്റർ ആണ് ലഭ്യമായിരിക്കുന്നത്.
വിപണിയിലെ ആവശ്യകത അനുസരിച്ച് അടുത്ത 5 വർഷത്തിനുള്ളിൽ 10,000 ത്തിനും 40,000ത്തിനും ഇടയിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ റസിഡൻഷ്യൽ പ്ലോട്ടുകൾ സജ്ജമാക്കാനും നിർദേശത്തിൽ പറയുന്നു. ഈ ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾക്കുള്ള വായ്പ എടുക്കുന്നത് ഒഴികെ അടുത്ത 10 വർഷത്തേക്ക് ഭൂമി വിൽക്കുന്നതിനോ വാങ്ങുന്നതിനോ പണയപ്പെടുത്തുന്നതിനോ വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ നിർമാണം പൂർത്തിയായില്ലെങ്കിൽ ഭൂമി സർക്കാർ തിരിച്ചെടുത്ത് ഉടമയ്ക്ക് പണം തിരികെ നൽകും.
വൈറ്റ് ലാൻഡ് ടാക്സ് നിയമത്തിലെ ഭേദഗതികൾ അടുത്ത 60 ദിവസത്തിനുള്ളിൽ വേഗത്തിൽ നടപ്പാക്കുക, ഭൂമി ഉടമയും വാടകക്കാരും തമ്മിലുള്ള ബന്ധത്തിന്റെ സുതാര്യത ഉറപ്പാക്കാൻ 90 ദിവസത്തിനുള്ളിൽ റഗുലേറ്ററി നടപടികൾ പ്രാവർത്തികമാക്കുക തുടങ്ങിയവയും നിർദേശത്തിൽ ഉൾപ്പെടുന്നു. റിയാദിലെ റിയൽ എസ്റ്റേറ്റ് നിരക്ക് നിരീക്ഷിക്കാനും സുതാര്യതയും വിപണി സ്ഥിരതയും ഉറപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.