കുമാരന്‍റെ നൃത്തം കണ്ട് ഇഷ്ടപ്പെട്ട ഓസ്ട്രേലിയക്കാരി; കുമരകത്തെ റിസോർട്ടിലെ രാജ്യാന്തര പ്രണയം
കുമരകത്തെ താമസക്കാരൻ ആണ് അമ്പതിനടുത്തു പ്രായമുള്ള അവിവാഹിതൻ ആയ കുമാരൻ. കുടുംബത്തിലെ പ്രാരാബ്ധങ്ങളും കഷ്ടപ്പാടുകളുടെയും ഉത്തരവാദിത്തം നന്നേ ചെറുപ്പത്തിൽ ഏറ്റെടുക്കേണ്ടി വന്നതാണ് സുമുഖനും വലിയ കുടവയറിന്റെ ഉടമയുമായ കുമാരനു മംഗല്യ ഭാഗ്യം നഷ്ടപ്പെട്ടത്.
കുമരകത്തെ താമസക്കാരൻ ആണ് അമ്പതിനടുത്തു പ്രായമുള്ള അവിവാഹിതൻ ആയ കുമാരൻ. കുടുംബത്തിലെ പ്രാരാബ്ധങ്ങളും കഷ്ടപ്പാടുകളുടെയും ഉത്തരവാദിത്തം നന്നേ ചെറുപ്പത്തിൽ ഏറ്റെടുക്കേണ്ടി വന്നതാണ് സുമുഖനും വലിയ കുടവയറിന്റെ ഉടമയുമായ കുമാരനു മംഗല്യ ഭാഗ്യം നഷ്ടപ്പെട്ടത്.
കുമരകത്തെ താമസക്കാരൻ ആണ് അമ്പതിനടുത്തു പ്രായമുള്ള അവിവാഹിതൻ ആയ കുമാരൻ. കുടുംബത്തിലെ പ്രാരാബ്ധങ്ങളും കഷ്ടപ്പാടുകളുടെയും ഉത്തരവാദിത്തം നന്നേ ചെറുപ്പത്തിൽ ഏറ്റെടുക്കേണ്ടി വന്നതാണ് സുമുഖനും വലിയ കുടവയറിന്റെ ഉടമയുമായ കുമാരനു മംഗല്യ ഭാഗ്യം നഷ്ടപ്പെട്ടത്.
കുമരകത്തെ താമസക്കാരനാണ് അൻപതിനടുത്ത് പ്രായമുള്ള അവിവാഹിതനായ കുമാരൻ. കുടുംബത്തിലെ പ്രാരാബ്ധങ്ങളുടെയും കഷ്ടപ്പാടുകളുടെയും ഉത്തരവാദിത്വം നന്നേ ചെറുപ്പത്തിൽ ഏറ്റെടുക്കേണ്ടിവന്നതാണ് സുമുഖനും വലിയ കുടവയറിന്റെ ഉടമയുമായ കുമാരന് മംഗല്യഭാഗ്യം നഷ്ടപ്പെട്ടത്. മീൻപിടിത്തം തൊഴിലായി സ്വീകരിച്ചിരിക്കുന്ന കുമാരൻ അതിരാവിലെ എഴുന്നേറ്റ് കുമരകത്തെ കായലിലും തോടുകളിൽ നിന്നും പിടിക്കുന്ന കരിമീനും കൊഞ്ചും ചെമ്മീനും കുമരകത്തെ വലിയ റിസോർട്ടുകളിലാണ് വിൽക്കുന്നത്. നല്ലൊരു ഗായകൻ കൂടിയായ കുമാരൻ വൈകുന്നേരങ്ങളിൽ റിസോർട്ടുകളിൽ അവിടുത്തെ താമസക്കാരായ വിനോദസഞ്ചാരികൾക്കായി ഗാനമേള നടത്താറുണ്ട്. വർഷങ്ങളായി കുമരകത്തെത്തുന്ന വിദേശികളുൾപ്പെടെയുള്ള വിനോദസഞ്ചാരികളുടെ ടൂറിസ്റ്റ് ഗൈഡായും കുമരകം മുഴുവൻ അരച്ച് കലക്കി കുടിച്ചിട്ടുള്ള കുമാരൻ പ്രവർത്തിക്കാറുണ്ട്.
അങ്ങനെയിരിക്കെ ഇക്കഴിഞ്ഞ വേനലവധിക്കു കുമരകത്ത് താമസിക്കാനെത്തിയ ഓസ്‌ട്രേലിയയിലെ മെൽബൺ സ്വദേശി യുവസുന്ദരി മാർഗരിറ്റിന് താൻ താമസിച്ച റിസോർട്ടിൽ കുമാരൻ അവതരിപ്പിച്ച ഗാനമേള നന്നായി ഇഷ്ടപ്പെട്ടു. ഗാനമേളയെക്കാൾ മാർഗരിറ്റിന് പിടിച്ചത് കുമാരന്‍റെ കുടവയർ കുലുക്കിയുള്ള നൃത്തച്ചുവടുകളാണ്.
വർഷങ്ങളായി കേരളത്തിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ താമസിക്കാനെത്തുന്ന, കുറേശ്ശെ മലയാളം അറിയുന്ന മാർഗരിറ്റ് ആദ്യമായാണ് കുമരകത്തെത്തുന്നത്. കുമാരനെ തന്നെ ഗൈഡായി തിരഞ്ഞെടുത്ത മാർഗരിറ്റിന് കുമാരൻ കുമരകത്തിന്‍റെ മനോഹാരിത മുഴുവൻ കുറച്ചു ദിവസങ്ങൾ കൊണ്ട് കാണിച്ചുകൊടുത്തു. അങ്ങനെ രണ്ടാഴ്ചത്തെ അടുത്ത പരിചയം ഇരുവർക്കുമിടയിൽ അഗാധമായ പ്രണയത്തിന് തുടക്കമായി.
രണ്ടാഴ്ച കുമരകത്ത് താമസിക്കാനെത്തിയ മാർഗരിറ്റ് കുമാരനെ പിരിയാൻ കഴിയാത്തതുകൊണ്ട് തിരിച്ചുള്ള യാത്ര കുറച്ചു നാൾ കൂടി നീട്ടി. അങ്ങനെ ഏറെ ദിവസങ്ങൾ വൈകാതെ കുമരകത്ത് വച്ച് കുമാരൻ മാർഗരിറ്റിന്‍റെ കഴുത്തിൽ മിന്നുകെട്ടി. വിവാഹശേഷം മാർഗരിറ്റ് താമസിച്ചിരുന്ന റിസോർട്ടിലെ താമസക്കാർക്കും കുമാരന്‍റെ കുടുംബങ്ങൾക്കുമായി അന്ന് വൈകിട്ട് പാർട്ടിയും നടത്തി.
പിറ്റേന്ന് മാർഗരിറ്റും കുമാരനും കൊച്ചി എയർപോർട്ടിൽ നിന്ന് സിംഗപ്പൂർ വഴി മെൽബണിലേക്ക് പറന്നു. മെൽബണിൽ എത്തിയ ഇരുവരും എയർപോർട്ടിൽ നിന്ന് നാൽപത് മിനിറ്റ് അകലെയുള്ള മാർഗരിറ്റിന്‍റെ വീട്ടിൽ താമസം തുടങ്ങി. മെൽബണിൽ താമസം തുടങ്ങി ഏതാണ്ട് ഒരു മാസത്തോളം മാർഗരിറ്റിന്‍റെ ബന്ധുക്കളുടെയും കൂട്ടുകാരുടെയും വീടുകളിൽ പാർട്ടികളും ആഘോഷങ്ങളുമായിരുന്നു. മെൽബൺ നഗരവും മെൽബണിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളും മുഴുവൻ മാർഗരിറ്റിനൊപ്പം സന്ദർശിച്ച കുമാരന് താൻ ഒരു അദ്ഭുതലോകത്താണോ ജീവിക്കുന്നതെന്ന് തോന്നിപ്പോയി.
ഇതിനിടയിൽ മെൽബണിലെ ഒരു സൂപ്പർമാർക്കറ്റിൽ വച്ച് പരിചയപ്പെട്ട കൊച്ചിക്കാരൻ സാം കൊച്ചക്കനുമായി കുമാരൻ സുഹൃദ്‌ബന്ധം സ്ഥാപിച്ചു. സാം കൊച്ചക്കൻ മെൽബണിലെ ദീർഘകാലമായുള്ള താമസക്കാരനും മെൽബൺ മലയാളി അസോസിയേഷൻ നേതാവുമാണ്. അങ്ങനെ ഇത്തവണത്തെ മെൽബൺ മലയാളി അസോസിയേഷന്‍റെ ഓണാഘോഷത്തിൽ മാവേലിയായത് വലിയ കുടവയറുള്ള കുമാരനാണ്.
മെൽബണിൽ കുമാരൻ എത്തിയിട്ട് ഏതാണ്ട് മൂന്ന് മാസങ്ങൾ കഴിഞ്ഞു. ഇംഗ്ലിഷ് സംസാരിക്കാനുള്ള പരിചയക്കുറവും വിദ്യാഭ്യാസക്കുറവും ഒരു ജോലി സമ്പാദിക്കാൻ കുമാരന് സാധിച്ചില്ല. അതോടെ കുമാരൻ നിരാശനായി. ഒടുവിൽ കുമാരൻ മാർഗരിറ്റിനോട് പറഞ്ഞു, എനിക്ക് ഇവിടെ ജീവിക്കാൻ പ്രയാസമാണ്, എനിക്കറിയാവുന്ന മീൻപിടുത്തവും ഗാനമേളയും നടത്തി കുമരകത്ത് ജീവിക്കാനാണ് എനിക്കിഷ്ടം. മാർഗരിറ്റിന് താൽപര്യമുണ്ടെങ്കിൽ എന്‍റെ കൂടെ വരാം, ഞാൻ പൊന്നുപോലെ നോക്കിക്കൊള്ളാം. മാർഗരിറ്റും കുടുംബാംഗങ്ങളും മെൽബണിൽ സ്ഥിരമായി നിൽക്കാൻ കുമാരനെ നിർബന്ധിച്ചെങ്കിലും കുമാരൻ കൂട്ടാക്കിയില്ല.
ഒരാഴ്ചയ്ക്ക് ശേഷം കുമാരൻ നാട്ടിലേക്ക് തിരിച്ചുപോയി. കുമരകത്ത് തിരിച്ചെത്തിയ കുമാരൻ വീണ്ടും തന്‍റെ തൊഴിലുകൾ ചെയ്ത് പഴയപോലെ ആക്ടീവായി. എങ്കിലും മാർഗരിറ്റിനെ പിരിഞ്ഞ് ഇരിക്കുന്ന വിഷമം തന്‍റെ അടുപ്പക്കാരുമായി ഷെയർ ചെയ്തു.
കുമാരൻ പോയശേഷം മെൽബണിൽ ആകെ വിഷമത്തിലായി മാർഗരിറ്റ്. എല്ലാ ദിവസവും കുമാരനെ വിളിച്ച് തീരുമാനം മാറ്റണം, തിരിച്ചെത്തണം എന്നു അഭ്യർഥിച്ചു. അങ്ങനെ നാലു മാസങ്ങൾ കഴിഞ്ഞു. മാർഗരിറ്റിന് തന്‍റെ ബിസിനസ് ആവശ്യത്തിന് ഡൽഹിയിൽ വരേണ്ട ആവശ്യമുണ്ടായിരുന്നു. ഡൽഹിയിലെ മീറ്റിങ്ങിന് ശേഷം കുമാരനെ കാണാൻ കുമരകത്തെത്തിയ മാർഗരിറ്റിന് കുമാരനെ വിട്ട് മെൽബണിലേക്ക് മടങ്ങാൻ മനസ്സ് വന്നില്ല.
അതിസമ്പന്നയായ മാർഗരിറ്റ് കുമരകത്ത് ഒരു ഫോർ സ്റ്റാർ റിസോർട്ട് വാങ്ങി. താമസം സ്ഥിരമായി കുമരകത്താക്കി. ഇപ്പോൾ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾ കുമരകത്തെത്തുമ്പോൾ താമസിക്കുന്നതും വെക്കേഷൻ എൻജോയ് ചെയ്യുന്നതും കുമാരന്‍റെ പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന മാർഗരിറ്റിന്‍റെ റിസോർട്ടിലാണ്.