സിഡ്‌നി മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന 'സിഡ്‌മൽ കണക്ട് 5' ശനിയാഴ്ച
സിഡ്‌നി ∙ സിഡ്‌നി മലയാളി അസോസിയേഷൻറെ ആഭിമുഖ്യത്തിൽ നടത്തുന്ന അഞ്ചാമത് സൂം വീഡിയോ മീറ്റ് സിഡ്‌മൽ കണക്ട് 5 സെപ്റ്റംബർ 19

സിഡ്‌നി ∙ സിഡ്‌നി മലയാളി അസോസിയേഷൻറെ ആഭിമുഖ്യത്തിൽ നടത്തുന്ന അഞ്ചാമത് സൂം വീഡിയോ മീറ്റ് സിഡ്‌മൽ കണക്ട് 5 സെപ്റ്റംബർ 19 ശനിയാഴ്ച്ച സിഡ്‌നി സമയം വൈകിട്ട് 7 മുതൽ 8.30 വരെ നടക്കും. 'കോവിഡ് കാലത്തിനു ശേഷം ജീവിതവും ജാഗ്രതയും ' എന്ന വിഷയത്തെ ആസ്പദമാക്കി പാനൽ ചർച്ചയും ഓപ്പൺ ഫോറവും കണക്ട് 5 ലെ പ്രധാന പരിപാടി ആയിരിക്കും.
യുഎൻ ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവൻ മുരളി തുമ്മാരുകുടി, ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് സിന്ധു സൂര്യകുമാർ എന്നിവർ പാനലിസ്റ്റുകളും ഡോക്ടർ എമി റോയ് മോഡറേറ്ററുമായിരിക്കും. കൂടാതെ 'കോവിഡും മാനവികതയും' എന്ന വിഷയത്തിൽ ഫാദർ ഡേവിസ് ചിറമേലിന്റെ പ്രഭാഷണം, അന്ന ലിൻസ്, റിതു എന്നിവർ അവതരിപ്പിക്കുന്ന ഗാനങ്ങളും ഉണ്ടാകും.
അസോസിയേഷന്റെ 2018-2020 വർഷത്തെ പ്രവർത്തനങ്ങളെ അധികരിച്ചു നിർമിക്കുന്ന 'കർമ്മനിരതമായ രണ്ടുവർഷങ്ങൾ' എന്ന വീഡിയൊയുടെ റിലീസിങ് എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും.
zoom link- https://zoom.us/j/95150784590?pwd=NklvWXFrK0hGTWtQS2RvVGcwRGw4QT09