ബ്രസ്ബൺ∙ ഓഷ്യാനയിലെ ഏറ്റവും വലിയ ക്നാനായ സംഘടനയായ കെസിസിക്യൂ (KCCQ) വിന്‍റെ ക്രിസ്മസ് നവവത്സര ആഘോഷങ്ങൾ കരോൾ മത്സരത്തോടെ ആരംഭിച്ചു.

ബ്രസ്ബൺ∙ ഓഷ്യാനയിലെ ഏറ്റവും വലിയ ക്നാനായ സംഘടനയായ കെസിസിക്യൂ (KCCQ) വിന്‍റെ ക്രിസ്മസ് നവവത്സര ആഘോഷങ്ങൾ കരോൾ മത്സരത്തോടെ ആരംഭിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രസ്ബൺ∙ ഓഷ്യാനയിലെ ഏറ്റവും വലിയ ക്നാനായ സംഘടനയായ കെസിസിക്യൂ (KCCQ) വിന്‍റെ ക്രിസ്മസ് നവവത്സര ആഘോഷങ്ങൾ കരോൾ മത്സരത്തോടെ ആരംഭിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രസ്ബൺ∙ ഓഷ്യാനയിലെ ഏറ്റവും വലിയ ക്നാനായ സംഘടനയായ  കെസിസിക്യൂ (KCCQ) വിന്‍റെ ക്രിസ്മസ് നവവത്സര ആഘോഷങ്ങൾ കരോൾ മത്സരത്തോടെ ആരംഭിച്ചു. കെസിസിക്യൂവിന്‍റെ വിവിധ ഏരിയയിൽ നിന്നുള്ള ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ഗോൾഡ് കോസ്റ്റ്, സൗത്ത്, വെസ്റ്റ് എന്നീ ടീമുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന യോഗത്തിൽ അധ്യക്ഷനായ പ്രസിഡന്‍റ്  സുനിൽ കാരിക്കൽ കെസിസിക്യൂ വെബ്സൈറ്റിന്‍റെ പേര് ഔദ്യോഗികമായി അറിയിക്കുകയും, കെസിസിക്യൂ സ്പിരിച്ചുവൽ അഡ്വൈസർ ഫാദർ പ്രിൻസ് തൈപ്പുരയിടത്തിൽ കെസിസിക്യൂ  വെബ്സൈറ്റിന്‍റെ സ്വിച്ച് ഓൺ കർമ്മം നിർവഹിക്കുകയും ചെയ്തു. വെബ്സൈറ്റിന്‍റെ ആവശ്യകതയെ പറ്റി വിശദീകരിച്ച സെക്രട്ടറി ബിജോഷ് ചെള്ളകണ്ടത്തിൽ കെസിസിക്യൂ  ഡിജിറ്റലൈസേഷൻ പാതയിൽ ആണെന്നും അതിനാൽ എല്ലാ അംഗങ്ങളും വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം എന്നും നിർദ്ദേശിച്ചു.

ADVERTISEMENT

 കെസിസിക്യൂ അംഗങ്ങളായ 12 - ക്ലാസ് പൂർത്തിയാക്കിയ എല്ലാവർക്കും മൊമെന്റോ നൽകി ആദരിച്ചു. ഏറ്റവും ഉയർന്ന എടിഎആർ (ATAR)സ്കോർ റയൻ ഫിലിപ്പ് , മരിയ റെജി , അസിൻ തോമസ് എന്നിവർക്ക് ക്യാഷ് അവാർഡ് നൽകി. വിവാഹജീവിതത്തിലേക്ക് പ്രവേശിച്ച ആൽബിൻ തോമസ് - റെയ്നമേരി രാജൻ ദമ്പതികളെ ഹർഷാരവത്തോടെ  ആദരിച്ചു. കെസിഡബ്യൂഎഫ്ഒ (KCWFO)  യുടെ ആഭിമുഖ്യത്തിൽ നടത്തിയ മാർഗംകളി മത്സരത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ടീമിന്  മൊമെന്റോ സമ്മാനിച്ചു.

വ്യത്യസ്തങ്ങളായ മേഖലകളിൽ പ്രാവീണ്യം തെളിയിക്കുന്ന അംഗങ്ങളെ ആദരിക്കുന്നതിന്‍റെ ഭാഗമായി കൊമേഷ്യൽ പൈലറ്റ് പരിശീലനം (CPL-A)  പൂർത്തിയാക്കിയ  ടോം  ചെട്ടിയത്തിനെയും, ഓസ്ട്രേലിയൻ മാസ്റ്റേഴ്സ് അതലറ്റീക് വിൻഡർ ത്രോയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ സാലി കാരിക്കലിനെയും മൊമെന്റോ നൽകി  ആദരിച്ചു. ഡികെസിസി വൈസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട എബിസൺ അലക്സ് മൂലയിലെ കെസിസിഒ സെക്രട്ടറി  ഷോജോ തെക്കേവാലയിൽ പൂച്ചെണ്ടുകൾ നൽകി ആദരിച്ചു. ട്രഷറർ സുജി വെങ്ങാലിയിൽ, വൈസ് പ്രസിഡന്‍റ് ലിനു വൈപ്പേൽ, ജോയിന്‍റ്  സെക്രട്ടറി ബിപിൻ ചാരംകണ്ടത്തിൽ, ഏരിയകോഡിനേറ്റർമാരായ ജോഫിൽ കൊറ്റോത്ത്, ടോം കൂന്തമറ്റം, രാജൻ പുളിക്കൽ, ഫെനിൽ നെല്ലൂർ, ബിബിൻ പരുത്തിമുറ്റത്ത്, വിമൻസ് റെപ്രെസെന്ററ്റീവ് ഷേർലി പാരിപ്പള്ളി , യൂത്ത് റെപ്രെസെന്ററ്റീവ് ജോസ് കാരിക്കൽ എന്നിവരുടെയും നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. 

ADVERTISEMENT

കെസിസിക്യൂ വെബ്സൈറ്റ് ലഭ്യമാക്കുന്നതിനായി ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്. https://kccqaustralia.com/

English Summary:

KCCQ Christmas - New Year Celebrations and Website Launch was Held on 10th February

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT