മില്‍പാര്‍ക്ക് സെന്‍റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്‍റെ തിരുനാള്‍ ജൂണ്‍ 7ന്
മില്‍പാര്‍ക്ക് സെന്‍റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ അന്തോണീസിന്‍റെ തിരുനാള്‍ ജൂണ്‍ 7 ന് ആഘോഷിക്കുന്നു.

മെല്‍ബണ്‍ ∙ മില്‍പാര്‍ക്ക് സെന്‍റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ അന്തോണീസിന്‍റെ തിരുനാള്‍ ജൂണ്‍ 7 ന് ആഘോഷിക്കുന്നു. തിരുനാള്‍ ദിനത്തില്‍ പാദുവായില്‍ നിന്നും കൊണ്ടുവരുന്ന വിശുദ്ധ അന്തോണീസിന്‍റെ തിരുശേഷിപ്പ് എഴുന്നുള്ളിച്ച് വൈകീട്ട് 6 മണിമുതല്‍ ജപമാലയും തുടര്‍ന്ന് വിശുദ്ധ അന്തോണീസിന്‍റെ നൊവേനയും ഉണ്ടായിരിക്കും.
7 മണിക്ക് ഫ്രാന്‍സിസ്ക്കന്‍ വൈദികരുടെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാൾ പാട്ടുകുര്‍ബാനയും, തുടര്‍ന്ന് വര്‍ണ്ണശബളമായ മുത്തുക്കുടകളും ഏറ്റികൊണ്ട് വിശുദ്ധന്‍റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ദേവാലയം ചുറ്റിക്കൊണ്ട് മെഴുകുതിരി പ്രദക്ഷിണവും നടക്കും. വിശുദ്ധന്‍റെ തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാരീഷ്ഹാളില്‍ നടക്കുന്ന സ്നേഹവിരുന്നോടെ തിരുന്നാളാഘോഷങ്ങള്‍ സമാപിക്കും.
മെല്‍ബണിലെ വിവിധ ക്രൈസ്തവസമൂഹങ്ങളിലെ വിശ്വാസികള്‍ ഒരുമിച്ചാണ് വിശുദ്ധ അന്തോണീസിന്‍റെ തിരുനാളാഘോഷങ്ങള്‍ക്ക് നേതൃത്വം നല്കുന്നത്.
അഡ്രസ്: സെന്‍റ് ഫ്രാന്‍സീസ് ഓഫ് അസ്സീസി ചര്‍ച്ച്,
290 ചൈല്‍ഡ്സ് റോഡ്, മില്‍പാര്‍ക്ക്
വാർത്ത : പോള്‍ സെബാസ്റ്റ്യന്‍