മുതലയുടെ ആക്രമണം; ഓസ്‌ട്രേലിയയിൽ കാണാതായ 12 വയസ്സുകാരിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി
ഓസ്‌ട്രേലിയയിൽ തടാകത്തിൽ നീന്തുന്നതിനിടെ കാണാതായ 12 വയസ്സുകാരിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി.
ഓസ്‌ട്രേലിയയിൽ തടാകത്തിൽ നീന്തുന്നതിനിടെ കാണാതായ 12 വയസ്സുകാരിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി.
ഓസ്‌ട്രേലിയയിൽ തടാകത്തിൽ നീന്തുന്നതിനിടെ കാണാതായ 12 വയസ്സുകാരിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി.
നോർത്തേൺ ടെറിട്ടറി∙ ഓസ്‌ട്രേലിയയിൽ തടാകത്തിൽ നീന്തുന്നതിനിടെ കാണാതായ 12 വയസ്സുകാരിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. മൃതദേഹാവശിഷ്ടങ്ങളിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയെ ആക്രമിച്ചത് മുതലയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിൽ മാംഗോ തടാകത്തിൽ നീന്താനിറങ്ങിയ പെൺക്കുട്ടിയെ ചൊവ്വാഴ്ച വൈകിട്ടാണ് കാണാതായത്. 36 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് പെൺകുട്ടിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. പെൺക്കുട്ടിയും കുടുംബവും അവധി ആഘോഷിക്കാനായി ഡാലി റിവർ മേഖലയിൽ എത്തുകയായിരുന്നു. പാലുമ്പ സ്ഥിതി ചെയ്യുന്ന നോർത്തേൺ ടെറിട്ടറിയിലെ വെസ്റ്റ് ഡാലി മേഖല മുതലകളുടെ ആവാസ കേന്ദ്രമാണെന്നും നോർത്തേൺ ടെറിട്ടറിയിൽ മാത്രം 100,000 മുതലകളുണ്ടെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞത്.