പരുക്കിനെ അതിജീവിച്ച് സർഫിങ്ങിലേക്ക് മടങ്ങി യുവാവ്; പിന്നാലെ മറ്റൊരു ദുരന്തം
കഴുത്തിന് ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് കായികരംഗത്ത് നിന്ന് മാറി നിന്ന കെയ് മക്കെൻസി (23) സർഫിങ്ങിലേക്ക് മടങ്ങിവന്നപ്പോൾ കാത്തിരുന്നത് മറ്റൊരു ദുരന്തം.

സിഡ്നി ∙ കഴുത്തിന് ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് കായികരംഗത്ത് നിന്ന് മാറി നിന്ന കെയ് മക്കെൻസി (23) സർഫിങ്ങിലേക്ക് മടങ്ങിവന്നപ്പോൾ കാത്തിരുന്നത് മറ്റൊരു ദുരന്തം. സർഫിങ്ങിനിടെ കെയ് മക്കെൻസിയെ സ്രാവ് ആക്രമിക്കുകയായിരുന്നു. ഇന്നലെ ന്യൂ സൗത്ത് വെയിൽസിലെ പോർട്ട് മക്വാറിക്ക് സമീപം സർഫിങ് നടത്തുന്നതിനിടെയാണ് യുവാവിനെ സ്രാവ് ആക്രമിച്ചത്. 9.8 അടി വലുപ്പമുള്ള വെള്ള സ്രാവായിരുന്നു മക്കെൻസിയെ ആക്രമിച്ചതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗുരുതരാവസ്ഥയിൽ കരയിലെത്തിയ യുവാവിനെ പൊലീസ് ഉദ്യോഗസ്ഥൻ ഇടപെട്ട് മക്വാറി ബേസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർന്ന് ന്യൂകാസിലിലെ ജോൺ ഹണ്ടർ ആശുപത്രിയിലേക്ക് മാറ്റി. മക്കെൻസി ഇതുവരെ ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല.
സംഭവത്തിന് അല്പസമയത്തിന് ശേഷം അറ്റുപോയ കാൽ കടൽ തീരത്തടിഞ്ഞു. സമീപവാസികൾ ചേർന്ന് ഇത് ആശുപത്രിയിൽ എത്തിച്ചു. ശസ്ത്രക്രിയയിലൂടെ അറ്റുപോയ കാൽ വീണ്ടും തുന്നിചേർക്കാൻ കഴിയുമോ എന്ന് പരിശോധിച്ച് വരികയാണ്.