തായ്‌ലൻഡ് പ്രധാനമന്ത്രിയെ പുറത്താക്കി ഭരണഘടനാ കോടതി
ഇതോടെ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ പാർലമെന്‍റ് വിളിച്ചുകൂട്ടേണ്ടി വരും.
ഇതോടെ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ പാർലമെന്‍റ് വിളിച്ചുകൂട്ടേണ്ടി വരും.
ഇതോടെ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ പാർലമെന്‍റ് വിളിച്ചുകൂട്ടേണ്ടി വരും.
ബാങ്കോക്ക്∙ ധാർമ്മിക മാനദണ്ഡങ്ങൾ ലംഘിച്ച കുറ്റത്തിന് പ്രധാനമന്ത്രി ശ്രേത്തയെ തായ്‌ലൻഡ് ഭരണഘടനാ കോടതി പുറത്താക്കി. ജയിൽവാസം അനുഭവിച്ച മുൻ അഭിഭാഷകനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിനെ തുടർന്നാണ് ഈ നടപടി. തായ്‌ലൻഡിൽ 16 വർഷത്തിനിടെ നാലാമത്തെ തവണയാണ് പ്രധാനമന്ത്രിയെ പുറത്താക്കുന്നത്.
ഇതോടെ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ പാർലമെന്‍റ് വിളിച്ചുകൂട്ടേണ്ടി വരും. തായ്‌ലൻഡിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇത്തരം അസ്ഥിരത പുതിയതല്ല. സൈനികരും സർക്കാരും തമ്മിലുള്ള പകപോക്കൽ കാരണം നിരവധി സർക്കാരുകളെ അട്ടിമറിയിലൂടെ അധികാരത്തിൽ നിന്ന് പുറത്താക്കിയ ചരിത്രമുള്ള രാജ്യമാണ് തായ്‌ലൻഡ്.
ഉപപ്രധാനമന്ത്രി ഫുംതം വെച്ചായച്ചായി ഇടക്കാല പ്രധാനമന്ത്രിയാകുമെന്നാണ് കരുതപ്പെടുന്നത്.