ഓസ്ട്രേലിയയിൽ വാഹനാപകടം: തിരുവനന്തപുരം സ്വദേശി മരിച്ചു
അപകടത്തിൽ ബഞ്ചമിനും മറ്റ് നാല് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ തലകീഴായി മറിഞ്ഞു.
അപകടത്തിൽ ബഞ്ചമിനും മറ്റ് നാല് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ തലകീഴായി മറിഞ്ഞു.
അപകടത്തിൽ ബഞ്ചമിനും മറ്റ് നാല് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ തലകീഴായി മറിഞ്ഞു.
ബ്രിസ്ബേൻ∙ ഓസ്ട്രേലിയയിലെ ബോണോഗിനിലുണ്ടായ വാഹനാപകടത്തിൽ തിരുവനന്തപുരം സ്വദേശിയായ യുവാവ് മരിച്ചു. തിരുവനന്തപുരം സ്വദേശിയും ഗോൾഡ്കോസ്റ്റിൽ റൊബീന ഹോസ്പിറ്റലിൽ ഡോക്ടറായ ആഗ്നു അലക്സാണ്ടറുടെ മകനായ ബഞ്ചമിൻ (21) ആണ് മരിച്ചത്.
വ്യാഴാഴ്ച വെളുപ്പിന് ഉണ്ടായ അപകടത്തിൽ ബഞ്ചമിനും മറ്റ് നാല് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ തലകീഴായി മറിഞ്ഞു. വാഹനം ഓടിച്ചിരുന്ന ബഞ്ചമിൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. മറ്റ് സുഹൃത്തുക്കളെ ഗുരുതരമായ പരുക്കുകളോടെ ഗോൾഡ്കോസ്റ്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. മലങ്കര ഓർത്തഡോക്സ് സഭ മാനേജിങ് കമ്മറ്റി അംഗവും തിരുവനന്തപുരം പേരുകാവ് സെന്‍റ് ഡയനീഷ്യസ് പള്ളി വികാരിയുമായ ഫാ. കോശി അലക്സാണ്ടർ ആഷ്ബിയുടെ സഹോദരപുത്രനാണ് ബഞ്ചമിൻ.