വിദേശ തൊഴില്‍ തട്ടിപ്പിനെതിരെ നടപടി; ഹോട്ട് സ്പോട്ടുകള്‍ കണ്ടെത്തി: നിയമനിർമാണത്തിന് ഒരുങ്ങി സർക്കാർ
തിരുവനന്തപുരം ∙ വിദേശപഠനത്തിനു ശ്രമിക്കുന്ന വിദ്യാർഥികൾ സ്റ്റുഡന്റ്-വിസിറ്റ് വീസ തട്ടിപ്പുകൾക്ക് ഇരയാകുന്നതു തടയാൻ സർക്കാർ നിയമ നിർമാണത്തിനു തയാറായേക്കും.

തിരുവനന്തപുരം ∙ വിദേശപഠനത്തിനു ശ്രമിക്കുന്ന വിദ്യാർഥികൾ സ്റ്റുഡന്റ്-വിസിറ്റ് വീസ തട്ടിപ്പുകൾക്ക് ഇരയാകുന്നതു തടയാൻ സർക്കാർ നിയമ നിർമാണത്തിനു തയാറായേക്കും. നിലവിൽ തട്ടിപ്പുകളിൽ ഇടപെടുന്നതിനു സംസ്ഥാനത്തിനു നിയമപരിമിതിയുണ്ട്. വീസ തട്ടിപ്പുകൾ തടയുന്നതിനു രൂപീകരിച്ച ‘ഓപ്പറേഷൻ ശുഭയാത്ര’ ടാസ്ക് ഫോഴ്സിന്റെ യോഗം സർക്കാരിന് ഇതുസംബന്ധിച്ച വിവരങ്ങൾ കൈമാറും.
അനധികൃത വിദേശ തൊഴിൽ റിക്രൂട്മെന്റുകൾ, വിസിറ്റ് വീസയിലെത്തിയുള്ള തട്ടിപ്പുകൾ, റഷ്യ, പോളണ്ട്, നെതർലൻഡ്സ്, തായ്‌ലൻഡ്, കംബോഡിയ, ലാവോസ്, ന്യൂസീലൻഡ് എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ചുള്ള തൊഴിൽ തട്ടിപ്പുകൾ എന്നിവയെക്കുറിച്ചുള്ള പരാതികളും ചർച്ച ചെയ്തു.
റിക്രൂട്മെന്റ് തട്ടിപ്പ് പരാതികൾ കൂടുതലുള്ള പൊലീസ് സ്റ്റേഷൻ പരിധികൾ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ഹോട്സ്പോട്ടുകളിൽ ബോധവൽക്കരണ പരിപാടികൾ നടത്തും. നോർക്ക റൂട്ട്സ് സിഇഒ അജിത് കോളശ്ശേരി, തിരുവനന്തപുരം–കൊച്ചി പ്രൊട്ടക്ടർ ഓഫ് ഇമിഗ്രേൻസ് സി.ശ്യാംചന്ദ്, എം.രാമകൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.