അന്‍റാർട്ടിക്കയിൽ നിന്ന് ഓസ്ട്രേലിയയിൽ എത്തിയ സന്ദർശകൻ; ‘പോഷകാഹാരക്കുറവുള്ള’ എംപറർ പെൻഗ്വിൻ
സിഡ്നി∙ അന്‍റാർട്ടിക്കയിലെ തണുത്തുറഞ്ഞ മഞ്ഞിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെ, ഓസ്‌ട്രേലിയയിലെ കടൽത്തീരത്ത് അപൂർവ്വമായ ഒരു സന്ദർശകൻ എത്തിച്ചേർന്നു. പെൻഗ്വിനാണ് ഈ അപ്രതീക്ഷിത സന്ദർശകൻ! പോഷകാഹാരക്കുറവുള്ള ഈ പെൻഗ്വിനെ വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ഡെൻമാർക്കിലെ ഓഷ്യൻ ബീച്ചിലാണ് കണ്ടെത്തിയത്.

സിഡ്നി∙ അന്‍റാർട്ടിക്കയിലെ തണുത്തുറഞ്ഞ മഞ്ഞിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെ, ഓസ്‌ട്രേലിയയിലെ കടൽത്തീരത്ത് അപൂർവ്വമായ ഒരു സന്ദർശകൻ എത്തിച്ചേർന്നു. പെൻഗ്വിനാണ് ഈ അപ്രതീക്ഷിത സന്ദർശകൻ! പോഷകാഹാരക്കുറവുള്ള ഈ പെൻഗ്വിനെ വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ഓഷ്യൻ ബീച്ചിലാണ് കണ്ടെത്തിയത്.
ഓഷ്യൻ ബീച്ച് അന്‍റാർട്ടിക്കയിൽ നിന്ന് 3,540 കിലോമീറ്ററിലധികം വടക്കായി സ്ഥിതിചെയ്യുന്നു പ്രദേശമാണ്. ഇത്രയും ദൂരം ഈ പെൻഗ്വിൻ എങ്ങനെ എത്തിച്ചേർന്നു എന്നത് ശാസ്ത്രജ്ഞരെ പോലും അതിശയിപ്പിക്കുന്നു. ഗവേഷകർ പറയുന്നത്, സമുദ്രധാരകളെ പിന്തുടർന്നാകാം ഈ പെൻഗ്വിൻ ഇത്രയും ദൂരം സഞ്ചരിച്ചതെന്നാണ്. സാധാരണയുള്ളതിനേക്കാൾ അൽപ്പം വടക്ക് ഓസ്‌ട്രേലിയയിലേക്ക് ഈ സമുദ്രധാരകൾ നീങ്ങിയിരിക്കാം എന്നാണ് കരുതുന്നത്.
പോഷകാഹാരക്കുറവുള്ള ഈ പെൻഗ്വിനെ ഇപ്പോൾ വന്യജീവി പരിപാലകർ സംരക്ഷിച്ചു വരുന്നു. പുനരധിവാസത്തിന് ഏതാനും ആഴ്ചകൾ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓഷ്യൻ ബീച്ചിലെ സർഫർ ആരോൺ ഫൗളറിന് പെൻഗ്വിനെ കണ്ടപ്പോൾ അഭ്ദുതം തോന്നി. കടൽ പക്ഷിയേക്കാൾ വലുതായിരുന്നു ഈ പെൻഗ്വിൻ എന്ന് ആരോൺ പറയുന്നു.
എംപറർ പെൻഗ്വിനുകൾ ലോകത്തെ ഏറ്റവും വലിയ പെൻഗ്വിൻ ഇനമാണ്. എന്നാൽ കാലാവസ്ഥാ വ്യതിയാനം മൂലം ഇവയുടെ ആവാസവ്യവസ്ഥ അപകടത്തിലാണ്. മഞ്ഞുരുകുന്നത് ഇവയുടെ അതിജീവനത്തെ ബാധിക്കുന്നു.