ലാവോസിൽ വിഷമദ്യ ദുരന്തം: 3 മരണം, 14 പേർ വിഷബാധയേറ്റ് ചികിത്സയിൽ
ലാവോസ്∙ മെഥനോൾ അടങ്ങിയ മദ്യം കുടിച്ചതിനെ തുടർന്ന് ലാവോസിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്ന വിനോദസഞ്ചാരികളിൽ 3 പേർ മരിച്ചു. 14 പേർ വിഷബാധയേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് ഡാനിഷ് സ്ത്രീകളും ഒരു അമേരിക്കൻ പൗരനുമാണ് മരിച്ചതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത് വാങ് വിയങ്ങിലെ

ലാവോസ്∙ മെഥനോൾ അടങ്ങിയ മദ്യം കുടിച്ചതിനെ തുടർന്ന് ലാവോസിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്ന വിനോദസഞ്ചാരികളിൽ 3 പേർ മരിച്ചു. 14 പേർ വിഷബാധയേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് ഡാനിഷ് സ്ത്രീകളും ഒരു അമേരിക്കൻ പൗരനുമാണ് മരിച്ചതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത്
വാങ് വിയങ്ങിലെ ബാക്ക്‌പാക്കേഴ്‌സ് ഹോസ്റ്റലിൽ താമസിച്ചിരുന്ന 14 പേർക്ക് വിഷബാധയേറ്റത്. ഇതിൽ ആറ് പേർ ബ്രിട്ടിഷുകാരാണ്. ഓർപിങ്ടനിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകയായ ബെഥാനി ക്ലാർക്ക് ലാവോസ് ബാക്ക്‌പാക്കിങ് ഫേസ്ബുക്ക് ഗ്രൂപ്പിൽ ‘അടിയന്തിരം - ദയവായി എല്ലാവരും ലാവോസിലെ ബാക്ക്‌പാക്കേഴ്‌സ് ഹോസ്റ്റലിൽ പോകുമ്പോൾ ശ്രദ്ധിക്കുക. ഞങ്ങളുടെ സംഘം വാങ് വിയാങ്ങിൽ താമസിക്കുകയായിരുന്നു. ഇവിടെയുള്ള ബാറുകളിലൊന്നിൽ നിന്ന് സൗജന്യമായി വാഗ്ദാനം ചെയ്ത മദ്യം ഞങ്ങൾ കഴിച്ചു. ഒരേ സ്ഥലത്ത് നിന്ന് മദ്യപിച്ച ഞങ്ങൾ ഇപ്പോൾ മെഥനോൾ വിഷബാധയേറ്റ് ആശുപത്രിയിലാണ് ’ – എന്നാണ് സംഭവത്തെക്കുറിച്ച് അറിയിച്ചിരിക്കുന്നത്.
മെഥനോൾ കലർന്ന കോക്‌ടെയിലുകൾ സഞ്ചാരികൾ കുടിച്ചതായിട്ടാണ് അധികൃതർ സംശയിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച ഇവിടെ താമസിച്ചവരിൽ മിക്കവർക്കും വിഷബാധയേറ്റു. പക്ഷേ എവിടെ നിന്നാണ് മെഥനോൾ അടങ്ങിയ പാനീയങ്ങൾ വിറ്റതെന്ന് കാര്യത്തിൽ കൃത്യമായ വിവരം ലഭിച്ചിട്ടില്ല. ഇതു കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
കെൻറ്റിലെ ഓർപിങ്ടനിൽ നിന്നുള്ള 28 വയസ്സുകാരിയായ സിമോൺ വൈറ്റ് ,മെൽബണിൽ നിന്നുള്ള 19 വയസ്സുള്ള ഹോളി ബൗൾസ്, ബിയാങ്ക ജോൺസ് തുടങ്ങിയവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ തുടുരുന്നതായി ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്തു.
ഓസ്‌ട്രേലിയയുടെ ഫോറിൻ അഫയേഴ്‌സ് ആൻഡ് ട്രേഡ് ഡിപ്പാർട്ട്‌മെന്‍റ് തായ്ലൻഡിലുള്ള രണ്ട് ഓസ്‌ട്രേലിയക്കാർക്കും അവരുടെ കുടുംബങ്ങൾക്കും കോൺസുലർ സഹായം നൽകുന്നുണ്ടെന്ന് സ്ഥിരീകരിച്ചു.