ശ്രദ്ധേയമായി മെൽബൺ സോഷ്യൽ ക്ലബിന്റെ ക്രിസ്മസ്–പുതുവത്സരാഘോഷം
മെൽബൺ സോഷ്യൽ ക്ലബിന്റെ ഈ വർഷത്തെ ക്രിസ്മസ് – പുതുവത്സരാഘോഷം ശ്രദ്ധേയമായി.മെൽബണിലെ വുൻട്രിന സെൻറ്.ലൂയിസ് പാരിഷ് ഹാളിൽ വിവിധ കലാപരിപാടികളോടെയായിരുന്നു ആഘോഷം.

മെൽബൺ ∙ മെൽബൺ സോഷ്യൽ ക്ലബിന്റെ ഈ വർഷത്തെ ക്രിസ്മസ് – പുതുവത്സരാഘോഷം ശ്രദ്ധേയമായി.മെൽബണിലെ വുൻട്രിന സെൻറ്.ലൂയിസ് പാരിഷ് ഹാളിൽ വിവിധ കലാപരിപാടികളോടെയായിരുന്നു ആഘോഷം.
ക്രിസ്മസ് പാപ്പയെ സ്വീകരിച്ചാണ് ആഘോഷത്തിന് തുടക്കമിട്ടത്. ക്ലബ്ബിന്റെ കാരൾ സംഘത്തിന്റെ അകമ്പടിയോടെ എത്തിയ പാപ്പ ക്രിസ്മസ് സന്ദേശം നൽകി. വിഭവ സമൃദ്ധമായ ക്രിസ്മസ് വിരുന്നും നടത്തി.
മുതിർന്നവരും കുട്ടികളും ക്രിസ്മസ് ഗാനങ്ങളും നൃത്തനൃത്യങ്ങളും ഉൾപ്പെടെ വൈവിധ്യമായ കലാപരിപാടികൾ അവതരിപ്പിച്ചത് ആഘോഷത്തിന് കൊഴുപ്പേകി. മുതിർന്നവർ അവതരിപ്പിച്ച ഹാസ്യാനുകരണങ്ങളും ഡാൻസും കോറിയോ ഗ്രഫിയും ഏറെ വ്യത്യസ്തത പുലർത്തി. ആവേശം മോഡലിൽ സോഷ്യൽ ക്ലബിലെ കുട്ടികൾ അവതരിപ്പിച്ച മോഡേൺ ഡാൻസ് ഏവരുടെയും മനംകവർന്നു.
ഉച്ചഭക്ഷണത്തിനുശേഷം നടന്ന ജനറൽ ബോഡി യോഗങ്ങളിൽ അടുത്ത രണ്ടു വർഷത്തെ പ്രവർത്തന പരിപാടികൾക്ക് അംഗീകാരം നൽകി. മെൽബെൺ സോഷ്യൽ ക്ലബിന്റെ ഈ വർഷത്തെ ക്രിസ്മസ്– പുതുവത്സരാഘോഷങ്ങൾക്ക് കോ–ഓർഡിനേറ്റർമാരായ അലക്സ് വെള്ളാപ്പള്ളി, പ്രാഡോ ജോസ്, സ്നേഹാ ബാബു, സൈനു സിറിൾ, ആൽവിൻ ചാമക്കാല, തെരേസ ഫിലിപ്പ്, ഷാജൻ ഇടയാഞ്ഞിലി എന്നിവർ നേതൃത്വം നൽകി.