1994 ല്‍ ന്യൂസിലൻഡിലെ ദേശീയ നാടക അക്കാദമിയില്‍ നിന്ന് ബിരുദം നേടിയ ആദ്യ ഇന്ത്യക്കാരൻ ആണ് ഞാൻ. ഇന്ത്യൻ നടൻ ആകാൻ ശ്രമം തുടങ്ങി. കുറേ നാടകങ്ങള്‍ ചെയ്തു. ടിവിയിലും ചെയ്തു. അന്നൊന്നും ഇന്ത്യയെക്കുറിച്ച് ആരും നാടകങ്ങളില്‍ എഴുതിയിരുന്നില്ല. അതുകൊണ്ട് ഞാൻ സ്വന്തമായി എഴുതാൻ നിർബന്ധിതനായി.

1994 ല്‍ ന്യൂസിലൻഡിലെ ദേശീയ നാടക അക്കാദമിയില്‍ നിന്ന് ബിരുദം നേടിയ ആദ്യ ഇന്ത്യക്കാരൻ ആണ് ഞാൻ. ഇന്ത്യൻ നടൻ ആകാൻ ശ്രമം തുടങ്ങി. കുറേ നാടകങ്ങള്‍ ചെയ്തു. ടിവിയിലും ചെയ്തു. അന്നൊന്നും ഇന്ത്യയെക്കുറിച്ച് ആരും നാടകങ്ങളില്‍ എഴുതിയിരുന്നില്ല. അതുകൊണ്ട് ഞാൻ സ്വന്തമായി എഴുതാൻ നിർബന്ധിതനായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1994 ല്‍ ന്യൂസിലൻഡിലെ ദേശീയ നാടക അക്കാദമിയില്‍ നിന്ന് ബിരുദം നേടിയ ആദ്യ ഇന്ത്യക്കാരൻ ആണ് ഞാൻ. ഇന്ത്യൻ നടൻ ആകാൻ ശ്രമം തുടങ്ങി. കുറേ നാടകങ്ങള്‍ ചെയ്തു. ടിവിയിലും ചെയ്തു. അന്നൊന്നും ഇന്ത്യയെക്കുറിച്ച് ആരും നാടകങ്ങളില്‍ എഴുതിയിരുന്നില്ല. അതുകൊണ്ട് ഞാൻ സ്വന്തമായി എഴുതാൻ നിർബന്ധിതനായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂസീലന്‍ഡിലെ നാടക രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച, 13 ലധികം ദേശീയ, രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ നാടകകൃത്തും നടനുമായ ജേക്കബ് രാജനുമായുള്ള അഭിമുഖം. മലയാളിയായ ജേക്കബ് രാജൻ ന്യൂസീലൻഡിലെ ഇന്ത്യന്‍ ഇന്‍ക് തിയറ്റര്‍ കമ്പനിയുടെ സഹസ്ഥാപകനാണ്. 

∙ താങ്കളുടെ കൃഷ്ണന്‍സ് ഡയറി, ഗുരു ഓഫ് ചായ് എന്നീ നാടകങ്ങളിലും ഇന്ത്യന്‍ ഇൻക് തിയറ്റര്‍ എന്ന കമ്പനിയിലുമെല്ലാം ഇന്ത്യൻ പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും വലിയ സ്വാധീനമാണുള്ളത്. എന്തുകൊണ്ടാണത്.?
തീർച്ചയായും ഉണ്ട്.  1994 ല്‍ ന്യൂസീലൻഡിലെ ദേശീയ നാടക അക്കാദമിയില്‍ നിന്ന് ബിരുദം നേടിയ ആദ്യ ഇന്ത്യക്കാരനാണ് ഞാൻ. ഇന്ത്യൻ നടൻ ആകാൻ ശ്രമം തുടങ്ങി. കുറേ  നാടകങ്ങള്‍ ചെയ്തു. ടിവിയിലും ചെയ്തു. അന്നൊന്നും ഇന്ത്യയെക്കുറിച്ച് ആരും നാടകങ്ങളില്‍ എഴുതിയിരുന്നില്ല. അതുകൊണ്ട് ഞാൻ സ്വന്തമായി എഴുതാൻ  നിർബന്ധിതനായി. ഇന്ത്യൻ കഥാപാത്രങ്ങളെ ന്യൂസീലൻഡിന്റെ പശ്ചാത്തലത്തിൽ എഴുതുകയും നാടകം കളിക്കുകയും ചെയ്യാൻ തുടങ്ങി.

ADVERTISEMENT

ഇന്ത്യക്കാരനായ ഹാർട്ട് സർ‌ജൻ നൈറ്റ് പോർട്ടർ ആയി ഹോട്ടലിൽ ജോലി ചെയ്യാൻ നിർബന്ധിതനാകുന്നു. ഉയർന്ന യോഗ്യതയുള്ള ഇന്ത്യൻ വളരെ താഴ്ന്ന ഗ്രേഡിലുള്ള ജോലി ചെയ്യുന്നു ഇതൊക്കെ ലോകത്തിന്റെ പലഭാഗത്തും  കണ്ടിരുന്നു. അപ്പോഴാണ് എന്റെയും എന്റെ നാട്ടുകാരുടെയും കഥ പ്രതിഫലിപ്പിക്കുന്ന ശബ്ദം വേണമെന്നു തോന്നിയത്.  ഞാൻ രാഷ്ട്രീയക്കാരനല്ല പക്ഷേ എന്റെ നാടകങ്ങൾ രാഷ്ട്രീയ നാടകങ്ങളായി മാറി. നമ്മൾ ഒരു രാജ്യത്ത് നിൽക്കുമ്പോൾ അവിടുത്തെ ടിവിയിലും സിനിമയിലുമെല്ലാം നമ്മളെ പോലെ അല്ലാത്തവരെ കാണുമ്പോൾ നമ്മുടെ പ്രാതിനിധ്യം അനിവാര്യമാണെന്ന് തോന്നി. ബിരുദം നേടുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന നിലയിലും എന്റെ ഉത്തരവാദിത്തമായി തോന്നി. അങ്ങനെ ഇന്ത്യൻ ഇങ്ക് തിയറ്റർ തുടങ്ങി. ഇന്ത്യൻ ഡോക്ടർ ആയി അഭിനയിച്ചാൽ ആ കഥാപാത്രത്തെക്കുറിച്ച് എഴുതുന്നത് യൂറോപ്യൻ ആയിരിക്കും. അപ്പോൾ ആ പശ്ചാത്തലത്തിൽ ആയിരിക്കും വാക്കുകളും. യൂറോപ്യൻ എഴുത്തുകാരൻ  എഴുതുമ്പോൾ അവരെ വിശുദ്ധരാക്കിയാണ് എഴുതുക. കഥാപാത്രവുമായി ആളുകളെ ബന്ധിപ്പിക്കുന്ന ഒന്നുമുണ്ടാകില്ല. ഞാൻ കഥാപാത്രങ്ങളെ എഴുതുമ്പോൾ മനുഷ്യന്റെ  3 ഡൈമെഷൻഷനിൽ ആണ് എഴുതാറ്. 

Image credit-https://indianink.co.nz/

∙  വെസ്റ്റേണ്‍-ഈസ്റ്റേണ്‍ സമ്മിശ്ര സ്വഭാവം  എങ്ങനെയാണ് വന്നത്?
ഞാന്‍ ജനിച്ചത് മലേഷ്യയിലാണ് വളര്‍ന്നത് ന്യൂസീലന്‍ഡില്‍. മാതാപിതാക്കള്‍ കേരളീയരാണ്. 1970 ൽ മാതാപിതാക്കള്‍ കുടിയേറ്റക്കാരായാണ് ഇവിടെ എത്തിയത്. തല താഴ്ത്തി നിന്ന് കഠിനാധ്വാനം ചെയ്തു ജീവിക്കണമായിരുന്നു. നമ്മുടെ സംസ്‌കാരം ആഘോഷിക്കാന്‍ പറ്റാത്ത സമയം. വീട്ടില്‍ അമ്മ കേരളീയ ഭക്ഷണമാണ് ഉണ്ടാക്കുന്നത്-തോരന്‍, സാമ്പാര്‍ തുടങ്ങി. ഞാന്‍ സ്‌കൂളില്‍  സാന്‍ഡ് വിച്ചാണ് കൊണ്ടുപോകുക. എന്റെ സാൻഡ് വിച്ചിൽ തോരനും കാണും.  വർഷങ്ങൾ ചെല്ലുന്തോറും പടിഞ്ഞാറിന്‌റെയും കിഴക്കിന്‌റെയും സംസ്‌കാരവുമായി ഇഴ ചേര്‍ന്നുള്ള ജീവിതമായി.

∙  കുടിയേറ്റക്കാരായി വന്ന മാതാപിതാക്കള്‍ തീര്‍ച്ചയായും ജീവിതത്തില്‍ നല്ല വിജയം കൈവരിക്കണമെന്നായിരിക്കും ചിന്തിച്ചത്. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണം-.അവരെ ഡോക്ടറോ എന്‍ജിനീയറോ ശാസ്ത്രജ്ഞനോ ആക്കണം എന്നായിരിക്കും ചിന്തിച്ചത്. മൈക്രോബയോളജിയില്‍ ബിരുദം നേടിയ നിങ്ങള്‍ എങ്ങനെയാണ് അതുപേക്ഷിച്ച് മറ്റൊരു മേഖലയിലേക്ക് തിരിയാന്‍ ധൈര്യം കാണിച്ചത്?
കുട്ടിക്കാലത്ത് ഞാന്‍ ശരിക്കും വലിയ നാണക്കാരനായിരുന്നു. നാടകത്തെക്കുറിച്ചൊന്നും അറിവില്ലായിരുന്നു. കുടിയേറ്റക്കാരായ മാതാപിതാക്കള്‍ക്ക് എന്നെ ഡോക്ടര്‍ ആക്കാന്‍ ആയിരുന്നു ഇഷ്ടം. അച്ഛന്‍ ഡോക്ടര്‍ ആയിരുന്നു. 200 വര്‍ഷം പാരമ്പര്യമുള്ള വൈദ്യന്‍ കുടുംബത്തില്‍ നിന്നാണ് അച്ഛന്‍. അച്ഛന്റെ കുടുംബത്തില്‍ എല്ലാവരും ഡോക്ടര്‍മാരാണ്. 3 മക്കളിൽ ഇളയവനാണ് ഞാൻ. ഞങ്ങളെ എല്ലാം ഡോക്ടര്‍മാരാക്കാനായിരുന്നു അവര്‍ ആഗ്രഹിച്ചത്. പക്ഷേ ഞങ്ങള്‍ അത്ര മിടുക്കന്മാര്‍ ആയിരുന്നില്ല. സയന്‍സ് ആണ് എല്ലാവരും എടുത്തത്. യൂണിവേഴ്‌സിറ്റിയില്‍ ആര്‍ട്‌സ് വകുപ്പ് ഉണ്ടെന്ന് അറിയില്ലായിരുന്നു. അങ്ങനെ സയന്‍സ് എടുത്തു. ഒരു വര്‍ഷം വെറ്റിറനറി സയന്‍സ് എടുത്തു. മൃഗ ഡോക്ടര്‍ ആകാന്‍ തീരുമാനിച്ചു. മൃഗങ്ങളെ എനിക്ക് ഇഷ്ടമാണ്|

എന്റെ  കരിയര്‍ തീരുമാനങ്ങളെല്ലാം മോശമായിരുന്നു. പാലിസ്റ്റന്‍ നോര്‍ത്തില്‍ ഹോസ്റ്റലില്‍ നിന്നു വേണമായിരുന്നു പഠിക്കാൻ. രണ്ടാം വര്‍ഷത്തിലേക്ക് മതിയായ മാര്‍ക്ക് കിട്ടിയില്ല. അങ്ങനെ ബാച്ചിലര്‍ സയന്‍സിലേക്ക് മാറി. വെല്ലിങ്ടണിൽ ആയിരുന്നു ഞങ്ങൾ. അവിടെതന്നെ ബിരുദം ചെയ്യാൻ പറ്റിയില്ലെങ്കിൽ മറ്റ് സ്റ്റേറ്റുകളിൽ പോയി പഠിക്കാനുള്ള പണവും താമസവും എല്ലാം  വെല്ലിങ്ടൺ സർക്കാർ സൗജന്യമായി നൽകും. അതുകൊണ്ട് ഞാന്‍ മൈക്രോ ബയോളജിയ്ക്ക് ഒറ്റാഗോ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. സയൻസിൽ ഞാൻ മോശമായിരുന്നതിനാൽ 3 വർഷമെടുത്തു ബിരുദം നേടാൻ. 

ADVERTISEMENT

ക്യാംപസ് ജീവിതത്തിനിടെ സിനിമകള്‍ കാണാന്‍ തുടങ്ങി. ക്യാംപസ് ആണ് എന്നെ കലാരംഗത്തേക്ക് ക്ഷണിച്ചത്. സിനിമയും നാടകവും എനിക്ക് ഇഷ്ടമായിരുന്നു. യൂണിവേഴ്‌സിറ്റി നല്ല സ്ഥലമാണ്. ലോകമെന്താണെന്ന് അറിയാനും മനസിലാക്കാനും പറ്റിയ സ്ഥലം. ചെറുപ്പത്തില്‍ എല്ലാം എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ കഴിയും. വിലപ്പെട്ട സമയമാണത്. പക്ഷേ ഇന്നത്തെ കുട്ടികള്‍ അങ്ങനെയല്ല. കരിയർ കണ്ടെത്താനും മറ്റുമായി നല്ല സമ്മർദത്തിലാവുകയാണ്. അവർക്ക് യൂണിവേഴ്സിറ്റി കാലം ആസ്വദിക്കാൻ കഴിയുന്നില്ലെന്നത് ഖേദകരമാണ്. 

മൈക്രോബയോളജിയില്‍ നിന്ന് ബിരുദം നേടിയ ശേഷം ഒരു വര്‍ഷക്കാലം പോസ്റ്റ് ഓഫിസില്‍ ആയിരുന്നു.-അമ്മ പോസ്റ്റ്ഓഫിസില്‍ മാനേജര്‍ ആയിരുന്നു അങ്ങനെയാണ് അവിടെ ജോലി കിട്ടിയത്. പോസ്റ്റ് ഓഫിസില്‍ നിന്ന് ഏറ്റവും അവസാനം പുറത്തു കടക്കുന്ന ആളായിരുന്നു  ഞാന്‍. ജോലിയില്‍ വളരെ സ്ലോ ആയിരുന്നു. ഒരു ഡേ ഡ്രീമര്‍ ആയിരുന്നു. ഞാന്‍.  എന്നെ ഒരു തപാല്‍ക്കാരനാക്കാൻ മാതാപിതാക്കള്‍ ആഗ്രഹിച്ചില്ല അവരെന്നെ സ്‌കൂള്‍ ടീച്ചറാകാന്‍ വിട്ടു. വെല്ലിങ്ൺ ടീച്ചേഴ്സ്  കോളജില്‍ പോയി. അതു എനിക്ക് പറ്റിയ നല്ല ഇടമായിരുന്നു. പ്രൈമറി സ്‌കൂള്‍ അധ്യാപകൻ ആയാൽ സംഗീതം, നാടകം, കല എല്ലാം ചെയ്യാൻ കഴിയും.  നാടകം പഠിപ്പിക്കുന്ന സ്‌കൂളിനായി അലഞ്ഞു. അങ്ങനെ നാടക സ്കൂളിൽ പ്രവേശനം നേടി.  കുട്ടികളെ നാടകം പഠിപ്പിക്കാന്‍ തുടങ്ങി. അവർക്കായി നാടകം കളിച്ചു. സയന്‍സ് അല്ല ഇതാണ് എനിക്ക് പറ്റിയതെന്ന് തോന്നി. 

ഓക്​ലൻഡിലെ മാസ്ക് തിയറ്ററിൽ പോയി ജോൺ ബോള്‍ട്ടണിന്റെ രണ്ടാഴ്ചത്തെ വർക്​ഷോപ്പിൽ പങ്കെടുക്കണമെന്ന് എന്റെ  അധ്യാപകനായ മാക് അലിസ്റ്റർ പറഞ്ഞു. അവിടെ പോയി വർക്​ഷോപ്പിൽ പങ്കെടുക്കാൻ 2 മാസ്ക് ഉണ്ടാക്കണം. ഞാൻ ജീവിതത്തിൽ മാസ്ക് ഉണ്ടാക്കിയിട്ടില്ല. ധരിച്ചിട്ടില്ല. 20 പേരാണ് അവിടെയുണ്ടായിരുന്നത്. ഞങ്ങൾ എല്ലാവരും ചേർന്ന് 2 മാസ്ക് വീതം 40 എണ്ണം ഉണ്ടാക്കി. എല്ലാവരും മാസ്ക് ധരിച്ചു. രണ്ടാഴ്ച മാസ്ക് ധരിച്ചു. അപ്പോഴാണ് അത്ഭുതമായത്. മാസ്ക് ധരിക്കുമ്പോൾ മറ്റൊരു കഥാപാത്രം രൂപം കൊള്ളും. അവരുെട ശബ്ദം, ശരീരഭാവം എല്ലാം മാറും. ഞാൻ മാസ്ക് ധരിച്ചപ്പോൾ എന്നിൽ നിന്ന് എന്തോ പുറത്തേക്ക് പോയി എന്റെ നാണം മാറി.  ഞാനൊരു പുതിയ വ്യക്തിയായി മാറി. മാസ്ക് തിയറ്റർ കുട്ടികളുടെ തിയറ്റർ ആയി തരംതാഴ്ത്തപ്പെടേണ്ടതല്ല എന്നു തോന്നി. മാസ്ക് തിയറ്ററിനെ മുഖ്യധാരയിലേക്ക് കൊണ്ടു വരേണ്ടത് എന്റെ ദൗത്യമായി തോന്നി. 

ജോണ്‍ ബോള്‍ട്ടണ്‍ അധ്യാപകന് മെല്‍ബണില്‍ ഒരു തിയറ്റര്‍ സ്‌കൂള്‍ ഉണ്ടായിരുന്നു. അവിടെ പോയി ചേരാന്‍ തീരുമാനിച്ചു. പക്ഷേ അതിനുള്ള പണം എന്റെ കയ്യിൽ ഇല്ലായിരുന്നു. മെല്‍ബണില്‍ പോയി 2 വര്‍ഷത്തെ കോഴ്‌സ് ചെയ്യണമെങ്കില്‍ നല്ല പണം വേണം. അതുകൊണ്ട് സമ്പാദ്യശീലം തുടങ്ങി.  ആക്ടിങ് ഏജന്‍സിയായി ജോലി ചെയ്തു. അഭിനയത്തിനായി അഭിനേതാക്കളെ വിളിച്ചു കൊടുക്കുന്ന ഏജൻസി. അതിനിടെയാണ് ഷേക്സ്പിയറിന്റെ നാടകത്തിലേക്ക് ഒരു നടനെ ആവശ്യമുണ്ടെന്നറിഞ്ഞത്. നാടക പരിശീലനം പോലുമില്ലാതെ ഓഡിഷന് പോയി. ദി ടെമ്പസ്റ്റ് എന്ന നാടകത്തിൽ വലിയ അഭിനേതാക്കൾക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചു. 

ADVERTISEMENT

അവിടുത്തെ പ്രോഗ്രാം നോട്​സിൽ പ്രഫഷനലുകളായ നാടക അഭിനേതാക്കൾ അവരുടെ എക്സ്പീരിയൻസും ലഭിച്ച പുരസ്കാരങ്ങളുമാണ് എഴുതിയത്. ഞാൻ എഴുതിയത് എനിക്ക് ജോൺ ബോൾട്ടൺ തിയറ്റർ നാടക സ്കൂളിൽ ചേരാനാണ് ഇഷ്ടമെന്നായിരുന്നു. നാടകത്തിന്റെ ഉദ്ഘാടന രാത്രി ഷോ കഴിഞ്ഞ് ഡ്രസിങ് റൂമിൽ നിൽക്കുമ്പോഴാണ് ന്യൂസിലൻഡ് ഡ്രാമ സ്കൂൾ ഡയറക്ടർ റോബിൻ പെയ്ൻ എന്നെ തേടി എത്തിയത്. അവരെന്റെ നോട്സ് കണ്ടിരുന്നു. നാടകവും. എന്തുകൊണ്ട് ന്യൂസിലന്‍ഡ് സ്‌കൂളില്‍ ചേര്‍ന്നു കൂടാ എന്നു ചോദിച്ചു. വലിയ നിഷ്കളങ്കതയോടെ ഞാൻ പറഞ്ഞു എനിക്ക് അറിയില്ലായിരുന്നു എന്ന്. വെല്ലിഗ്ടണിലാണ് സ്കൂൾ. അവിടെ  2 വര്‍ഷത്തെ കോഴ്‌സിന് ചേർന്നു. 1994 ൽ നാടകത്തിൽ ബിരുദം നേടി.  അവിടെ നിന്ന് ബിരുദം നേടുന്ന ആദ്യത്തെ ഇന്ത്യക്കാരന്‍ ആയിരുന്നു ഞാന്‍.

നാടക പഠനം എന്റെ ജീവിതപാതയെ ആകെ മാറ്റിമറിച്ചു. രക്ഷിതാക്കൾ പക്ഷേ വലിയ ആശങ്കയിലായിരുന്നെങ്കിലും നാടകത്തിലേക്കുള്ള എന്റെ യാത്രയെ അവർ പിന്തുണച്ചു. നാടകത്തിനൊപ്പം നൃത്തം ചെയ്യാനും വാദ്യോപകരണങ്ങൾ വായിക്കാനുമെല്ലാം കഴിയുന്നത് എനിക്ക് നല്ലതായി തോന്നി. കണക്കും സയന്‍സും പോലെ നൃത്തവും സംഗീതവും നാടകവും പാഠ്യപദ്ധതിയുടെ ഭാഗമാക്കിയെങ്കില്‍ എത്ര മനോഹരമാണെന്ന് തോന്നി. അങ്ങനെയെങ്കില്‍ പരാജയം കുറവായേനെ. സംസ്‌കാരത്തെ തന്നെ മാറ്റും.-ഇതൊക്കെ എന്റെ ഫാന്റസിയാണ്. പാടാനും വാദ്യങ്ങള്‍ വായിക്കാനും കഴിയുന്നത് അവരിൽ സന്തോഷമുണ്ടാക്കും. 

∙  വിവിധ രാജ്യങ്ങളില്‍ നാടകം കളിച്ചു. വ്യത്യസ്ത രാജ്യങ്ങളിൽ നിന്നും സംസ്‌കാരത്തില്‍ നിന്നുമുള്ള പ്രേക്ഷകരാണ് എല്ലാവരും. അവരുടെ  പ്രതികരണം എങ്ങനെയായിരുന്നു?
അതിശയകരമാണ്. 2008 ൽ ഗുരു ഓഫ് ചായ് കളിക്കുന്ന സമയത്ത് ആഗോള സാമ്പത്തിക മാന്ദ്യമായിരുന്നു. തിയറ്ററിൽ പോകാൻ ആളുകളുടെ കയ്യിൽ പണമില്ലായിരുന്നു. എന്റെ സുഹൃത്ത് ജസ്റ്റിൻ പറഞ്ഞു. വീടുകളിൽ പോയി നാടകം കളിക്കാമെന്ന്. അതു പക്ഷേ പുതിയൊരു ആശയമല്ലായിരുന്നു. കാരണം. വീടുകളിൽ പോയി നാടകം കളിക്കുന്ന രീതി അന്നുണ്ടായിരുന്നു. 'ബുദ്​വാ' എന്നാണ് അതിനെ പറയാറ്. 

നാടകം അവതരിപ്പിക്കുന്ന വീടിന്റെ ലിവിങ് റൂമിലെ എല്ലാ ഫർണീച്ചറും നാടകത്തിന്  2 മണിക്കൂർ മുൻപ് എടുത്തുമാറ്റി അവിടെയാണ് നാടകം കളിക്കുക. തിയറ്ററിലേതു പോലെ ലൈറ്റും സൗണ്ടും ഉൾപ്പെടെ എല്ലാ സജ്ജീകരണങ്ങളോടും കൂടിയാണ്  വീടുകളിലും നടത്തിയിരുന്നത്. കാണികൾക്ക് ഇരിക്കാൻ കസേരകളും ഉണ്ടാകും. നാടകം കളിക്കുന്ന വീടിന്റെ ചുറ്റുപാടുമുള്ള എല്ലാവരെയും അവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം നാടകം കാണാൻ ക്ഷണിക്കും. അവരെല്ലാവരും ആ വീട്ടിലേക്ക് എത്തും. തിയറ്ററിലേതു പോലെ നാടകത്തിന് മുൻപ് ആളുകൾ വരികയും പോകുകയും അങ്ങോട്ടുമിങ്ങോട്ടും നടക്കുകയും ഒക്കെ ചെയ്യും. എല്ലാവരും ഒരു വീട്ടിലേക്ക് എത്തുക, ഒരുമിച്ചിരുന്ന് നാടകം കാണുക ഇതെല്ലാം കമ്യൂണിറ്റിയിൽ ആളുകൾ തമ്മിലുള്ള അടുപ്പം അത്രയ്ക്കും ദൃഢമായിരുന്നു എന്നാണ് കാണിക്കുന്നത്. ഇതൊക്കെ കാണുമ്പോൾ ആ ഷോയുടെ ഡിഎൻഎ ലഭിച്ച പോലെയാണ്. അതായത്. തിയറ്റർ നാടകത്തിന്റെ ഉത്ഭവ കാലത്തിലേക്ക് തിരിച്ചെത്തിയതു പോലെയാണ് തോന്നിയത്–പണ്ട് കഥ കേൾക്കാൻ ഒരു ഗുഹയിലേക്ക് എല്ലാവരും ഒരുമിച്ചെത്തിയിരുന്നതു പോലെ–ആളുകൾ തമ്മിലുള്ള അടുപ്പം വളരെ മനോഹരമാണ്. വെല്ലിങ്ടണിലും ഓക്​ലൻഡിലും  15 വീടുകളിൽ വീതം നാടകം കളിക്കാനുള്ള ഫണ്ട് ലഭിച്ചു. അങ്ങനെ ഓരോ രാത്രികളിലും ഓരോ വീടുകളിൽ നാടകം കളിച്ചു. ഒറ്റ രാത്രി തന്നെ നാടകം കളിയും സാധനങ്ങളുടെ പാക്കിങ്ങും എല്ലാമായി വളരെ ബുദ്ധിമുട്ടായിരുന്നു അത്. 

∙  വീടുകളിലെ നാടകം കാണാൻ എത്ര കാണികളാണ് എത്തുക?​
വീടിന്റെ വലുപ്പമനുസരിച്ചാണ്. ചെറിയ വീടാണെങ്കിൽ 40 വലുതാണെങ്കിൽ 120 പേർ എങ്കിലും എത്തും. വെല്ലിങ്ടണിലെ അഡ്വൈസറി ബോർ‍ഡ് ചെയർമാൻ ആയിരുന്ന രജ്ന പട്ടേലിന്റെ വീട്ടിലും നാടകം കളിച്ചു. ഗുരു ഓഫ് ചായ് ആണ് കളിച്ചത്. ബാംഗ്ലൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ ചായ വിൽപനക്കാരന്റെ കഥയാണിത്. ചായ വിൽപനക്കിടെ അച്ഛൻ ഉപേക്ഷിക്കപ്പെട്ട 7 സഹോദരിമാരെ കാണുന്നു. റെയിൽവേ പ്ലാറ്റ്ഫോമിൽ പാട്ടുപാടിയാണ് സഹോദരിമാർ ഉപജീവനം കഴിച്ചിരുന്നത്. ചായക്കാരൻ അവരുടെ രക്ഷകനാകാൻ ശ്രമിക്കുന്നതാണ് കഥ.രജ്ന പട്ടേലിനോട് നാടകത്തിന്റെ കഥ പറഞ്ഞു. രജ്നക്ക് കാറ്ററിങ് കമ്പനിയുണ്ടായിരുന്നു. നാടകം കളിച്ച ദിവസം അവിടെ നിന്നായിരുന്നു ഭക്ഷണമെത്തിയത്. 7 കാറ്ററിങ് വനിതകൾ എത്തിയപ്പോൾ വലിയ അത്ഭുതമായിരുന്നു. എന്റെ കഥയിലെ സഹോദരിമാരെ പോലെ ഒരുപോലെ വസ്ത്രം ധരിച്ച ഒരേ രൂപസാദൃശ്യമുള്ള 7 പേർ. തിയറ്ററിൽ‍ മാത്രം സംഭവിക്കുന്ന അത്ഭുത നിമിഷമായിരുന്നു അവിടെയും. കഥയുമായി ബന്ധമുള്ളവരാണ് ഇവരെന്ന് തോന്നി. 

∙  ഗുരു ഓഫ് ചായ് നാടകത്തോടുള്ള പ്രേക്ഷക പ്രതികരണം എങ്ങനെയായിരുന്നു.?
ഗുരു ഓഫ് ചായ് ലോകമറിഞ്ഞു. എല്ലായിടവും നാടകം കളിക്കാൻ കഴിഞ്ഞു. എല്ലായിടത്തേക്കും വിവർത്തനം ചെയ്തു. എല്ലാവരും നാടകത്തിന്റെ കഥ പറഞ്ഞു തുടങ്ങി. ഞങ്ങൾക്ക് വലിയ നാടക സെറ്റില്ല. കോസ്റ്റ്യൂം ഇല്ല. പക്ഷേ നല്ല ലൈറ്റും സൗണ്ടും കംപോസറും ഉണ്ടായിരുന്നു. അമേരിക്ക, സിംഗപ്പൂർ, ഓസ്ട്രേലിയ, ഇന്ത്യ ഉൾപ്പെടെ എല്ലായിടത്തും ഈ നാടകം കളിച്ചു. വലിയ മികച്ച പ്രതികരണമായിരുന്നു എല്ലായിടത്തു നിന്നും ലഭിച്ചത്. കാരണം ഇത് മനുഷ്യന്റെ കഥയായിരുന്നു. മികച്ച കംപോസർ, മികച്ച നാടകം, മികച്ച പ്രൊ‍ക്ഷൻ, മികച്ച അഭിനേതാവ് എന്നിങ്ങനെ നാടകത്തിന് കുറേ പുരസ്കാരങ്ങൾ കിട്ടി. 

 ഇന്ത്യയുടെ കലൈഡൈസ്കോപ് ആയിരുന്നു എന്റെ നാടകം. എന്റെ സങ്കൽപ്പത്തിലെ ഇന്ത്യയായിരുന്നു നാടകത്തിലുണ്ടായിരുന്നത്. ഇന്ത്യയുടെ ഭൂമിശാസ്ത്രത്തെയും രാഷ്ട്രീയത്തെയും കുറിച്ചുള്ള അറിവ് എനിക്ക് വളരെ പരിമിതമാണ്. പക്ഷേ ഒരു കുടിയേറ്റക്കാരന്റെ വീക്ഷണത്തിൽ ഇന്ത്യ എന്താണെന്ന് അറിയാം. 

∙  നാടകം കാണാൻ ഇന്ത്യക്കാർ എത്തിയിരുന്നോ?
ഇന്ത്യൻ കമ്യൂണിറ്റി വെസ്റ്റേൺ തിയറ്ററിൽ വരുക പ്രയാസമായിരുന്നു. പക്ഷേ ഇന്ത്യക്കാർ എന്റെ നാടകം കാണാൻ വരും. പ്രേക്ഷകരിൽ‌ 5–10 ശതമാനം പേരും ഇന്ത്യക്കാരാണെന്ന് മനസിലാകും. കാരണം ഷോയിൽ കഥാപാത്രം മലയാളം പറയും. പ്രേക്ഷകരിൽ ചിലർ ചിരിക്കുന്നതു കാണുമ്പോൾ അറിയാം അവർ‌ മലയാളികളാണെന്ന്. 

സത്യത്തിൽ ഇന്ത്യയുടെ  വൈവിധ്യമാണ് ഗുരു ഓഫ് ചായ് എന്ന നാടകത്തിലൂടെ ഞാൻ ആഘോഷിച്ചത്.മനുഷ്യത്വത്തിലൂടെ ആളുകളെ തമ്മിൽ കണക്ട് ചെയ്യുകയായിരുന്നു. ആളുകൾ ഏതാണ്ട് ഒരുപോലെയാണ്–നല്ല ജീവിതത്തിനായുള്ള ആഗ്രഹം, മരണത്തോടുള്ള  ഭീതി, സ്നേഹം തേടിയുള്ള ഓട്ടം തുടങ്ങിയ കാര്യങ്ങളിൽ, പ്രത്യേകിച്ചും ഇന്ത്യക്കാർ. ഈ പൊതുവായ കാര്യങ്ങളിൽ എല്ലാവരും ഒരുപോലാണ്. ഇന്ത്യക്കാർ അവരുടെ ഭാഷയിൽ സംസാരിക്കുന്നു. പക്ഷേ അവരും മനുഷ്യരാണ്.

നാടകത്തിൽ സംഗീതത്തിനു വലിയ പ്രാധാന്യമുണ്ട്. നാടകത്തിലെ വൈകാരിക രംഗത്തെ പിന്തുണക്കുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നത് സംഗീതജ്ഞരാണ്. പാട്ടിനൊപ്പമുള്ള ആക്ഷൻ അല്ല പാട്ടാണ് ശ്രദ്ധിക്കപ്പെടുന്നത്. ഗുരു ഓഫ് ചായിൽ സഹോദരിമാരിൽ ഒരാൾ ഒരു കവിയെ സ്നേഹിക്കുന്നുണ്ട്. ഒരുപ്രണയ ഗാനം വരുമ്പോൾ ഞാൻ നൃത്തം ചെയ്യും. പാട്ടു പാടുന്നത് പച്ചമലയാളത്തിലാണ്. പാടുന്നത് ഐറിഷ്കാരനും. ഷോ കഴി‍ഞ്ഞ് ആളുകൾ വന്നു ചോദിച്ചിട്ടുണ്ട് ആരാണ് പാടിയതെന്നത്. നാടകം ഇന്ത്യയിൽ കളിക്കുമ്പോൾ പാട്ടിന്റെ താളത്തിനൊത്ത് ആളുകൾ കയ്യടിക്കാറുണ്ട്. 

∙  തിയറ്റർ നാടകത്തിന്റെ സൗന്ദര്യവും സിനിമ, സീരിയലുകളുമായി താരതമ്യം ചെയ്യുമ്പോൾ  പ്രേക്ഷകരുടെ പ്രതികരണം വ്യത്യസ്തമായിരുന്നോ?
തിയറ്ററിനോടാണ് എനിക്ക് ഇഷ്ടം. ടിവിയിലും ചെയ്തിട്ടുണ്ട്. സിനിമയും ചെയ്തിട്ടുണ്ട്. ഈ മാധ്യമങ്ങളെല്ലാം ഇഷ്ടമാണ്. ടിവിയിലും സിനിമയിലും വിഷൻ ഡയറക്ടർക്കും എഡിറ്റർമാർക്കുമാണ് പ്രധാന ജോലി. നമ്മൾ നമ്മുടെ ജോലി മാത്രം ചെയ്താൽ മതി. തുടർച്ചയായി ടൈം ഫ്രെയിമിൽ കഥ പറയേണ്ട. തുടക്കത്തിലോ മധ്യത്തിലോ അവസാനമോ മതി. എല്ലാം കൂടി ഒന്നിച്ചു ചേർക്കുന്നത്. എഡിറ്റിങ് റൂമിലാണ്. 

തിയറ്ററിൽ പക്ഷേ വൺ മാൻ ഷോ ആണ്. റോളർ കോസ്റ്റർ ആണ്. വേദിയിലെത്തുമ്പോൾ 80 മിനിറ്റിൽ എല്ലാം അവതരിപ്പിക്കണം. വേദി നിയന്ത്രിക്കണം. എന്റെ ഇന്ത്യൻ ഇങ്ക് തിയറ്റർ കമ്പനിയുടെ നാടകങ്ങളിൽ എല്ലാം ഞാൻ പ്രേക്ഷകരെ കൂടി എൻഗേജ് ചെയ്യിപ്പിക്കാറുണ്ട്. വെറുതെ നാടകം കണ്ടു കൊണ്ടിരിക്കാതെ അവരുമായി സംവദിക്കുന്ന തരത്തിലാണ് നാടകം കളിക്കുന്നത്. പ്രേക്ഷകരിൽ ഒരാളായി ഞാൻ മാറും. 

വിനോദത്തിനായി പ്രേക്ഷകരെ വേദനിപ്പിക്കുന്നത് എനിക്ക് ഇഷ്ടമല്ല. അവരെ കണ്ടില്ലെന്ന് ഞാൻ നടിക്കാറില്ല.  കഥാപാത്രങ്ങൾ വിശ്വസ്തരാകണം. സ്വാഭാവികത വേണം. പ്രേക്ഷകരുടെ സങ്കൽപ്പത്തിലാണ് തിയറ്റർ.അവിടെയാണ് നാടകം കളിക്കേണ്ടത്. ചുറ്റുമുള്ള പ്രേക്ഷകരുടെ ചിരി, വികാരങ്ങൾ, സന്തോഷം എന്നിവയെല്ലാം കാണാം. 

ഗുരു ഓഫ് ചായിൽ 17 വ്യത്യസ്ത കഥാപാത്രങ്ങളെയാണ് ഞാൻ തനിയെ ചെയ്തത്. ശബ്ദവും ശരീരഭാവവും മാത്രമാണ് മാറിയത്.  കഥാപാത്രങ്ങളിൽ  മാത്രം വ്യത്യസ്തത പുലർത്തി. കാരണം നമ്മളെല്ലാം മനുഷ്യരാണ്. സ്റ്റാൻഡ് അപ് കോമഡി എനിക്കിഷ്ടമാണ്. വളരെ സ്വീറ്റ് ആണത്. ആളുകൾക്ക് കയ്പും മധുരവും ഉപ്പും എല്ലാം നൽകണം. ഒരു ഫുൾ മീൽ തന്നെ നൽകണം. അവർ ആസ്വദിച്ച് മനസ് തുറന്ന് ചിരിക്കണം. 

∙  ഗുരു ഓഫ് ചായിൽ 17 കഥാപാത്രങ്ങളെ ഒറ്റയ്ക്കാണത് ചെയ്തത്. എന്തുകൊണ്ടാണ് ഒപ്പമുള്ളവർക്ക് അവസരം നൽകാതെ ഇരുന്നത്. ?
അതിന് പ്രാക്ടിക്കൽ ആയ കാരണമാണുള്ളത്. തികച്ചും കഥ പറച്ചിൽ ആണിത്. വളരെ പെട്ടെന്ന് ഒന്നിലധികം കഥാപാത്രങ്ങളായി മാറണം. പ്രേക്ഷകരുടെ ഭാവനയുമായി ഇടപെഴകുന്നത് ഞാനും പ്രേക്ഷകരും തമ്മിലുള്ള ബന്ധത്തെ ആശ്രയിച്ചാണിരിക്കുന്നത്. യഥാർഥത്തിൽ അവരും ഞാനും തമ്മിലുള്ള അന്തരീക്ഷത്തിലാണ് അത് സംഭവിക്കുന്നത്. അവിടെയാണ് ഒരു നടൻ എന്ന നിലയിൽ സാങ്കൽപികത സൃഷ്ടിക്കുന്നതിലുള്ള എന്റെ കഴിവ്. അവരുടെ ഭാവനാത്മകതയാണ് ഞങ്ങൾക്കിടയിൽ നാടകം കളിക്കുന്നത്. റെയിൽവേ സ്റ്റേഷനിൽ പോർ‌ട്ടർ, ഹോക്കർ തുടങ്ങി എല്ലാവരുമുണ്ട്. കൂടുതൽ അധ്വാനം വേണം. പ്രേക്ഷകരെ നന്നായി പരിപോഷിപ്പിക്കണം എന്നുള്ളതു കൊണ്ടാണ് ഒറ്റയ്ക്ക് കളിക്കുന്നത്. സിനിമയാണെങ്കിൽ  ഒന്നിലധികം ജനറേഷൻസ്, ഫ്രെയിംസ് എല്ലാം ഉണ്ടാകും. 

കൃഷ്ണാസ് ഡയറി എന്ന നാടകം എഴുതിയപ്പോൾ ഒരുപാട് സിനിമാ ടെക്നിക്കുകൾ പഠിച്ചു. തിയറ്ററിൽ മാറ്റം എപ്പോഴും വളരെ ബുദ്ധിമുട്ടാണ്. ട്രെയിനിൽ നിന്ന് ബാംഗ്ലൂർ സ്റ്റേഷനിലേക്ക്, പക്ഷി ചന്തയിലേക്ക് എല്ലാം വരുമ്പോൾ ഫർണീച്ചർ ഉൾപ്പെടെ സെറ്റ് മാറ്റണം. തിയറ്ററിൽ ഇതെല്ലാം അവരുടെ സങ്കൽപത്തിലേക്ക് ഒരു ഹൃദയമിടിപ്പിന്റെ സമയത്തിനുള്ളിൽ കൊണ്ടു വരണം. സിനിമയിലാണെങ്കിൽ കട്ട് പറഞ്ഞ് സെറ്റിടാം. 

∙  കേരളത്തിലേക്ക് ഇനി എന്നാണ്, കേരളത്തിൽ വീണ്ടുമൊരു ഷോ ചെയ്യുമോ?
2019 ൽ മുംബൈയിൽ പോയിരുന്നു. കുട്ടികൾക്ക് കേരളത്തിൽ പോകണമെന്നുണ്ട്. പക്ഷേ സമയം കിട്ടുന്നില്ല. മുംബൈ എനിക്കിഷ്ടമാണ്. കേരളത്തിലെ പുഴകളും കായലും ഭക്ഷണവും എല്ലാം നല്ലതാണ്. 2012 ൽ ആണ് കേരളത്തിലെത്തിയത്. തൃശൂരിൽ നാടകം കളിക്കാനായി.  കേരളത്തിൽ ഷോ െചയ്യുക എന്നത് സ്പോൺസർഷിപ്പിനെ ആശ്രയിച്ചിരിക്കും. ടിക്കറ്റ് നിരക്ക് കൂടുതലാണല്ലോ. ന്യൂസിലൻഡിൽ നിന്ന് പണം ലഭിച്ചാൽ കേരളത്തിൽ ഷോ ചെയ്യാം. 

English Summary:

Life Story OF Famous Playwright And Actor Jacob Rajan Who Lives In-New Zealand