വാഷിങ്ടൻ ∙ നോർത്ത് അമേരിക്കൻ നെറ്റ്‌വർക്ക് ഓഫ് മലയാളി മുസ്‌ലിം അസോസിയേഷൻസ് (നൻമ) വേനലവധിക്കാലത്ത് അമേരിക്കയിലെയും കാനഡയിലെയും കുട്ടികൾക്കു സംഘടിപ്പിച്ച ക്യാംപിന് ഗ്രാജുവേഷൻ പ്രോഗ്രാമോടെ ഉജ്വല സമാപനം.

വാഷിങ്ടൻ ∙ നോർത്ത് അമേരിക്കൻ നെറ്റ്‌വർക്ക് ഓഫ് മലയാളി മുസ്‌ലിം അസോസിയേഷൻസ് (നൻമ) വേനലവധിക്കാലത്ത് അമേരിക്കയിലെയും കാനഡയിലെയും കുട്ടികൾക്കു സംഘടിപ്പിച്ച ക്യാംപിന് ഗ്രാജുവേഷൻ പ്രോഗ്രാമോടെ ഉജ്വല സമാപനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ നോർത്ത് അമേരിക്കൻ നെറ്റ്‌വർക്ക് ഓഫ് മലയാളി മുസ്‌ലിം അസോസിയേഷൻസ് (നൻമ) വേനലവധിക്കാലത്ത് അമേരിക്കയിലെയും കാനഡയിലെയും കുട്ടികൾക്കു സംഘടിപ്പിച്ച ക്യാംപിന് ഗ്രാജുവേഷൻ പ്രോഗ്രാമോടെ ഉജ്വല സമാപനം. ജൂലൈയിൽ തുടങ്ങിയ ക്യാംപ് ആറാഴ്ച നീണ്ടു. ഗ്രാജുവേഷൻ പ്രോഗ്രാം റെയ്‌ന വളപ്പിലകത്ത്‌ നിയന്ത്രിച്ചു. നന്മ വിദ്യാഭ്യാസവിഭാഗം പ്രോഗ്രാം ലീഡർ ഡോ. മുഹമ്മദ് അബ്‌ദുൽ മുനീർ പ്രഭാഷണം നടത്തി. 

വ്യക്തിത്വവികസനം, ശാസ്ത്ര സാങ്കേതിക വാണിജ്യ മേഖലകൾ, കലയും കരകൗശലവിദ്യയും, പ്രകൃതി-പരിസ്ഥിതി നിരീക്ഷണം, കളികളും വിനോദങ്ങളും, അഭിരുചികളും മൂല്യങ്ങളും, സംരംഭകത്വം, ധാർമിക പാഠങ്ങൾ തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസുകളും പ്രവർത്തനങ്ങളും ക്രമീകരിച്ചിരുന്നത്. ഓരോ പ്രായത്തിലുള്ളവർക്കും യോജിച്ച രീതിയിൽ ആസൂത്രണം ചെയ്ത ക്യാംപിൽ ഇരുനൂറിലേറെ വിദ്യാർഥികൾ പങ്കെടുത്തു. തിങ്കൾ മുതൽ വെള്ളി വരെ പൊതുവായതും ഓരോ വിഭാഗങ്ങൾക്കും പ്രത്യേകമായും ഉള്ള സെക്‌ഷനുകൾ കളികളും വിനോദങ്ങളും ചേർത്തു. കുട്ടികളുടെ അഭിരുചിക്കിണങ്ങിയ പരസ്പര സംവേദനാത്മക സെക്‌ഷനുകളായാണ് ആസൂത്രണം ചെയ്തിരുന്നത്. 

ADVERTISEMENT

നൻമ യുഎസ് പ്രസിഡന്റ് ഉമർ സിനാഫും കാനഡ പ്രസിഡന്റ് കെ.പി. മുസ്‌തഫയും അധ്യക്ഷ പ്രസംഗങ്ങൾ നടത്തി. ചെയർമാൻ സമദ് പൊനേരി, പ്രോഗ്രാം ഡയറക്ടർ കുഞ്ഞു പയ്യോളി, വൈസ്പ്രസിഡന്റ് ഫിറോസ് മുസ്‌തഫ തുടങ്ങിയവർ പ്രസംഗിച്ചു. രക്ഷിതാക്കൾ അവരുടെ ക്യാംപ് അനുഭവം പങ്കുവച്ചു. ക്യാംപിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റ് നൽകും.

വേനലവധിക്കാലത്ത് നൻമ യൂത്തിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾക്ക് കോഡിങ് വർക്‌ഷോക്‌ഷോപ്പും സംഘടിപ്പിച്ചിരുന്നു. ഐടി രംഗത്തെ പ്രമുഖർ നയിച്ച വർക്‌ഷോപ്പിൽ 80 വിദ്യാർഥികൾ പങ്കെടുത്തു. പ്രായോഗിക പരിശീലനത്തിനു മുൻഗണന നൽകിയ വർക്‌ഷോപ്പ്, വിദ്യാർഥികൾ അവതരിപ്പിച്ച പ്രൊജക്റ്റുകളോടെയാണു സമാപിച്ചത്. നൻമ യൂത്ത് ഡയറക്ടർ മസൂദ് അബ്ദുൽ സലാം ആയിരുന്നു വർക്‌ഷോപ്പ് നയിച്ചത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT