ഓസ്കർ സാധ്യതാ പട്ടിക: ഇത്തവണയും ഇന്ത്യൻ ചിത്രത്തിന് ഇടം നേടാനായില്ല
ലൊസാഞ്ചലസ് ∙ 95–ാമത് ഓസ്കർ നോമിനേഷനുകൾ പ്രഖ്യാപിച്ചപ്പോൾ ഇത്തവണയും ഇന്ത്യയിൽ നിന്നുള്ള എൻട്രിക്ക് രാജ്യാന്തര ഫീച്ചർ ഫിലിമിനുള്ള അഞ്ച് ചിത്രങ്ങളിൽ ഇടം കണ്ടെത്താൻ കഴിഞ്ഞില്ലെന്നു വ്യക്തമായി. ഗുജറാത്തി ഭാഷയിലുള്ള ‘ഛെല്ലോ ഷോ’ ആയിരുന്നു ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി എത്തിയിരുന്നത്. ഈയിടെ റിലീസായ എം3
ലൊസാഞ്ചലസ് ∙ 95–ാമത് ഓസ്കർ നോമിനേഷനുകൾ പ്രഖ്യാപിച്ചപ്പോൾ ഇത്തവണയും ഇന്ത്യയിൽ നിന്നുള്ള എൻട്രിക്ക് രാജ്യാന്തര ഫീച്ചർ ഫിലിമിനുള്ള അഞ്ച് ചിത്രങ്ങളിൽ ഇടം കണ്ടെത്താൻ കഴിഞ്ഞില്ലെന്നു വ്യക്തമായി. ഗുജറാത്തി ഭാഷയിലുള്ള ‘ഛെല്ലോ ഷോ’ ആയിരുന്നു ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി എത്തിയിരുന്നത്. ഈയിടെ റിലീസായ എം3
ലൊസാഞ്ചലസ് ∙ 95–ാമത് ഓസ്കർ നോമിനേഷനുകൾ പ്രഖ്യാപിച്ചപ്പോൾ ഇത്തവണയും ഇന്ത്യയിൽ നിന്നുള്ള എൻട്രിക്ക് രാജ്യാന്തര ഫീച്ചർ ഫിലിമിനുള്ള അഞ്ച് ചിത്രങ്ങളിൽ ഇടം കണ്ടെത്താൻ കഴിഞ്ഞില്ലെന്നു വ്യക്തമായി. ഗുജറാത്തി ഭാഷയിലുള്ള ‘ഛെല്ലോ ഷോ’ ആയിരുന്നു ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി എത്തിയിരുന്നത്. ഈയിടെ റിലീസായ എം3
ലൊസാഞ്ചലസ് ∙ 95–ാമത് ഓസ്കർ നോമിനേഷനുകൾ പ്രഖ്യാപിച്ചപ്പോൾ ഇത്തവണയും ഇന്ത്യയിൽ നിന്നുള്ള എൻട്രിക്ക് രാജ്യാന്തര ഫീച്ചർ ഫിലിമിനുള്ള അഞ്ച് ചിത്രങ്ങളിൽ ഇടം കണ്ടെത്താൻ കഴിഞ്ഞില്ലെന്നു വ്യക്തമായി. ഗുജറാത്തി ഭാഷയിലുള്ള ‘ഛെല്ലോ ഷോ’ ആയിരുന്നു ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി എത്തിയിരുന്നത്. ഈയിടെ റിലീസായ എം3 ഗനിലെ നായകനടനും അക്കാഡമി അവാർഡ് വിജേതാവുമായ റിസ് അഹമ്മദും ആലിസൺ വില്യംസും ചേർന്നാണ് ലിസ്റ്റ് പുറത്ത് വിട്ടത്.
തിയേറ്റർ റിലീസുകളും ഒടിടിയും ഔദ്യോഗിക, അനൗദ്യോഗിക മാർഗങ്ങളും എത്ര ചിത്രങ്ങൾ വെളിച്ചം കണ്ടു എന്ന് കൃത്യമായി പറയാനാവാത്ത അവസ്ഥയാണ് ഇപ്പോൾ. പ്രിവ്യൂകൾക്കും പഴയ കൃത്യനിഷ്ഠകളില്ല. തിയേറ്ററിൽ ആവാം. പെൻഡ്രൈവിലൂടെയോ ഇമെയിൽ അറ്റാച്ച്മെന്റിലൂടെയും ആവാം. അക്കാഡമി ഓഫ് മോഷൻ പിക്ക്ചർ ആർട്സ് ആൻഡ് സയൻസ് ബാലറ്റുകൾ എങ്ങനെ എത്തിച്ചുവെന്നോ തിരികെ ശേഖരിച്ചു എന്നോ വ്യക്തമല്ല. ഒടുവിൽ സാധാരണയായി ഒരു ഓഡിറ്റിംഗ് സ്ഥാപനത്തിന്റെ പേര് കാണാറുണ്ട്.
Also read: അമേരിക്കയിൽ എത്തി പത്താം ദിവസം ഇന്ത്യൻ വിദ്യാർഥി വെടിയേറ്റു മരിച്ചു
ഏറ്റവും മികച്ച ചിത്രത്തിന് മാൾട്ടെ ഗ്രൂനെർട്ട് നിർമ്മിച്ച ഓൾ ക്വയറ്റ് ഓൺ ദ് വെസ്റ്റേൺ ഫ്രണ്ട്, ജെയിംസ് കാമറോണും ജോൻലണ്ടാവും ചേർന്ന് നിർമ്മിച്ച അവതാർ–ദ് വേ ഓഫ് വാട്ടർ, ഗ്രഹാം ബ്രോഡ്‌ബെന്റും പീറ്റ് സെർനിനും മാർട്ടിൻ മക്ഡൊണാഗും നിർമ്മിച്ച ദ് ബെൻഷീസ് ഓഫ് ഇൻ ഷെറിൻ, ബാസ്‍ലുർമാനും കാതറിൻ മാർട്ടിനും ഗെയിൽ ബെർമനും പാട്രിക് മകൊർ മികും ഷൂയലർ വെയിസും നിർമ്മിച്ച എൽ വിസ് തുടങ്ങി ചിത്രങ്ങൾ മാറ്റുരയ്ക്കും.
അഭിനയമികവിന് പ്രധാന നടന്മാർ ഓസ്റ്റിൻ ബട്‍ലർ (എൽ വിസ്), കൊളിൻ ഫാരൽ (ദ് ബൻഷീസ് ഓഫ് ഇൻഷെറിൻ), ബ്രെൻഡൻ ഫ്രേസർ (ദവേൽ), പോൾ മെസ്കാൽ (ആഫ്ടർസൺ), ബിൽ നൈയി (ലിവിംഗ്) എന്നിവരും പ്രധാന നടികളായി കേറ്റ്ബ്ളാഞ്ചെറ്റ് (ടാർ), ആനഡി അർമാസ് (ബ്ളോണ്ട്), ആൻഡ്രിയ റൈസൻ ബൊറോ (ടു ലെസ്‌ലി), മിഷെൽ വില്യംസ് (ദ് ഫേബിൾ മാൻസ്) മിഷെൽ യോ (എവരിതിംഗ് എവരിവെയർ ഓൾ അറ്റ്‌വൺസ്) എന്നിവരും മൽസരിക്കുന്നു.
സഹനടന്മാരായി ബ്രെൻഡൻ ഗ്ളീസൺ (ദ് ബൻഷീസ് ഓഫ് ഇൻ ഷെറിൻ), ബ്രയാൻ ടയിറി ഹെൻറി (കോസ്‌വേ), ജഡ് ഹിർഷ് (ദ് ഫേബിൾ മാൻസ്), ബാരി കിയോ ഗൻ (ദ് ബൻഷീസ് ഓഫ് ഇൻഷെറിൻ), കെ ഹ്യു ക്യു വാൻ (എവരിതിംഗ് എവരി വെയർ ഓൾ അറ്റ് വൺസ്) എന്നിവരും സഹനടിമാരായി ഏഞ്ചല ബാസറ്റ് (ബ്ലാക്ക് പാന്ഥർ: വക്കാൻഡ ഫോർ എവർ), ഹോംഗ് ചൗ (ദ് വേൽ), കെറി കോൻഡൻ (ദ് ബൻഷീസ് ഓഫ് ഇൻ ഷെറിൻ), ജെയ്മി ലീ കർട്ടീസ് (എവരിതിംഗ് ഏവരി വെയർ ഓൾ അറ്റ് വൺസ്), സ്റ്റീഫനി സു (എവരിതിംഗ് എവരി വെയർ ഓൾ അറ്റ് വൺസ്) എന്നിവരും മത്സരിക്കുന്നു.
മികച്ച സംവിധായകരായി നോമിനേറ്റ് ചെയ്യപ്പെട്ടവർ: മാർട്ടിൻ മക്ഡൊണാ (ദ് ബൻഷീസ് ഓഫ് ഇൻ ഷെറിൻ), ഡാനിയേൽ ക്വാൻ, ഡാനിയേൽ ഷെയ്നെർട്ട് (എവരിതിംഗ് എവരി വെയർ ഓൾ അറ്റ് വൺസ്), ദ് ഫേബിൾ മാൻസ് (സ്റ്റീവൻ സ്പിൽ ബെർഗ്), ടാർ (ടോഡ് ഫീൽഡ്), ട്രയാംഗിൾ ഓഫ് സാഡ് നെസ് (റൂബൻ ഓസ്റ്റ്‌ലൻഡ്).
മ്യൂസിക് (ഒറിജനൽ സോംഗ്) ഓസ്കറിനുവേണ്ടി ഗോൾഡൻ ഗ്ലോബ് അവാർഡ് നേടിയ ആർആർആറിലെ നൃത്തഗാനം ‘നാട്ടു.. നാട്ടു...’ നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. എം.എം. കീരവാണിയുടെ സംഗീതവും ചന്ദ്രബോസിന്റെ വരികളുമുള്ള ഈ നൃത്തഗാന രംഗം ഗോൾഡൻ ഗ്ലോബിലെ പോലെ ബ്ലാക്ക് പാന്ഥർ: വക്കാൻഡ ഫോറെവറിലെ നൃത്തഗാന രംഗവുമായാണ് മത്സരിക്കുന്നത്. ഗോൾഡൻ ഗ്ലോബൽ ഓസ്കറിലെ പോലെ വലിയ പൊളിറ്റിക്കൽ കറക്ടനസ് ഉണ്ടായിരുന്നിരിക്കുവാൻ സാധ്യതയില്ല. ഓസ്കറിൽ എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.
ഒരു ഗുജറാത്ത് ഗ്രാമത്തിൽ വളരുന്ന ബാലന് ചലിക്കുന്ന ചിത്രങ്ങളോടുള്ള അദമ്യമായ മോഹത്തിന്റെ കഥയാണ് ‘ഛെല്ലോ ഷോ’ (അവസാനത്തെ പ്രദർശനം). അവൻ വളരുന്നതിനനുസരിച്ച് ചലച്ചിത്ര നിർമ്മാണത്തിലും രൂപത്തിലും സംഭവിക്കുന്ന മാറ്റങ്ങളും വലിയ കുറവുകളില്ലാതെ ചിത്രീകരിച്ചിട്ടുണ്ട്. എന്നാൽ, ചിത്രം 1980 കളിൽ കുറെക്കൂടി കാലോചിതമായിരുന്നേനെ എന്നാണ് തോന്നിയത്.
ഓസ്കർ മത്സരങ്ങളിലേയ്ക്കു ചിത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഇന്ത്യയിലെ ഐ ആന്റ് ബി മിനിസ്ട്രി 50, 60 വർഷം മുൻപ് വരുത്തിയ പിഴവുകൾ വീണ്ടും വീണ്ടും ആവർത്തിക്കുകയാണ്. ഒരു സലാം ബോബെയോ, ലഗാനോ മാത്രമാണ് ഇതിന് അപവാദങ്ങൾ. അക്കാദമി ഏത് ചിത്രങ്ങളാണ് സ്വീകരിക്കുക, ഇവ എങ്ങനെ പ്രമോട്ട് ചെയ്തു അക്കാദമിക്ക് മുന്നിൽ എത്തിക്കണം എന്നു കണ്ടെത്തി വേണം ലക്ഷങ്ങൾ ചെലവഴിച്ച് ഇന്ത്യൻ എൻട്രികൾ ഓസ്കറിന് എത്തിക്കുവാൻ.