'തന്നെ വൈറ്റ് ഹൗസിലേക്ക് തിരികെ എത്തിക്കു, അമേരിക്ക വീണ്ടും ഒരു സ്വതന്ത്ര രാഷ്ട്രമാകും': ട്രംപ്
ടെക്സസ്∙ നീതിന്യായ വ്യവസ്ഥയെ ബൈഡൻ ഭരണകൂടം ആയുധമാക്കുന്നുവെന്നു ഡൊണാൾഡ് ട്രംപ്. ശനിയാഴ്ച്ച ടെക്സസിലെ വാക്കോയിൽ 2024 ലെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കമിട്ടുകൊണ്ടാണ് ബൈഡനെതിരെ ട്രംപ് ആഞ്ഞടിച്ചത്. മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ റാലിയോടെയായിരുന്നു പ്രചാരണത്തിനു തുടക്കം. 'നമ്മുടെ നീതിന്യായ വ്യവസ്ഥയെ

ടെക്സസ്∙ നീതിന്യായ വ്യവസ്ഥയെ ബൈഡൻ ഭരണകൂടം ആയുധമാക്കുന്നുവെന്നു ഡൊണാൾഡ് ട്രംപ്. ശനിയാഴ്ച്ച ടെക്സസിലെ വാക്കോയിൽ 2024 ലെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കമിട്ടുകൊണ്ടാണ് ബൈഡനെതിരെ ട്രംപ് ആഞ്ഞടിച്ചത്. മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ റാലിയോടെയായിരുന്നു പ്രചാരണത്തിനു തുടക്കം.
Read Also: സ്ത്രീകളുടെ കായിക ഇനങ്ങളിൽ മത്സരിക്കുന്നതിൽ നിന്നു ട്രാൻസ്‌ജൻഡർ അത്‌ലറ്റുകളെ വിലക്കി
പോൺ താരം സ്റ്റോമി ഡാനിയൽസുമായി ബന്ധപ്പെട്ട വിവാദത്തിലും ട്രംപ് പ്രതികരിച്ചു. സ്റ്റോമി ഡാനിയൽസിനെ താനൊരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. തങ്ങൾക്കൊരു മികച്ച പ്രഥമ വനിതയുണ്ടെന്നും ഭാര്യ മെലാനിയ ട്രംപിനെ പ്രശംസിച്ചുകൊണ്ടു ട്രംപ് പറഞ്ഞു. കഴിയാവുന്ന വിധത്തിലെല്ലാം എതിരാളികൾ തങ്ങൾക്കെതിരെ പ്രവർത്തിച്ചിട്ടുണ്ട്. തന്നെ വൈറ്റ് ഹൗസിലേക്ക് തിരികെ കൊണ്ടുവന്നാൽ അമേരിക്കയെ വീണ്ടും ഒരു സ്വതന്ത്ര രാഷ്ട്രമാക്കുമെന്നും ട്രംപ് പറഞ്ഞു.
യുക്രൈൻ പ്രസിഡന്റ് സെലെൻസ്‌കിയെയും ട്രംപ് അപലപിച്ചു. ഗവർണർ ഗ്രെഗ് ആബട്ട്, സെൻസ് ടെഡ് ക്രൂസ്, ജോൺ കോർണിൻ എന്നിവരുൾപ്പടെ പല പ്രമുഖ ടെക്സസ് റിപ്പബ്ലിക്കൻമാരും പരിപാടിയിൽ നിന്ന് മാറി നിന്നു. പകരം ട്രംപിന്റെ വിശ്വസ്തരായ ഫ്ലോറിഡ പ്രതിനിധി മാറ്റ് ഗെയ്റ്റ്‌സും ജോർജിയ പ്രതിനിധി മാർജോറി ടെയ്‌ലർ ഗ്രീനും പരിപാടിയിൽ പങ്കെടുത്തു.
English Summary: donald trump starts off election campaign.