ഡാലസ് ∙ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാകാൻ പത്തിലധികം പേർ രംഗത്തെത്തിയിട്ടുണ്ട്. ചിലർകൂടി മത്സരത്തിനിറങ്ങും എന്നാണ് കരുതുന്നത്. കുറെയധികം ജനവിഭാഗങ്ങൾ കൂട്ടത്തോടെ രംഗത്തിറങ്ങി ചില പ്രത്യേക താല്പര്യങ്ങൾ മുൻനിർത്തി ചില സ്ഥാനാർഥികൾക്ക് വോട്ടു ചെയ്യുന്ന പതിവ് ഇത്തവണയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ് ∙ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാകാൻ പത്തിലധികം പേർ രംഗത്തെത്തിയിട്ടുണ്ട്. ചിലർകൂടി മത്സരത്തിനിറങ്ങും എന്നാണ് കരുതുന്നത്. കുറെയധികം ജനവിഭാഗങ്ങൾ കൂട്ടത്തോടെ രംഗത്തിറങ്ങി ചില പ്രത്യേക താല്പര്യങ്ങൾ മുൻനിർത്തി ചില സ്ഥാനാർഥികൾക്ക് വോട്ടു ചെയ്യുന്ന പതിവ് ഇത്തവണയും ആവർത്തിക്കപ്പെടും.

വൈറ്റ് ഇവാഞ്ചലിക്കൽ വിഭാഗത്തിലെ ക്രിസ്റ്റ്യൻ ബോക്ക് ഇതിന് അപവാദമാകാൻ സാധ്യതയില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. പരമ്പരാഗതമായി റിപ്പബ്ലിക്കൻ സ്ഥാനാർഥികൾക്ക് വോട്ടു ചെയ്യുന്ന ഈ വിഭാഗം ചിന്താക്കുഴപ്പത്തിലാണ്. പ്രൈമറി തിരഞ്ഞെടുപ്പുകൾ കഴിയുന്നത് വരെയോ, ആർക്ക് റിപ്പബ്ലിക്കൻ പാർട്ടിയുടെ നോമിനേഷൻ ലഭിക്കും എന്ന് ഉറപ്പാകുന്നതുവരെയോ തങ്ങൾ ആരെയാണ് പിന്തുണയ്ക്കുന്നതെന്ന് പരസ്യപ്പെടുത്തേണ്ടതില്ല എന്നാണ് സതേൺ ബാപ്ടിസ്റ്റുകൾ തീരുമാനിച്ചിരിക്കുന്നത്.

ADVERTISEMENT

ഈ വിഭാഗത്തിലെ ചിലർ ഇതിനകം മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പിന്തുണയ്ക്കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റുചിലർ ഫ്ലോറിഡ ഗവർണർ ഡിസാന്റസിനോ മറ്റേതെങ്കിലും സ്ഥാനാർഥിക്കോ അവസരം നൽകണമെന്ന് വാദിക്കുന്നു.

എന്നാൽ ഏവരും റിപ്പബ്ലിക്കൻ പാർട്ടിയുടെ ടിക്കറ്റ് ലഭിക്കുന്ന സ്ഥാനാർത്ഥിയെ പിന്തുണയ്ക്കണമെന്ന കാര്യത്തിൽ ഏകാഭിപ്രായക്കാരാണ്. ട്രംപിനും ഡിസാന്റിസിനും പുറമെ മറ്റ് സ്ഥാനാർഥികളും ക്രിസ്ത്യൻ തത്വങ്ങളിൽ തങ്ങൾ എത്രമാത്രം അടിയുറച്ച് വിശ്വസിക്കുന്നു എന്ന് പ്രഖ്യാപിക്കുവാൻ മറക്കുന്നില്ല. 

ADVERTISEMENT

എസ്‌ബിസിയിലെ കറുത്ത വർഗക്കാരായ പാസ്റ്റർമാരിൽ ചിലർ ട്രംപിന്റെ നിശിത വിമർശകരാണ്. 2021 ൽ എസ്ബിസി വിട്ടു കറുത്ത വർഗക്കാരൻ പാസ്റ്റർ റവ. ജോയൽ ബോമാൻ ഇവരിൽ ഒരാളാണ്. മുൻ തിരഞ്ഞെടുപ്പുകളിലെന്നപോലെ ഈ തിരഞ്ഞെടുപ്പിലും ട്രംപിന് ശക്തമായ പിന്തുണ ഡാലസിലെ ഫസ്റ്റ് ബാപ്ടിസ്റ്റ് ചർച്ച് പാസ്റ്റർ റോബർട്ട് ജെഫ്രസ് നൽകുന്നു. 

 മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസും യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ ടിക്കറ്റ് പ്രത്യാശികളിൽ ഒരാളായി മാറി. ഇപ്പോൾ റിപ്പബ്ലിക്കൻ സ്ഥാനാർഥികൾ പത്തിൽ അധികമായി. നോർത്ത് ഡക്കോട്ട ഗവർണർ ഡഗ്‌ബർഗമും തന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു.

ADVERTISEMENT

പെൻസ് ട്രംപിനെ നിശിതമായി വിമർശിച്ചു. എന്നാൽ ട്രംപ് രാജ്യത്തിനുവേണ്ടി ചെയ്തത് എക്കാലവും കൃതജ്ഞതയോടെ സ്മരിക്കുമെന്നും പറഞ്ഞു. 'അമേരിക്കയെ ഗ്രേറ്റ് എഗെയിൻ' ആക്കിയ ഓരോ ദിവസവും ട്രംപിനൊപ്പം നിലകൊണ്ടതിൽ അഭിമാനിക്കുന്നു എന്നും പെൻസ് പറഞ്ഞു. എന്നാൽ യുഎസ് ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ നേരിടാൻ വൈറ്റ് ഹൗസിൽ പുതിയ ഒരു നേതൃത്വം ആവശ്യമാണ്. ഫ്ലോറിഡ ഗവർണറും പ്രൈമറികളിൽ തന്റെ എതിരാളിയുമായ ഡിസാന്റസിനെയും പെൻസ് വിമർശിച്ചു.

English Summary: Southern Baptists split over which Republican candidate to support

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT