ഫിലഡല്‍ഫിയ സിറോമലബാര്‍ പള്ളിയില്‍ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ ജൂണ്‍ 30 മുതല്‍ ജൂലൈ 10 വരെ
ഫിലഡല്‍ഫിയ∙ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന (ഓര്‍മ) തിരുനാളിനു സെന്‍റ് തോമസ് സിറോമലബാര്‍ ഫൊറോനാ ദേവാലയത്തില്‍ ജൂണ്‍ 30 വെള്ളിയാഴ്ച്ച കൊടിയേറ്റത്തോടെ തുടക്കമാകും. ഇടവക വികാരി ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, ഫാ. ഷാജു കണിയാമ്പറമ്പില്‍ എന്നിവര്‍ സംയുക്തമായി വെള്ളിയാഴ്ച വൈകുന്നേരം ആറരക്ക് തിരുനാള്‍കൊടി

ഫിലഡല്‍ഫിയ∙ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന (ഓര്‍മ) തിരുനാളിനു സെന്‍റ് തോമസ് സിറോമലബാര്‍ ഫൊറോനാ ദേവാലയത്തില്‍ ജൂണ്‍ 30 വെള്ളിയാഴ്ച്ച കൊടിയേറ്റത്തോടെ തുടക്കമാകും. ഇടവക വികാരി ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, ഫാ. ഷാജു കണിയാമ്പറമ്പില്‍ എന്നിവര്‍ സംയുക്തമായി വെള്ളിയാഴ്ച വൈകുന്നേരം ആറരക്ക് തിരുനാള്‍കൊടി ഉയര്‍ത്തി പതിനഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്കു ആരംഭം കുറിക്കും. 7 മണിക്ക് ദിവ്യബലി, തിരുസ്വരൂപങ്ങളുടെ വെഞ്ചരിപ്പ്, ലദീഞ്ഞ് എന്നിവ വെള്ളിയാഴ്ചയിലെ തിരുക്കര്‍മ്മങ്ങളില്‍പ്പെടും.
ജുലൈ 1, 2 ദിവസങ്ങളില്‍ വൈകുന്നേരം 7 മണിക്ക് നവവൈദികന്‍ ഫാ. ജോര്‍ജ് പാറയിലിന്‍റെ കാര്‍മികത്വത്തില്‍ ദിവ്യബലിയും തോമാശ്ലീഹായുടെ നൊവേനയും.
ദുക്റാന തിരുനാള്‍ ദിനമായ ജുലൈ 3 തിങ്കളാഴ്ച്ച ഇടവക വികാരി ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, ഫാ. ബാബു മഠത്തിപ്പറമ്പില്‍ ( സെന്‍റ് ജൂഡ് സിറോമലങ്കര കത്തോലിക്കാപള്ളി വികാരി) എന്നിവര്‍ കാര്‍മികരായി തിരുനാള്‍ കുര്‍ബാന, നൊവേന.
ജുലൈ 4 ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക് ഫാ. ബിന്‍സ് ചെത്തലിലും ജുലൈ 5 നു ഷംസാബാദ് സഹായമെത്രാന്‍ മാര്‍ ജോസഫ് കൊല്ലമ്പറമ്പിലും 6 നു ഫാ. തോമസ് മലയിലും ദിവ്യബലിക്കു കാര്‍മികരാകും.
പ്രധാന തിരുനാള്‍ ദിവസങ്ങള്‍ ജുലൈ 7, 8, 9 ആയിരിക്കും.
ജുലൈ 7 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ഫാ. ഡിജോ കോയിക്കര എം. സി. ബി. എസ് (ഹെര്‍ഷി സെന്‍റ് ജോസഫ് സിറോമലബാര്‍ മിഷന്‍ ഡയറക്ടര്‍) മുഖ്യകാര്‍മികനായി ദിവ്യബലി, തിരുനാള്‍ സന്ദേശം, നൊവേന.
ജുലൈ 8 ശനിയാഴ്ച വൈകുന്നേരം നാലര മുതല്‍ ഫാ. വര്‍ഗീസ് കുന്നത്തിന്‍റെ (സൗത്ത് ജഴ്സി സെന്‍റ് ജൂഡ് സിറോമലബാര്‍ മിഷന്‍ ഡയറക്ടര്‍) കാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയും പ്രദക്ഷിണവും. തുടര്‍ന്ന് 7 മണിമുതല്‍ ഇടവകയിലെ കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍.
പ്രധാന തിരുനാള്‍ ദിവസമായ ജുലൈ 9 ഞായറാഴ്ച രാവിലെ ഒമ്പതര മണിക്ക് മാനന്തവാടിരൂപതാ ബിഷപ് മാര്‍ ജോസ് പൊരുന്നേടത്തിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന, നൊവേന. ലദീഞ്ഞിനുശേഷം വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, യുവജനങ്ങള്‍ തയാറാക്കുന്ന കാര്‍ണിവല്‍, തുടര്‍ന്ന് സ്നേഹവിരുന്ന്.
മരിച്ചവരുടെ ഓര്‍മദിനമായ ജുലൈ 10 തിങ്കളാഴ്ച വൈകുന്നേരം 7 നു ദിവ്യബലി, ഒപ്പീസ്. തിരുക്കര്‍മങ്ങള്‍ക്കുശേഷം ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ കൊടിയിറക്കുന്നതോടെ പതിനഞ്ചുദിവസത്തെ തിരുനാളാഘോഷങ്ങള്‍ക്കു തിരശീലവീഴും.
ജൂണ്‍ 30 മുതല്‍ ജുലൈ 8 വരെ എല്ലാദിവസങ്ങളിലും വൈകുന്നേരം 7 മണിക്ക് ഇടവകയിലെ 12 കുടുംബയൂണിറ്റുകളുടെ നേതൃത്വത്തില്‍ നൊവേനയും മധ്യസ്ഥപ്രാർഥനയും നടക്കും. തിരുനാള്‍ ദിവസങ്ങളില്‍ (ഞായര്‍ ഒഴികെ) വൈകുന്നേരം 6:30 മുതല്‍ 7:00 മണിവരെ കുമ്പസാരിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.
എല്‍ ഷാന്‍ പൂവത്തുങ്കല്‍ (ജിപ്സ), ജിബിന്‍ പ്ലാമൂട്ടില്‍ (ക്രിസ്റ്റീന), ജോബി കൊച്ചുമുട്ടം (റോഷിന്‍), ജോജി കുഴിക്കാലായില്‍ (ടീനാ), റോഷിന്‍ പ്ലാമൂട്ടില്‍ (ലിജാ), സനോജ് മൂര്‍ത്തിപുത്തന്‍പുരക്കല്‍ (ഹെലന്‍) എന്നീ 6 കുടുംബങ്ങളാണു ഈ വര്‍ഷത്തെ തിരുനാള്‍ നടത്തുന്നത്.
വികാരി ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, കൈക്കാരന്മാരായ രാജു പടയാറ്റില്‍, റോഷിന്‍ പ്ലാമൂട്ടില്‍, ജോര്‍ജ് വി. ജോര്‍ജ്, തോമസ് ചാക്കോ, സെക്രട്ടറി ടോം പാറ്റാനിയില്‍, തിരുനാള്‍ പ്രസുദേന്തിമാര്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ പെരുനാളിന്‍റെ ക്രമീകരണങ്ങള്‍ നിര്‍വഹിക്കുന്നു.