ഹൂസ്റ്റണ്‍∙ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് എടുത്ത ചിത്രത്തിലെ മൂന്നു പേരെ എല്ലാവര്‍ക്കും അറിയാം. രണ്ടു പേര്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ധനികരുടെ പട്ടികയിലുള്ള മുകേഷ് അംബാനിയും ആനന്ദ് മഹീന്ദ്രയുമാണ്.

ഹൂസ്റ്റണ്‍∙ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് എടുത്ത ചിത്രത്തിലെ മൂന്നു പേരെ എല്ലാവര്‍ക്കും അറിയാം. രണ്ടു പേര്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ധനികരുടെ പട്ടികയിലുള്ള മുകേഷ് അംബാനിയും ആനന്ദ് മഹീന്ദ്രയുമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റണ്‍∙ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് എടുത്ത ചിത്രത്തിലെ മൂന്നു പേരെ എല്ലാവര്‍ക്കും അറിയാം. രണ്ടു പേര്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ധനികരുടെ പട്ടികയിലുള്ള മുകേഷ് അംബാനിയും ആനന്ദ് മഹീന്ദ്രയുമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റണ്‍∙ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് എടുത്ത ചിത്രത്തിലെ മൂന്നു പേരെ എല്ലാവര്‍ക്കും അറിയാം. രണ്ടു പേര്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ധനികരുടെ പട്ടികയിലുള്ള മുകേഷ് അംബാനിയും ആനന്ദ് മഹീന്ദ്രയുമാണ്. ഇരുവരുടെയും മധ്യത്തില്‍ നില്‍ക്കുന്ന വനിതകളില്‍ ഒരാള്‍ അമേരിക്കന്‍ ബഹിരാകാശ യാത്രിക സുനിത വില്യംസ്. അപ്പോള്‍ ഈ ഗ്രൂപ്പിലെ നാലാമത്തെ ആള്‍ ആരാണ്? കഴിഞ്ഞയാഴ്ച ലോകം ചര്‍ച്ച ചെയ്ത ഫോട്ടോയിലെ ആ യുവതിയുടെ പേര് വൃന്ദ കപൂര്‍.

Read also : ടൊറന്റോ വിമാനം റദ്ദാക്കി; പാരിസിൽ കുടുങ്ങി യാത്രക്കാർ

'മില്യണ്‍ ഡോളര്‍' സെല്‍ഫി ഇന്റര്‍നെറ്റില്‍ കൊടുങ്കാറ്റായതോടെ ലോകം നാലാമനായുള്ള തിരച്ചില്‍ തുടങ്ങി. ബിസിനസുകാരായ മഹീന്ദ്രയും അംബാനിയും സമ്പത്തിന്റെ പേരില്‍ ലോകം അറിയപ്പെടുന്നവരാണ്. ഇന്ത്യന്‍-അമേരിക്കന്‍ ബഹിരാകാശയാത്രിക സുനിത വില്യംസും ഏറെ പ്രശസ്തയാണ്. വൃന്ദ കപൂര്‍ ആരാണെന്നാണ് ലോകം അന്വേഷിച്ചത്. 

ADVERTISEMENT

 

താഴ്ന്ന പ്രൊഫൈല്‍ നിലനിര്‍ത്തുന്ന ഒരു ഡീപ്-ടെക് സംരംഭകയായ അവര്‍, എയ്റോസ്പേസ് കമ്പനിയായ 3rdiTech (തേഡ് ഐ ടെക് എന്ന് ഉച്ചരിക്കുന്നത്) സിഇഒ ആണ്. 2018 ല്‍ IIT ഡല്‍ഹിയിലായിരുന്നു ഇതിന്റെ തുടക്കം. 2022 മുതല്‍ Berkeley SkyDeck ആക്‌സിലറേറ്റര്‍ പ്രോഗ്രാമിന്റെ ഭാഗമാണ് ഇവര്‍.

 

ആപ്ലിക്കേഷന്‍ സ്പെസിഫിക് ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകള്‍ (ASIC) അല്ലെങ്കില്‍ ഇന്റലിജന്‍സ്, നിരീക്ഷണം, രഹസ്യാന്വേഷണം (ISR) എന്നിവയ്ക്കായുള്ള കസ്റ്റമൈസ്ഡ് ചിപ്പുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ യുഎസ് സന്ദര്‍ശനത്തിന് ശേഷം എയ്റോസ്പേസ് മേഖലയിലെ പ്രധാന കമ്പനികളില്‍ ഒന്നായി ഉയര്‍ന്നു.

ADVERTISEMENT

 

2022-ല്‍, 3rdiTech യുഎസ് പ്രതിരോധ പ്രമുഖരായ ജനറല്‍ അറ്റോമിക്‌സ് എയറോനോട്ടിക്കല്‍ സിസ്റ്റംസുമായി (GA-ASI) തന്ത്രപരമായ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. ഈ ഇടപാടാകട്ടെ ആത്മനിര്‍ഭര്‍ ഭാരത് ക്യാംപെയിനുള്ള പ്രചോദനമായി കണക്കാക്കപ്പെടുന്നു. 2018-ലെ പ്രതിരോധ മന്ത്രാലയത്തിന്റെ മുന്‍നിര iDEX പ്രോഗ്രാമിന്റെ ആദ്യ പതിപ്പിന്റെ ഉദ്ഘാടന ജേതാക്കളില്‍ ഒരാളായിരുന്നു 3RDiTech.

 

ദേശീയ സുരക്ഷയുടെയും സാങ്കേതികവിദ്യയുടെയും മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വൃന്ദ കപൂര്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സാങ്കേതിക വ്യവസായത്തില്‍ പ്രമുഖയായി വളര്‍ന്നു കഴിഞ്ഞു. കഴിഞ്ഞയാഴ്ച, വാഷിംഗ്ടണ്‍ ഡിസിയില്‍ പ്രധാനമന്ത്രി മോദിക്കായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഒരുക്കിയ സ്റ്റേറ്റ് ഡിന്നറില്‍ മഹീന്ദ്രയ്ക്കും അംബാനിക്കുമൊപ്പം അതിഥിയായി എത്തിയതോടെയാണ് വൃന്ദയെക്കുറിച്ചു ലോകം ചര്‍ച്ച ചെയ്തു തുടങ്ങിയത്. 

ADVERTISEMENT

 

അത്താഴത്തിന് ശേഷം മഹീന്ദ്രയും അംബാനിയും കപൂറും യുഎസ് വാണിജ്യ സെക്രട്ടറി ജിന റൈമോണ്ടോയും - ഇന്ത്യ-യുഎസ് ഹൈടെക് ഹാന്‍ഡ്ഷേക്ക് - എന്ന പരിപാടിയുടെ ഭാഗമായി സംഭാഷണത്തില്‍ പങ്കെടുത്തിരുന്നു. ഈ മീറ്റിംഗില്‍ മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയുടെ തൊട്ടടുത്തായിരുന്നു വൃന്ദ കപൂറിന്റെ സ്ഥാനം. 

 

ഈ പരിപാടിക്കു ശേഷം താനും അംബാനിയും വൃന്ദയും മടങ്ങേണ്ടിയിരുന്ന ഗ്രൂപ്പ് ബസ് നഷ്ടപ്പെട്ട് യൂബറിനായി കാത്തു നില്‍ക്കുമ്പോഴാണ് സുനിത വില്യംസിനെ കണ്ടുമുട്ടിയതെന്ന് മഹീന്ദ്ര ട്വീറ്റ് ചെയ്തു. തുടര്‍ന്ന് അവര്‍ക്കൊപ്പം ഒരു സെല്‍ഫി എടുക്കുകയായിരുന്നു എന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു. 

 

ഇതിനെ തങ്ങള്‍ 'വാഷിംഗ്ടണ്‍ നിമിഷം' എന്ന് വിളിക്കുമെന്ന് മഹിന്ദ്ര പറയുന്നു. ടെക് ഹാന്‍ഡ്ഷേക്ക് മീറ്റിംഗിന് ശേഷം, മുകേഷ് അംബാനിയും വൃന്ദ കപൂറും താനും വാണിജ്യ സെക്രട്ടറിയുമായി സംഭാഷണം തുടരുകയായിരുന്നു. അടുത്ത പരിപാടി ഉച്ചഭക്ഷണമായിരുന്നു. അതിനായുള്ള ഗ്രൂപ്പ് ഷട്ടില്‍ ബസ് നഷ്ടമായി. ഞങ്ങള്‍ യൂബര്‍ വിളിക്കാനുള്ള ശ്രമത്തിലായിുന്നു. അപ്പോഴതാ സാക്ഷാല്‍ നാസയുടെ ബഹിരാകാശ യാത്രിക സുനിത വില്യംസ്. ഉടനെ ഒരു സെല്‍ഫി എടുത്തു. യൂബറിനുപകരം അവരുടെ സ്പേസ് ഷട്ടിലില്‍ ഒരു സവാരി തരപ്പെടുത്താമോ എന്നു ഞങ്ങള്‍ ചോദിച്ചു,' സെല്‍ഫി പങ്കിട്ടുകൊണ്ട് മഹീന്ദ്രയുടെ ട്വീറ്റില്‍ പറഞ്ഞു.

 

Content Summary: Viral Selfie of Anand Mahindra with Mukesh Ambani, Astronaut Sunita Williams and 3rdiTech co-founder Vrinda Kapoor

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT