നിക്കി ഹേലി ട്രംപിനും ഡിസാന്റിസിനും പിന്നിൽ; പ്രചാരണത്തിനായി സമാഹരിച്ചത് 34.3 മില്യൻ ഡോളർ
സൗത്ത് കാരോലൈന ∙ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ രണ്ടാം പാദത്തിൽ മുൻനിരക്കാരായ ട്രംപിനും ഡിസാന്റിസിനും പിന്നിൽ നിൽക്കുന്ന റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി നിക്കി ഹേലി

സൗത്ത് കാരോലൈന ∙ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ രണ്ടാം പാദത്തിൽ മുൻനിരക്കാരായ ട്രംപിനും ഡിസാന്റിസിനും പിന്നിൽ നിൽക്കുന്ന റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി നിക്കി ഹേലി 2023 ലെ രണ്ടാം പാദ പ്രചാരണത്തിൽ 7.3 മില്യൻ ഡോളർ സമാഹരിച്ചതായി തിങ്കളാഴ്ച പ്രഖ്യാപിച്ചു. തന്റെ പ്രചാരണം ആരംഭിച്ചതിന് ശേഷം ഇതുവരെ മൊത്തം 34.3 മില്യൻ ഡോളറാണ് നിക്കി സമാഹരിച്ചത് .
ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് തന്റെ പ്രചാരണത്തിന്റെ രണ്ടാം പാദത്തിൽ 20 മില്യൻ ഡോളർ സമാഹരിച്ചതായി പ്രഖ്യാപിച്ചു. പ്രചാരണത്തിന്റെ രണ്ടാം പാദത്തിൽ 35 മില്യൻ ഡോളറിലധികം സമാഹരിച്ചതായി മുൻ പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി. പ്രചാരണത്തിന്റെ രണ്ടാം പാദം ജൂൺ മാസത്തോടെ അവസാനിച്ചു. സ്ഥാനാർഥികൾ അവര്‍ സമാഹരിച്ച പണത്തിന്റെ കണക്ക് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാൻ ജൂലൈ 15 വരെ സമയമുണ്ട്.
50 സംസ്ഥാനങ്ങളിൽ നിന്നും ഏകദേശം 160,000 പേരാണ് നിക്കി ഹേലിക്കു സംഭാവന നൽകിയിട്ടുള്ളത്. അടുത്ത മാസമാണ് റിപ്പബ്ലിക്കൻ നാഷനൽ കമ്മിറ്റി പ്രൈമറി ഡിബേറ്റ്. ഇതിൽ പങ്കെടുക്കുന്നതിനാവശ്യമായ പിന്തുണ 50 സംസ്ഥാനങ്ങളിൽ നിന്നായി ഇതിനകം ലഭിച്ചുകഴിഞ്ഞതായി നിക്കി ഹേലിയുടെ ക്യാംപെയ്ൻ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ പറഞ്ഞു.
English Summary: Haley raises 7.3 million dollar in second quarter