ജോർജിയ ∙ ചൈനയിൽ ബൈബിൾ വിതരണത്തിന് ചെലവഴിക്കാൻ ക്രിസ്ത്യൻ ചാരിറ്റികളിൽ നിന്ന് പിരിച്ചെടുത്ത 30 മില്യനിലധികം ഡോളർ വകമാറ്റി ചിലവഴിച്ചെന്ന

ജോർജിയ ∙ ചൈനയിൽ ബൈബിൾ വിതരണത്തിന് ചെലവഴിക്കാൻ ക്രിസ്ത്യൻ ചാരിറ്റികളിൽ നിന്ന് പിരിച്ചെടുത്ത 30 മില്യനിലധികം ഡോളർ വകമാറ്റി ചിലവഴിച്ചെന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോർജിയ ∙ ചൈനയിൽ ബൈബിൾ വിതരണത്തിന് ചെലവഴിക്കാൻ ക്രിസ്ത്യൻ ചാരിറ്റികളിൽ നിന്ന് പിരിച്ചെടുത്ത 30 മില്യനിലധികം ഡോളർ വകമാറ്റി ചിലവഴിച്ചെന്ന ആരോപണത്തെ തുടർന്ന് ജോർജിയയിൽ നിന്ന് കടന്നുകളഞ്ഞ ആളെ കണ്ടെത്താൻ ഫെഡറൽ അധികാരികൾ രാജ്യാന്തര അന്വേഷണം ആരംഭിച്ചു.

45 കാരനായ ജേസൺ ജെറാൾഡ് ഷെങ്ക് ചാരിറ്റികളിൽ നിന്നും വ്യക്തികളിൽ നിന്നും 33 മില്യൻ ഡോളറിലധികം സംഭാവനയായി സ്വീകരിച്ചു. ബൈബിളുകളും ക്രിസ്ത്യൻ സാഹിത്യങ്ങളും അച്ചടിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഉപയോഗിക്കാമെന്ന്  വാഗ്ദാനം ചെയ്ത് സ്വരുപിച്ച പണമാണ് വഴി മാറ്റി ചിലവഴിച്ചത് .

ADVERTISEMENT

വജ്രങ്ങൾക്കും വിലയേറിയ ലോഹങ്ങൾ വാങ്ങാനും റിയൽ എസ്റ്റേറ്റിലും ലൈഫ് ഇൻഷുറൻസ് പോളിസികൾക്കും, ഒരു സ്വകാര്യ യുഎസ് ആണവ കമ്പനിയുടെ ഓഹരികൾ വാങ്ങാനുമായി ഇയാൾ പണം ചിലവഴിച്ചു. ഈ കുറ്റകൃത്യങ്ങൾ മറയ്ക്കാൻ അദ്ദേഹം വളരെയധികം ശ്രമിച്ചു.  ബൈബിളുകൾ വിതരണം ചെയ്തുതായുള്ള വ്യാജ കണക്കുകൾ അദ്ദേഹം ചാരിറ്റികൾക്ക് അയച്ചു കൊടുത്തു 

താൻ ആരാണെന്നും കുടുംബത്തിന് എത്ര പണമുണ്ടെന്നും രാജ്യാന്ത ബാങ്കുകളോട് തുടർച്ചയായി ഷെങ്ക് കള്ളം പറഞ്ഞതായി പ്രോസിക്യൂട്ടർമാർ പറയുന്നു. 2016-ൽ ഷെങ്ക് തന്റെ യുഎസ് പൗരത്വം പോലും ഉപേക്ഷിച്ചു. ഷെങ്കിനെ അറസ്റ്റ് ചെയ്യാൻ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

ADVERTISEMENT

English Summary: Missionary goes on the run after being accused of blowing $33 MILLION of bible donations