ഫിലഡൽഫിയ ∙ സാഹോദരീയ നഗരത്തിലെ ഇതര സാമൂഹിക സാംസ്കാരിക പ്രാദേശിക സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരളഫോറമിന്റെ ആഭിമുഖ്യത്തിലുള്ള വമ്പിച്ച ഓണാഘോഷ മഹോത്സവം ആഗസ്റ്റ് 12 തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2മണി മുതൽ വൈകിട്ട് 10 മണിവരെ സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ദേവാലയത്തിന്റെ ആഡിറ്റോറിയത്തിൽ (608,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലഡൽഫിയ ∙ സാഹോദരീയ നഗരത്തിലെ ഇതര സാമൂഹിക സാംസ്കാരിക പ്രാദേശിക സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരളഫോറമിന്റെ ആഭിമുഖ്യത്തിലുള്ള വമ്പിച്ച ഓണാഘോഷ മഹോത്സവം ആഗസ്റ്റ് 12 തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2മണി മുതൽ വൈകിട്ട് 10 മണിവരെ സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ദേവാലയത്തിന്റെ ആഡിറ്റോറിയത്തിൽ (608, WELSH RD, PHILADELPHIA, PA, 19115) വച്ച് അതിവിപുലമായിട്ട് നടത്തുന്നതാണ്.

പ്രവാസി മലയാളികളുടെ ജനപ്രിയ ഓണാഘോഷങ്ങളിലൊന്നായ തിരുവരങ്ങിൽ തിരുവോണം 23 എന്നു നാമകരണം ചെയ്തിരിക്കുന്ന ഈ ഓണാഘോഷ മഹാമഹത്തിന്റെ കേളീകൊട്ടിനായിട്ടുള്ള അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായി വരികയാണെന്നും ട്രൈസ്റ്റേറ്റ് കേരളഫോറമിന്റെ ഓണാഘോഷങ്ങൾ പരമ്പരാഗത രീതികളിൽ നിന്നും തികച്ചും വ്യത്യസ്തവും നൂതനാനുഭവുമായിരിക്കുമെന്നും സുരേഷ് നായർ(ചെയർമാൻ, ട്രൈസ്റ്റേറ്റ് കേരളഫോറം) പറയുകയുണ്ടായി. ഭാവിതലമുറയിലേക്ക് നാടിന്റെ ചരിത്രപരമായ ഓർമ്മകൾ പങ്കുവെക്കുന്നതിനും കൈമാറുന്നതിനുമായിട്ടാണ് ഇതുപോലുള്ള ആഘോഷങ്ങൾക്ക് നേതൃത്തം കൊടുത്തുവരുന്നതെന്ന് അബിലാഷ് ജോൺ(ജന. സെക്രട്ടറി, ട്രൈസ്റ്റേറ്റ് കേരളഫോറം) അറിയിച്ചു.

ADVERTISEMENT

ഗൃഹാതുരത്വമുണർത്തുന്ന ഓണാഘോഷങ്ങളാണ് എക്കാലത്തും ട്രൈസ്റ്റേറ്റ് കേരളഫോറം ജനങ്ങൾക്കായി ഒരുക്കുന്നതെന്നും ആയതിലേക്ക് എല്ലാ മലയാളികളുടെയും സഹകരണം ആവശ്യമാണെന്നും സുമോദ് നെല്ലിക്കാല(ട്രഷറാർ, ട്രൈസ്റ്റേറ്റ് കേരളഫോറം) പറയുകയുണ്ടായി. ഭാവിതലമുറകളിലേക്ക് നാടിന്റെ ചരിത്രപരമായ പൈതൃകങ്ങൾ പങ്കുവെക്കുന്നതിനായിട്ട് സാമൂഹിക സാംസ്കാരിക വേദികളിലാണ് ഓണാഘോഷങ്ങൾ നടത്തേണ്ടതെന്ന് ലെനോ സ്കറിയ (ചെയർമാൻ, ഓണാഘോഷം) അറിയിച്ചു.

മലയാളികളുടെ ദേശീയോത്സവമായ ഓണത്തിന്റെ പവിത്രത ഒട്ടും നഷ്ടപ്പെടുത്താതെ പ്രവാസികളുടെ ഇടയിൽ ആഘോഷിച്ചുവരുന്ന ഓണാഘോഷത്തിൽ വിശിഷ്ടാതിഥികളെ ആനയിച്ചുകൊണ്ടുള്ള ഘോഷയാത്ര, സാംസ്കാരിക പൊതുസമ്മേളനം, ചെണ്ടമേളം, മാവേലി മന്നന്റെ എഴുന്നള്ളത്ത്, മെഗാ തിരുവാതിര, പായസോത്സവം, അത്തപൂക്കളം, അവാർഡുദാനങ്ങൾ, വിഭവസമൃദ്ധമായ ഓണസദ്യ, കർഷകരത്‍നം അവാർഡ്, മലയാളി മങ്ക–മന്നൻ മത്സരം, തെയ്യം തുള്ളൽ, കഥകളി, പുലികളി, മോഹിനിയാട്ടം, വിവിധ നൃത്തവിദ്യാലയങ്ങളുടെ നൃത്തങ്ങൾ, സംഗീത സാന്ദ്രമായ ഓണാഘോഷത്തിനായിട്ടു മെലഡീസ് ക്ലബ് യുഎസ്എയുടെ നേതൃത്വത്തിൽ ലൈവ് ഗാനമേള തുടങ്ങിയ നിരവധി വ്യത്യസ്തമായ കലാപരിപാടികൾ ഒരുക്കിയിട്ടുള്ളതായി റോണി വർഗീസ്, ബിനു മാത്യു, അനൂപ് ജോസഫ് (പ്രോഗ്രാം, കോഡിനേറ്റേഴ്സ്) അറിയിച്ചു.

ADVERTISEMENT

വിൻസന്റ് ഇമ്മാനുവേൽ, അലക്സ് തോമസ്, ജോബി ജോർജ്, രാജൻ സാമുവേൽ, ജീമോൻ ജോർജ്, സാജൻ വർഗീസ്, ജോർജ് ഓലിക്കൽ, അനീഷ് ജോയി, സുധാ കർത്താ, ഫിലിപ്പോസ് ചെറിയാൻ, തോമസ് പോൾ, ഈപ്പൻ ദാനിയേൽ, കുര്യൻ രാജൻ, ആശാ അഗസ്റ്റിൻ, ബ്രിജിറ്റ് വിൻസന്റ്, ശോശാമ്മ ചെറിയാൻ, ജോർജി കടവിൽ, പി. കെ. സോമരാജൻ, അരുൺ കോവാട്ട്, സിജിൻ തിരുവല്ല, ജോസഫ് മാണി എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികൾ ഓണാഘോഷത്തിന്റെ വൻ വിജയത്തിനായി വിപുലമായ ക്രമീകരണങ്ങൾ നടത്തി വരുന്നതായി ട്രൈസ്റ്റേറ്റ് കേരളഫോറമിന്റെ പത്രകുറിപ്പിൽ അറിയിക്കുകയുണ്ടായി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT