അയോവ ∙ അയോവയിൽ ഡിമോയിനടുത്തുള്ള ചെറിയ നഗരങ്ങളിൽ പ്രചരണം നടത്താനെത്തിയ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി വിവേക് രാമസ്വാമിക്ക് വലിയ വരവേല്പാണ് ലഭിച്ചത്. റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥികളുടെ ഡിബേറ്റിൽ രാമസ്വാമിയുടെ വാദമുഖങ്ങളോട് യോജിക്കാൻ കഴിയാത്ത ചിലർ, സ്ഥാനാർത്ഥിയോടുള്ള ഭിന്നാഭിപ്രായങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 അയോവ ∙ അയോവയിൽ ഡിമോയിനടുത്തുള്ള ചെറിയ നഗരങ്ങളിൽ പ്രചരണം നടത്താനെത്തിയ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി വിവേക് രാമസ്വാമിക്ക് വലിയ വരവേല്പാണ് ലഭിച്ചത്. റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥികളുടെ ഡിബേറ്റിൽ രാമസ്വാമിയുടെ വാദമുഖങ്ങളോട് യോജിക്കാൻ കഴിയാത്ത ചിലർ, സ്ഥാനാർത്ഥിയോടുള്ള ഭിന്നാഭിപ്രായങ്ങൾ മാധ്യമ പ്രവർത്തകരോട് പിന്നീട് പങ്കുവച്ചു. ഒരു യുവ നേതാവെന്ന നിലയിൽ രാമസ്വാമി പ്രതീക്ഷ നൽകുന്നു. എന്നാൽ സ്ഥാനാർത്ഥിയുടെ നിർദേശങ്ങൾ എത്രമാത്രം പ്രായോഗികമാവും എന്ന കാര്യത്തിൽ സംശയമുണ്ട്. 23 കാരനായ തോമസ് ബീൻ പ്രചരണയോഗത്തിൽ പങ്കെടുത്തതിനുശേഷം പറഞ്ഞു.

Photo Credit: The Old Major / Shutterstock.com

ADVERTISEMENT

‘‘സ്വയം ഒരു നിർധന ഇന്ത്യൻ കുടുംബത്തിലെ സന്തതിയായിരുന്നു. ഇപ്പോൾ ഒഹായോയിൽ വ്യവസായി ആണ്. ഒരു അമേരിക്കക്കാരനെന്നാൽ 250 വർഷം മുൻപ് ഈ രാജ്യത്തെ മുന്നോട്ട് ചലിപ്പിച്ച ആശയങ്ങളിൽ വിശ്വസിക്കുന്നു എന്നാണ് അർത്ഥം. ഈ രാജ്യത്ത് നിങ്ങൾ മുന്നോട്ടു പോകുന്നത് നിങ്ങളുടെ തൊലിയുടെ നിറം മൂലമല്ല നിങ്ങളുടെ സ്വഭാവവും രാജ്യത്തിന് ചെയ്യുന്ന സേവനവും മൂലമാണ്’’– രാമസ്വാമി പറഞ്ഞു. ഡിബേറ്റിനുശേഷമുള്ള ആദ്യ മണിക്കൂറുകളിൽ പ്രചരണ ഫണ്ടിലേയ്ക്കു 4,50,000 ഡോളർ സംഭാവന നേടിയെന്ന് പ്രചരണ സംഘം അറിയിച്ചു.

പ്രചരണ പരിപാടിയിൽ പങ്കെടുക്കുന്ന റൊണാൾഡ് ‍‍‍‍ഡിയോൺ ഡിസാന്റിസ് (Photo by Logan Cyrus / AFP)

രാമസ്വാമിയുടെ സ്ഥാനാർത്ഥിത്വവും ഡിബേറ്റിലെ പ്രകടനവും മുഖ്യധാരാമാധ്യമങ്ങളിലെ ചിലർ സഹിഷ്ണതാപൂർവം കാണുന്നില്ല. 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിക്കി ഹേലി മത്സരിച്ചപ്പോഴും അവർക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യക്തിപരമായ ആക്ഷേപങ്ങളും വിമർശനങ്ങളും ഉയർത്തിയിരുന്നു. ഇപ്പോൾ രാമസ്വാമിക്കെതിരെയും ചില മാധ്യമങ്ങൾ ഈ നയം തുടരുന്നു.

ADVERTISEMENT

രാമസ്വാമിയെ പോലെ മറ്റൊരു സ്ഥാനാർത്ഥി ഫ്‌ളോറിഡ ഗവർണർ റോൺ ഡിസാന്റിസും അയോവയിൽ പ്രചരണ യോഗങ്ങൾ സംഘടിപ്പിച്ചു. ഇവയിലെല്ലാം വലിയ സ്വീകരണമാണ് ഡിസാന്റിസിന് ലഭിച്ചത്. യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെയുള്ള കേസുകൾ  സ്ഥാനാർത്ഥിത്വത്തിന്  വലിയ ചോദ്യം ഉയർത്തുകയും ഡിബേറ്റിലെ ഡിസാന്റിസിന്റെ പ്രകടനം പ്രശംസ നേടുകയും ചെയ്ത സാഹചര്യത്തിൽ അഭിപ്രായ സർവേകളിൽ തന്റെ നില വർധിപ്പിക്കുവാൻ ഡിസാന്റിസിന് കഴിഞ്ഞിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പ്രചരണത്തിന് ട്രംപിന്റെ പ്രചാരണ സംഘം സമാഹരിക്കുന്ന തുക വളരെ വേഗം കേസുകളും അവയുടെ നിയമോദേശ ചെലവുകളും അപഹരിക്കുന്നു. ട്രംപിന്റെ പൊളിറ്റിക്കൽ ആക്‌ഷൻ കമ്മിറ്റി (പിഎസി)യും  ട്രംപിനെ പിന്തുണയ്ക്കുന്ന സൂപ്പർ പിഎസികളിൽ നിന്ന് ഫണ്ടുകൾ ട്രാൻസ്ഫർ ചെയ്തും ആണ് ചെലവുകൾ വഹിക്കുന്നത്. ഇപ്പോൾ സേവ് അമേരിക്ക എന്ന ട്രംപ് സ്ഥാപിച്ച പിഎസിയിൽ 4 മില്യൻ ഡോളറിൽ താഴെയേ ബാക്കിയുള്ളൂ എന്നാണ് വിവരം. 

ADVERTISEMENT

2022 ന് ശേഷം 101 മില്യൻ ഡോളർ നിയമ ചെലവുകൾക്കും മറ്റുമായി ചെലവഴിച്ചതാണ് ശേഷിച്ച തുക ഇത്രയും കുറയാൻ കാരണം.

പിഎസിക്കു നികുതി ഇളവുണ്ട്. സെക്‌ഷൻ 527 പ്രകാരം രൂപീകരിക്കുന്ന ഇത്തരം സംഘടനകൾക്ക് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുവാനോ എതിരാളികളെ തോല്പിക്കുവാനോ വേണ്ടി ധനവിനയോഗം നടത്താം. പിഎസിക്കു സ്വകാര്യ വ്യക്തിയിൽ നിന്ന് ഒരു വർഷം 5000 ഡോളർ വരെയേ സ്വീകരിക്കാനാകൂ. കോർപ്പറേറ്റുകളിൽ നിന്നോ ലേബർ യൂണിയനുകളിൽ നിന്നോ സംഭാവന സ്വീകരിക്കാനാവില്ല. സൂപ്പർ പിഎസികൾക്ക് പ്രചരണ ഫണ്ടുകൾ സ്വതന്ത്രമായി കൈകാര്യം ചെയ്യുകയും യാത്രകൾക്കും പരിപാടികൾക്കും ധനം ചെലവഴിക്കുകയും ചെയ്യാം. സൂപ്പർ പിഎസിയിൽ നിന്ന് ട്രംപിന്റെ പൊളിറ്റിക്കൽ കമ്മിറ്റിയിലേയ്ക്കു ധനം മാറ്റിയത് റീഫണ്ട് എന്ന് വിശേഷിപ്പിക്കപ്പെടുന്നതായി രാഷ്ട്രീയ കേന്ദ്രങ്ങൾ പറയുന്നു.

English Summary: DeSantis and Ramaswamy in Iowa campaign