സുരേഷ് നായർ കെഎച്ച്എൻഎ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു
ഷിക്കാഗോ∙ കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ) യുടെ 2024 - 25 ഭരണ സമിതിയിലെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു സുരേഷ് നായർ മത്സരിക്കുന്നു. നവംബർ 23, 24, 25 എന്നീ ദിവസങ്ങളിൽ ഹൂസ്റ്റണിൽ വച്ച് നടക്കുന്ന ഹിന്ദു സമ്മേളനത്തിൽ (അശ്വമേധം) ആണ് അടുത്ത ഭരണസമിതിയിലെ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ

ഷിക്കാഗോ∙ കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ) യുടെ 2024 - 25 ഭരണ സമിതിയിലെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു സുരേഷ് നായർ മത്സരിക്കുന്നു. നവംബർ 23, 24, 25 എന്നീ ദിവസങ്ങളിൽ ഹൂസ്റ്റണിൽ വച്ച് നടക്കുന്ന ഹിന്ദു സമ്മേളനത്തിൽ (അശ്വമേധം) ആണ് അടുത്ത ഭരണസമിതിയിലെ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ ഒരു ദശകത്തിൽ ഏറെയായി കെഎച്ച്എൻഎ യുടെ സജീവ പ്രവർത്തകനായ സുരേഷ് നായർ സംഘടനയുടെ ജനറൽ സെക്രട്ടറി ആയി ഇപ്പോൾ സേവനം ചെയ്യുന്നു. 2025 ൽ രജതജൂബിലി ആഘോഷിക്കാൻ തയ്യാറെടുക്കുന്ന കെഎച്ച്എൻഎ, നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ഏറ്റവും വലിയ സംഘടനയാണ്. അതോടൊപ്പം നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയും കൂടിയാണ് കെഎച്ച്എൻഎ.
സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തി അമേരിക്ക, കാനഡ എന്നിടങ്ങളിലെ എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുവാൻ കഴിയാവുന്നതും പരിശ്രമിക്കുമെന്ന് സുരേഷ് നായർ പറഞ്ഞു. യുവജനങ്ങൾക്ക് കൂടുതൽ പ്രയോജനം ചെയ്യുന്ന കർമ്മപരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കും. കെഎച്ച്എൻഎ യുടെ പ്രവർത്തനങ്ങളെ നാലു സെക്ടറുകൾ (4C–, Culture, Community, Charity, and Convention) ആയി തിരിച്ചു തുല്യ പ്രാധാന്യത്തോടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. നോർത്ത് അമേരിക്കയിൽ താമസിക്കുന്ന മലയാളി ഹിന്ദുക്കളുടെ ഉന്നമനത്തിനു പ്രത്യേക പരിഗണന നൽകുമെന്നും സുരേഷ് നായർ പറഞ്ഞു.
മിനസോഡ മലയാളി അസോസിയേഷൻ (MMA) പ്രസിഡന്റ് , കേരള ഹിന്ദുസ് ഓഫ് മിനസോഡ (KHMN) സ്ഥാപക പ്രസിഡന്റ് , എൻഎസ്എസ്ഒഎൻഎ ജനറൽ സെക്രട്ടറി, മിനസോഡ ഹിന്ദു മന്ദിർ ട്രസ്റ്റീ ബോർഡ് അംഗം, കെഎച്ച്എൻഎ യുടെ മിഡ്‌വെസ്റ്റ് കൺവെൻഷൻ ചെയർ, ഷാക്കോപ്പി സിറ്റി ടെലികമ്മ്യൂണിക്കേഷൻ അഡ്വൈസറി കമ്മീഷൻ അംഗം, സ്കോട്ട് കൗണ്ടി ഹ്യൂമൻ സർവീസസ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ഇരുപതു വർഷങ്ങൾ ആയി മിനസോഡയിൽ താമസിക്കുന്ന സുരേഷിന്റെ ജന്മദേശം കോട്ടയം ജില്ലയിലെ വൈക്കം ആണ്. ഐടി മേഖലയിൽ ജോലിചെയ്യുന്ന സുരേഷ്, സോഫ്റ്റ്‌വെയർ സെക്യൂരിറ്റി റിസ്ക് മാനേജ്‌മന്റ് വിദഗ്ധൻ ആണ്. ഭാര്യ അഞ്ജനാ നായരും മൂന്നു മക്കളും അടങ്ങുന്നതാണ് കുടുംബം.