വാഷിങ്‌ടൻ ∙ 22 ദിവസത്തെ നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് യുഎസ് പ്രതിനിധി സഭയ്ക്കു ഒരു സ്പീക്കറിനെ ലഭിച്ചത് . സഭയിൽ ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ മാത്രമാണ് മൈക്ക് ജോൺസനെ അനുകൂലിച്ച് വോട്ടു ചെയ്തത്. ന്യൂനപക്ഷ കക്ഷിയായ ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾ ഒന്നടങ്കവും ഏതാനും റിപ്പബ്ലിക്കനുകളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്‌ടൻ ∙ 22 ദിവസത്തെ നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് യുഎസ് പ്രതിനിധി സഭയ്ക്കു ഒരു സ്പീക്കറിനെ ലഭിച്ചത് . സഭയിൽ ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ മാത്രമാണ് മൈക്ക് ജോൺസനെ അനുകൂലിച്ച് വോട്ടു ചെയ്തത്. ന്യൂനപക്ഷ കക്ഷിയായ ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾ ഒന്നടങ്കവും ഏതാനും റിപ്പബ്ലിക്കനുകളും എതിർത്ത് വോട്ടു ചെയ്തു. ദേശീയതലത്തിൽ പ്രശസ്തി നേടിയിട്ടില്ലാത്ത ഒരു കോൺഗ്രസംഗം ഭരണാധികാരം കൈയാളുന്നവരിൽ മൂന്നാമനായി.

ഒരംഗം പോലും എതിർത്ത് ഒരു പ്രമേയം കൊണ്ടുവന്നാൽ സ്പീക്കർ കസേര ഒഴിയാമെന്ന് വാക്ക് നൽകുകയും ആ വാക്ക് പാലിച്ച് രാജി വയ്ക്കുകയും ചെയ്ത തന്റെ മുൻഗാമി കെവിൻ മക്കാർത്തിയുടെ പാത പിന്തുടരില്ല എന്ന് ജോൺസൺ വ്യക്തമാക്കി. സ്പീക്കറെ പുറത്താക്കാനുള്ള നിയമം മാറ്റിയെഴുതുമെന്ന് പറഞ്ഞു. നവംബർ 17ന് അവസാനിക്കുകയാണ് സഭ പാസ്സാക്കിയ താല്ക്കാലിക ധനാഭ്യർത്ഥനകൾ. ഇനിയും ഒരു സ്റ്റോപ് ഗ്യാപ് ഫണ്ടിംഗ് പ്ളാൻ ജോൺസൺ പാടെ തള്ളിയില്ല. ബജറ്റിൽ 8% വെട്ടിച്ചുരുക്കൽ ആവശ്യമാണെന്ന അഭിപ്രായക്കാരനാണ്. സഭയിൽ ഉടലെടുക്കുന്ന ഏകാഭിപ്രായം അമേരിക്കൻ ജനത അംഗീകരിക്കുമെന്ന് പുതിയ സ്പീക്കർ പറയുന്നു.

ADVERTISEMENT

വൈറ്റ് ഹൗസ് ആവശ്യപ്പെട്ടിരിക്കുന്നത് 60 ബില്യൻ ഡോളറിന്റെ അധിക ധനാഭ്യർത്ഥനയാണ്. യുക്രെയ്നും ഇസ്രയേലിനും ഒന്നിച്ച് ധനസഹായം നൽകുന്നതിന് പകരം ഇവ രണ്ടും  പ്രത്യേകം പ്രത്യേകം പരിഗണിക്കണം. വൈറ്റ്‍ഹൗസ് ഇസ്രയേലിന് ആവശ്യപ്പെടുന്ന 14.3 ബില്യൻ ഡോളർ മറ്റു ചെലവുകൾ വെട്ടിക്കുറച്ച് കണ്ടെത്തണം. നാം വിദേശത്തേയ്ക്കു അയയ്ക്കുവാൻ നോട്ട് പ്രിന്റു ചെയ്യുകയില്ല.

സമീപകാല ചരിത്രത്തിൽ നിന്ന് വ്യതിചലിച്ച് മധ്യപൂർവ മേഖലയിൽ മിലിട്ടറി അയയ്ക്കുവാനുള്ള പ്രസിഡന്റ് ജോ ബൈഡന്റെ അധികാരം നിയന്ത്രിക്കുവാൻ റിപ്പബ്ലിക്കനുകൾക്ക് കഴിയണം. കോൺഗ്രസിനെ സമീപിക്കാതെ യുദ്ധ തീരുമാനങ്ങൾ എടുക്കുവാൻ പ്രസിഡന്റിന് അധികാരമില്ല. യെമനിൽ നടന്ന കൂട്ടക്കൊലപാതകത്തിന് തോക്കുകളല്ല ഉത്തരവാദികൾ. മനുഷ്യമനസ്സുകളാണ് മാറേണ്ടത്.

ADVERTISEMENT

പ്രസിഡന്റ് ബൈഡനെ ഞാൻ ബഹുമാനിക്കുന്നു. (തുടർന്ന് പ്രായത്തെക്കുറിച്ച് ഫലിതത്തിൽ കലർന്ന ഒരു അഭിപ്രായം പറഞ്ഞു). എന്നാൽ ബൈഡന്റെ പ്രസിഡൻസിയെക്കുറിച്ച് എനിക്ക് മൂന്ന് വാക്കുകളേ പറയാനുള്ളൂ: എ ഫെയിൽഡ് പ്രസിഡൻസി. ഞങ്ങൾ തമ്മിൽ വളരെ സൗഹാർദ്ദപരമായ 20 മിനിറ്റ് നീണ്ട ഒരു കൂടിക്കാഴ്ച നടന്നു. ജൂഡിഷ്യറി കമ്മിറ്റിക്ക് മുമ്പാകെ ഏതാനും വർഷങ്ങൾക്ക് മുൻപ് നടത്തിയ പ്രസ്താവനയും ഇപ്പോൾ നടത്തിയ  ഒരു പ്രസംഗവും കടക വിരുദ്ധമാണ്. ഇത് വ്യക്തിപരമായി അവഹേളിക്കുവാൻ പറയുന്നതല്ല. ഇതാണ് യാഥാർത്ഥ്യം. ഞാൻ കോർ പ്രിൻസിപ്പിൾസ് ഓഫ് കൺസർവേറ്റിസത്തിൽ വിശ്വസിക്കുന്നു. അതായത് വ്യക്തി സ്വാതന്ത്ര്യം പരിധികളുള്ള ഭരണം, നിയമവാഴ്ച, സാമ്പത്തിക ഉത്തരവാദിത്തം, സ്വതന്ത്രവിപണി, വ്യക്തികളുടെ മാനം, സമാധാനത്തിലൂടെ ശക്തിയാർജിക്കുക എന്നിവയ്ക്കു പ്രാധാന്യം നൽകുന്നു, ജോൺസൺ തന്റെ നിലപാട് വ്യക്തമാക്കി.

ജോൺസനെ ഡെമോക്രാറ്റ് അംഗങ്ങൾ പിന്തുണയ്ക്കുക വിഷമകരമാണ്. പ്രത്യേകിച്ച് സ്വവർഗ രതി അവകാശങ്ങളോടുള്ള എതിർപ്പ്, ഗർഭഛിദ്ര അവകാശങ്ങളോടുള്ള എതിർപ്പ് എന്നിവ ഉയർത്തിപ്പിടിക്കുന്നത് എതിരാളികളുടെ വീര്യം കൂട്ടുകയേ ഉള്ളു. ഉക്രെയിൻ ഇസ്രേൽ രാജ്യങ്ങൾക്ക് വർധിച്ച ധനസഹായം നൽകുക, ആവശ്യമായ പക്ഷം സേനയെ അയയ്ക്കുവാൻ തനിക്ക് അധികാരമുണ്ട് എന്ന പ്രസിഡന്റിന്റെ നിലപാട് എന്നിവ സ്പീക്കർ വ്യക്തമാക്കുന്ന നയങ്ങളുമായി യോജിച്ചു പോകുന്നതല്ല. വൈറ്റ് ഹൗസ് – സ്പീക്കർ ബന്ധങ്ങളിൽ ഉലച്ചിലിന് സാധ്യതയുണ്ട്.

English Summary:

New speaker, old problems

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT