ന്യൂയോർക്ക്∙ പ്രസിഡന്‍റിന് സ്വയം മാപ്പ് നൽകുന്നതിനുള്ള അധികാരം ഭരണഘടനാ ഭേദഗതിയിലൂടെ എടുത്തുകളയണമെന്ന് ആവശ്യപ്പെട്ട് മോണിക്ക ലെവിൻസ്കി. പ്രസിഡന്‍റിന് സ്വയം മാപ്പ് നൽകുന്നതിനുള്ള അധികാരം, പ്രസിഡന്റുമാർക്കുള്ള നിർബന്ധിത പശ്ചാത്തല പരിശോധന, ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായം, ഗർഭച്ഛിദ്രത്തിനുള്ള സ്ത്രീയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക്∙ പ്രസിഡന്‍റിന് സ്വയം മാപ്പ് നൽകുന്നതിനുള്ള അധികാരം ഭരണഘടനാ ഭേദഗതിയിലൂടെ എടുത്തുകളയണമെന്ന് ആവശ്യപ്പെട്ട് മോണിക്ക ലെവിൻസ്കി. പ്രസിഡന്‍റിന് സ്വയം മാപ്പ് നൽകുന്നതിനുള്ള അധികാരം, പ്രസിഡന്റുമാർക്കുള്ള നിർബന്ധിത പശ്ചാത്തല പരിശോധന, ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായം, ഗർഭച്ഛിദ്രത്തിനുള്ള സ്ത്രീയുടെ അവകാശത്തിന്റെ ക്രോഡീകരണും തുടങ്ങിയ വിവിധ വിഷയങ്ങളിൽ ഭരണഘടനാ ഭേദഗതി ആവശ്യമാണെന്ന് മോണിക്ക ലെവിൻസ്കി പറഞ്ഞു. 

യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അധികാരം നേടിയാൽ പ്രസിഡന്‍റിന് സ്വയം മാപ്പ് നൽകുന്നതിന് അധികാരം ഉപയോഗിക്കുമെന്ന ആശയങ്കും ലെവിൻസ്കി പങ്കുവച്ചു. വൈറ്റ് ഹൗസിൽ ട്രംപ് തിരിച്ച് എത്തിയാൽ അത് വലിയ അപകടമുണ്ടാക്കും. നമ്മുടെ ഭരണഘടന ആരുടെയും കുത്തകയാൻ പാടില്ല. രാജ്യതലവനെ സംബന്ധിച്ചിടത്തോളം ‘ജയിൽ ഫ്രീ’ കാർഡ് പ്രയോഗിക്കാനുള്ള അവസരം ഉണ്ടാകരുത്. അതായത് സ്വയം ക്ഷമിച്ച് രക്ഷപ്പെടാൻ പ്രസിഡന്റിന് അധികാരം നൽകരുത്. 

ADVERTISEMENT

 നാല് വ്യത്യസ്ത ക്രിമിനൽ കേസുകളിൽ കുറ്റാരോപിതനായ ട്രംപിന് രണ്ട് ഫെഡറൽ കേസുകളിൽ തനിക്കെതിരെയുള്ള കുറ്റങ്ങൾ പിൻവലിക്കാൻ നീതിന്യായ വകുപ്പിന് ഉത്തരവിടാൻ അധികാരം ലഭിച്ചാൽ കഴിയും. കലാപത്തിൽ ഏർപ്പെടുകയോ കലാപകാരികൾക്ക് സഹായം നൽകുകയോ ചെയ്‌തവരെ അധികാരത്തിൽ നിന്ന് അയോഗ്യരാക്കുന്ന 14-ാം ഭേദഗതി വ്യവസ്ഥയെ കേന്ദ്രീകരിച്ചുള്ള ചർച്ചയിലാണ് ലെവിൻസ്കി തന്റെ അഭിപ്രായം വ്യക്തമാക്കിയത് 

നാല് വ്യത്യസ്ത ക്രിമിനൽ കേസുകളിലായി ആകെ 91 ക്രിമിനൽ കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്. നിലവിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ 2024ലെ പ്രസിഡൻഷ്യൽ പ്രൈമറിയിലെ മുൻനിരക്കാരനാണ് ട്രംപ്. തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്‍റിന് വിരമിക്കൽ പ്രായം വേണം.തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് വിരമിക്കൽ പ്രായവും കാലാവധിയുടെ പരിധിയും ഉണ്ടായിരിക്കണമെന്നും ലെവിൻസ്കി കൂട്ടിച്ചേർത്തു.  81 വയസ്സുള്ള ജോ ബൈഡൻ യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്‍റാണ്. ട്രംപിന് 77 വയസാണ് പ്രായം. അമേരിക്കയെ പിടിച്ചുകുലുക്കുകയും വന്‍വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത വിവാദമായിരുന്നു ബിൽ ക്ലിന്റൺ–മോണിക്ക ലെവിൻസ്കി ബന്ധം. 

English Summary:

Monica Lewinsky wants to ban the president's power to pardon himself