സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സിന് കരുത്തുറ്റ നേതൃത്വം
ഹൂസ്റ്റൺ ∙ സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്‌സിന്റെ ( SIUCC) 2024 ലേക്കുള്ള പുതിയ സാരഥികളെ തിരഞ്ഞെടുത്തു. ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യങ്ങളാണ് പുതിയ വർഷത്തെ ഭാരവാഹികൾ.ഡിസംബർ 3 നു ഞായറാഴ്ച വൈകുന്നേരം സംഘടനയുടെ സ്റ്റാഫ്‌ഫോർഡിലുള്ള കോർപ്പറേറ്റ് ഓഫിസിൽ കൂടിയ വാർഷിക പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റ് ബേബി മണക്കുന്നേൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.

പുതിയ ഭാരവാഹികൾ :
പ്രസിഡന്‍റ് : സഖറിയാ കോശി,
എക്സിക്യൂട്ടീവ് ഡയറക്ടർ : സണ്ണി കാരിയ്ക്കൽ
സെക്രട്ടറി: ജിജി ഓലിക്കൻ
ഫിനാൻസ് ഡയറക്ടർ: രമേഷ് അത്തിയോടി
ജോയിന്റ് സെക്രട്ടറി : മോനി തോമസ്
സജു കുര്യാക്കോസ് : ജോയിന്‍റ് ഫിനാൻസ് ഡയറക്ടർ.
ഹൂസ്റ്റണിലെ 9 മലയാളി വ്യവസായി സംരംഭകരെ ചേർത്തുപിടിച്ചുകൊണ്ടു 2012 ൽ രൂപംകൊണ്ട സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സ് അതിന്റെ ജൈത്രയാത്രയിൽ 11 വര്ഷം പിന്നിട്ട് പുതിയ വര്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ സംഘടനയുടെ നാൾവഴികൾ ചരിത്രത്താളുകളിൽ എഴുതി ചേർക്കുവാൻ പല പുതിയ പദ്ധതികളും ആവിഷ്ക്കരിക്കുമെന്ന് നിയുക്ത പ്രസിഡന്‍റ് സഖറിയാ കോശി പറഞ്ഞു.
കഴിഞ്ഞ കാലങ്ങളിൽ ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക വ്യാവസായിക മേഖലകളിൽ ശക്തമായ സാന്നിധ്യമാകുവാൻ കഴിഞ്ഞ സംഘടനയുടെ വളർച്ചയിൽ സഹായിച്ചുകൊണ്ടിരിക്കുന്ന എല്ലാവര്ക്കും നന്ദി അറിയിക്കുകയും സംഘടനയ്ക്ക് നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്ന ഭാരവാഹികളുടെ നിസ്വാർത്ഥ സേവനങ്ങളെ പുതിയ സാരഥികൾ ശ്ലാഘിച്ചു. ഇപ്പോൾ ബിസിനസ് സംരംഭകരായ 31 അംഗങ്ങൾ സംഘടനയ്ക്കു ഊർജസ്വലമായ നേതൃത്വം നൽകി വരുന്നു.ഹൂസ്റ്റണിലെ ഏതൊരാൾക്കും ഏതാവശ്യത്തിനും സമീപിക്കാവുന്ന പ്രസ്ഥാനമാണ് സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സ്.
ഈ വർഷം SIUCC യുടെ എക്സിക്യൂട്ടീവ് അംഗങ്ങളായി നേതൃത്വം നൽകുന്ന പ്രസിഡണ്ട് ബേബി മണക്കുന്നേൽ, എക്സിക്യൂട്ടീവ് ഡയറക്ടർ ജോർജ് കൊളാച്ചേരിൽ സെക്രട്ടറി ബ്രൂസ് കൊളംബയിൽ, ഫിനാൻസ് ഡയറക്ടർ രമേശ് അത്തിയോടി, ജോയിന്റ് സെക്രട്ടറി ചാക്കോ തോമസ് തുടങ്ങിയവർ പുതിയ ഭാരവാഹികൾക്ക് ആശംസകൾ അറിയിച്ചു. സംഘടനയുടെ വളര്ച്ചയ്ക്ക് കൈത്താങ്ങു നൽകി വരുന്ന എല്ലാവർക്കും നന്ദി അറിയിച്ചു. സംഘടനയുടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്കും ഹൂസ്റ്റണിലെ മലയാളി സമൂഹത്തിന്റെ പൂർണ പിന്തുണ പ്രതീഷിക്കുന്നുവെന്ന് നിയുക്ത ഭാരവാഹികൾ അറിയിച്ചു.