ലൈംഗികവ്യാപാരം, പീഡന പരമ്പര, പ്രമുഖരുമായി അടുപ്പം; എപ്സ്റ്റൈനൊപ്പം അവസാനിക്കാത്ത ദുരൂഹത
ന്യൂയോർക്ക് ∙ ന്യൂയോർക്ക് സിറ്റിയിലെ പ്രമുഖ വിദ്യാലയമായ ഡാൽട്ടൺ സ്കൂളിലെ ഗണിതാധ്യാപകനായിട്ടാണ് ജെഫ്രി എപ്‌സ്റ്റൈൻ കരിയർ ആരംഭിച്ചത്, എന്നാൽ 1970-കളിൽ ഇൻവെസ്റ്റ്‌മെന്‍റ് ബാങ്കായ ബെയർ സ്റ്റേൺസിൽ ജോലി ആരംഭിച്ചതോടെ നിക്ഷേപ ലോകത്തിലേക്കു യാത്ര തുടങ്ങി. 1982ൽ സ്വന്തം സ്ഥാപനമായ ജെ.എപ്‌സ്റ്റൈൻ ആൻഡ് കോ
ന്യൂയോർക്ക് ∙ ന്യൂയോർക്ക് സിറ്റിയിലെ പ്രമുഖ വിദ്യാലയമായ ഡാൽട്ടൺ സ്കൂളിലെ ഗണിതാധ്യാപകനായിട്ടാണ് ജെഫ്രി എപ്‌സ്റ്റൈൻ കരിയർ ആരംഭിച്ചത്, എന്നാൽ 1970-കളിൽ ഇൻവെസ്റ്റ്‌മെന്‍റ് ബാങ്കായ ബെയർ സ്റ്റേൺസിൽ ജോലി ആരംഭിച്ചതോടെ നിക്ഷേപ ലോകത്തിലേക്കു യാത്ര തുടങ്ങി. 1982ൽ സ്വന്തം സ്ഥാപനമായ ജെ.എപ്‌സ്റ്റൈൻ ആൻഡ് കോ
ന്യൂയോർക്ക് ∙ ന്യൂയോർക്ക് സിറ്റിയിലെ പ്രമുഖ വിദ്യാലയമായ ഡാൽട്ടൺ സ്കൂളിലെ ഗണിതാധ്യാപകനായിട്ടാണ് ജെഫ്രി എപ്‌സ്റ്റൈൻ കരിയർ ആരംഭിച്ചത്, എന്നാൽ 1970-കളിൽ ഇൻവെസ്റ്റ്‌മെന്‍റ് ബാങ്കായ ബെയർ സ്റ്റേൺസിൽ ജോലി ആരംഭിച്ചതോടെ നിക്ഷേപ ലോകത്തിലേക്കു യാത്ര തുടങ്ങി. 1982ൽ സ്വന്തം സ്ഥാപനമായ ജെ.എപ്‌സ്റ്റൈൻ ആൻഡ് കോ
ന്യൂയോർക്ക് ∙ ന്യൂയോർക്ക് സിറ്റിയിലെ പ്രമുഖ വിദ്യാലയമായ ഡാൽട്ടൺ സ്കൂളിലെ ഗണിതാധ്യാപകനായിട്ടാണ് ജെഫ്രി എപ്‌സ്റ്റൈൻ കരിയർ ആരംഭിച്ചത്, എന്നാൽ 1970-കളിൽ ഇൻവെസ്റ്റ്‌മെന്‍റ് ബാങ്കായ ബെയർ സ്റ്റേൺസിൽ ജോലി ആരംഭിച്ചതോടെ നിക്ഷേപ ലോകത്തിലേക്കു യാത്ര തുടങ്ങി. 1982ൽ സ്വന്തം സ്ഥാപനമായ ജെ.എപ്‌സ്റ്റൈൻ ആൻഡ് കോ സ്ഥാപിച്ചു. നൂറു കോടി ഡോളറിലധികം ഡോളറിലധികം വരുമാനമുള്ളവർക്കായി പ്രത്യേക സേവനങ്ങൾ വാഗ്ദാനം ചെയ്ത് എപ്‌സ്റ്റൈൻ പ്രമുഖരുമായി വ്യക്തിബന്ധം സ്ഥാപിച്ചു.
സമ്പത്ത് വർധിച്ചതോടെ എപ്‌സ്റ്റൈൻ പ്രശസ്തർക്കായി പാർട്ടികൾ സംഘടിപ്പിച്ചു. സ്ഥാപനങ്ങൾക്കും ആഘോഷങ്ങൾക്കുമൊക്കെ വലിയ തുകകൾ സംഭാവന നൽകി. എപ്‌സ്റ്റൈനിന്‍റെ സമ്പത്തിന്‍റെ ഉറവിടം അവ്യക്തമാണെന്ന വിലയിരുത്തലുണ്ട്. പക്ഷേ ഫോബ്സ് മാസികയും മറ്റും ഇതിനെ തള്ളിക്കളയുന്നു. ശതകോടീശ്വരനായിട്ടാണ് എപ്‌സ്റ്റൈൻ പൊതുവേ അറിയപ്പെടുന്നത്. മരണത്തിനു രണ്ടു ദിവസം മുമ്പ് ഒപ്പിട്ട വിൽപത്രം അനുസരിച്ച്, അദ്ദേഹത്തിന് 577,672,654 ഡോളറിന്റെ ആസ്തിയുണ്ടായിരുന്നതായിട്ടാണ് രാജ്യാന്തര മാധ്യമങ്ങൾ പറയുന്നത്.
2008-ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികത്തൊഴിലിനു പ്രേരിപ്പിച്ചുവെന്ന കേസിൽ എപ്‌സ്റ്റൈൻ കുറ്റം സമ്മതിച്ചു. തുടർന്ന് 18 മാസത്തെ തടവിനു ശിക്ഷിച്ചു. 13 മാസത്തെ ശിക്ഷയ്ക്ക് ശേഷം ആഴ്ചയിൽ ആറ് ദിവസം ജയിലിനു പുറത്തുള്ള ഓഫിസിൽ ജോലിക്ക് പോകാൻ എപ്‌സ്റ്റൈന് പ്രത്യേക അനുമതി നൽകി. ഇയാളെ ലൈംഗിക കുറ്റവാളിയായി ഔദ്യോഗികമായി മുദ്രകുത്തി. ‘വർഷങ്ങളായി ജെഫ്രി എപ്‌സ്റ്റൈൻ, ന്യൂയോർക്കിലെ മൻഹാറ്റനിലും ഫ്ളോറിഡയിലെ പാം ബീച്ചിലും മറ്റു സ്ഥലങ്ങളിലും വച്ച് ഡസൻ കണക്കിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും ദുരുപയോഗം ചെയ്യുകയും ചെയ്തു.’ – കുറ്റപത്രത്തിൽ പറയുന്നു.
മിയാമി ഹെറാൾഡ് ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടർ ജൂലി കെ. ബ്രൗൺ എപ്‌സ്റ്റീനെയും അയാളുടെ ഇരകളെയും സംബന്ധിച്ച ഒരു പരമ്പര പ്രസിദ്ധീകരിച്ചു. എപ്‌സ്റ്റീന് കുടൂതൽ ശിക്ഷ നൽകണമെന്നും വാദിച്ചു. 2019 ജൂലൈ 24 ന്, എപ്‌സ്റ്റീനെ സെല്ലിൽ പരുക്കേറ്റ നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ വന്നു. ഏതാനും ആഴ്ചകൾക്കുശേഷം, ഓഗസ്റ്റ് 10 ന് എപ്‌സ്റ്റീനെ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫെഡറൽ ബ്യൂറോ ഓഫ് പ്രിസൺസിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം, എപ്‌സ്റ്റീൻ ജീവനൊടുക്കിയതാണ്. എങ്കിലും ഇതുസംബന്ധിച്ച ദുരൂഹതകൾ ഇപ്പോഴും തുടരുന്നുണ്ട്.
ഇരകളെ തന്റെ വരുതിയിൽനിർത്തുന്നതിനും മറ്റുള്ളവർക്ക് ലൈംഗികാവശ്യങ്ങൾക്കായി എത്തിച്ചുകൊടുക്കാനും ശ്രമിച്ചിരുന്നു. കൂടുതൽ പെൺകുട്ടികളെ റിക്രൂട്ട് ചെയ്യാൻ ചില ഇരകൾക്കു പണം നൽകി. 14 വയസ്സുള്ള പെൺകുട്ടികളെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചതായും കുറപത്രത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഓഫിസുകളിൽ നടത്തിയ പരിശോധനയിൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഇതിൽ താൻ കുറ്റക്കാരനല്ലെന്ന് എപ്‌സ്റ്റൈൻ ആവർത്തിച്ചെങ്കിലും കോടതി ജാമ്യം നിഷേധിച്ചു. വിചാരണയ്ക്ക് മുമ്പ് സെല്ലിൽ എപ്‌സ്റ്റൈനെ മരിച്ച നിലയിൽ കണ്ടെത്തിയതോടെ കേസിലെ പല വിവരങ്ങളും അജ്ഞാതമായിത്തന്നെ തുടർന്നു
∙ ഉന്നത ബന്ധം
സമൂഹത്തിലെ ഉന്നതരുമായി അടുത്ത ബന്ധമുണ്ടായിരുന്നു എപ്‌സ്റ്റൈന്. യുഎസ് മുൻ പ്രസിഡന്‍റുമാരായ ഡോണൾഡ് ട്രംപും ബിൽ ക്ലിന്‍റനും അടക്കമുള്ള പ്രശസ്തരുമായി എപ്‌സ്റ്റൈൻ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. ‘‘എനിക്ക് ജെഫിനെ 15 വർഷമായി അറിയാം. മികച്ച വ്യക്തിയാണ്. അവനോടൊപ്പം ഉണ്ടായിരിക്കുന്നത് വളരെ രസകരമാണ്. അവൻ എന്നെപ്പോലെ സുന്ദരികളായ സ്ത്രീകളെ ഇഷ്ടപ്പെടുന്നു. അവരിൽ പലരും ചെറുപ്പമാണ്’’ – ട്രംപ് 2002 ൽ ന്യൂയോർക്ക് മാഗസിനോടു പറഞ്ഞിരുന്നു. എപ്‌സ്റ്റൈൻ അറസ്റ്റിലായ വാർത്തയെത്തുടർന്ന്, സമീപ വർഷങ്ങളിൽ താൻ എപ്‌സ്റ്റൈനിൽനിന്ന് അകന്നിരുന്നുവെന്ന് ട്രംപ് പറഞ്ഞു. ‘എനിക്ക് അദ്ദേഹവുമായി ഒരു പിണക്കമുണ്ടായിരുന്നു. 15 വർഷമായി ഞാൻ അവനോട് സംസാരിച്ചിട്ടില്ല. ഞാൻ അവന്‍റെ ആരാധകനായിരുന്നില്ല’– ട്രംപ് നിലപാട് സ്വീകരിച്ചു.
എപ്‌സ്റ്റൈന്‍റെ സ്വകാര്യ വിമാനത്തിൽ കയറിയിട്ടുണ്ടെന്നും എന്നാൽ അയാളുടെ ക്രിമിനൽ പ്രവർത്തനത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും മുൻ പ്രസിഡന്‍റ് ബിൽ ക്ലിന്റൻ പറഞ്ഞു. എലിസബത്ത് രാജ്ഞിയുടെ മകൻ ആൻഡ്രൂ രാജകുമാരനും സിനിമാനടന്മാരും ഉൾപ്പെടെ നിരവധി പ്രശസ്തരുമായും എപ്‌സ്റ്റൈൻ ബന്ധം പുലർത്തിയിരുന്നു.
എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട കോടതി രേഖകൾ രഹസ്യമായി സൂക്ഷിക്കേണ്ട ആവശ്യമില്ലെന്ന് കോടതി നിലപാട് സ്വീകരിച്ചത് ഈ വർഷം ജനുവരിയിലാണ്. അതോടെ, ഈ കേസിനെ സംബന്ധിച്ച വിവാദങ്ങൾ തുടരുമെന്ന് ഉറപ്പാണ്.