അനധികൃത കുടിയേറ്റത്തിനെതിരെ കൂട്ട നാടുകടത്തലും അടിയന്തരാവസ്ഥ പ്രഖ്യാപിക്കലും: ട്രംപ്
ഡോണള്‍ഡ് ട്രംപ് അധികാരത്തിലേക്ക് മടങ്ങിയെത്തുമെന്ന് ഉറപ്പായതോടെ യുഎസില്‍ കഴിയുന്ന അനധികൃത കുടിയേറ്റക്കാരുടെ ഉറക്കം നഷ്ടപ്പെട്ടു. ഇതോടെ കുടിയേറ്റ കേസുകള്‍ വാദിക്കുന്ന അഭിഭാഷകരുടെ തിരക്ക് പതിന്‍മടങ്ങ് വർധിച്ചു.
ഡോണള്‍ഡ് ട്രംപ് അധികാരത്തിലേക്ക് മടങ്ങിയെത്തുമെന്ന് ഉറപ്പായതോടെ യുഎസില്‍ കഴിയുന്ന അനധികൃത കുടിയേറ്റക്കാരുടെ ഉറക്കം നഷ്ടപ്പെട്ടു. ഇതോടെ കുടിയേറ്റ കേസുകള്‍ വാദിക്കുന്ന അഭിഭാഷകരുടെ തിരക്ക് പതിന്‍മടങ്ങ് വർധിച്ചു.
ഡോണള്‍ഡ് ട്രംപ് അധികാരത്തിലേക്ക് മടങ്ങിയെത്തുമെന്ന് ഉറപ്പായതോടെ യുഎസില്‍ കഴിയുന്ന അനധികൃത കുടിയേറ്റക്കാരുടെ ഉറക്കം നഷ്ടപ്പെട്ടു. ഇതോടെ കുടിയേറ്റ കേസുകള്‍ വാദിക്കുന്ന അഭിഭാഷകരുടെ തിരക്ക് പതിന്‍മടങ്ങ് വർധിച്ചു.
ഹൂസ്റ്റണ്‍ ∙ ഡോണള്‍ഡ് ട്രംപ് അധികാരത്തിലേക്ക് മടങ്ങിയെത്തുമെന്ന് ഉറപ്പായതോടെ യുഎസില്‍ കഴിയുന്ന അനധികൃത കുടിയേറ്റക്കാരുടെ ഉറക്കം നഷ്ടപ്പെട്ടു. ഇതോടെ കുടിയേറ്റ കേസുകള്‍ വാദിക്കുന്ന അഭിഭാഷകരുടെ തിരക്ക് പതിന്‍മടങ്ങ് വർധിച്ചു.
കുടിയേറ്റവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ നല്‍കാനായി ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന വിവര മീറ്റിങ്ങുകളില്‍ ഇപ്പോള്‍ ആളുകള്‍ തള്ളിക്കയറുകയാണ്. ജനുവരി 20ന് അധികാരം ഏറ്റെടുത്ത ശേഷം ട്രംപ് വാഗ്ദാനം ചെയ്ത വ്യാപകമായ കുടിയേറ്റ വിരുദ്ധ നടപടികളില്‍ നിന്ന് സ്വയം പ്രതിരോധിക്കാന്‍ അനധികൃത കുടിയേറ്റക്കാർ ശ്രമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
'ആളുകള്‍ വരുന്നു, ഗ്രീന്‍ കാര്‍ഡ് ഉള്ളവര്‍ പൗരത്വം തേടിയെത്തുന്നു.' ഒഹായോയിലെ കൊളംബസിലെ ഇമിഗ്രേഷന്‍ അഭിഭാഷകയായ ഇന്ന സിമാകോവ്‌സ്‌കി പറഞ്ഞു. അനധികൃതമായി യുഎസില്‍ എത്തിയ 'എല്ലാവരും ഭയക്കുന്നു' എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഗ്രീന്‍ കാര്‍ഡുള്ള ആളുകള്‍ എത്രയും വേഗം പൗരന്മാരാകാന്‍ ആഗ്രഹിക്കുന്നു.
യമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചവര്‍ അഭയം തേടാന്‍ ശ്രമിക്കുകയാണ്. യുഎസ് പൗരന്മാരുമായി ബന്ധമുള്ള ആളുകള്‍ വിവാഹത്തിലേക്ക് ആ ബന്ധം എത്തിക്കാനുള്ള ശ്രമം വേഗത്തിലാക്കിയിരിക്കുകയാണ്. കാരണം വിവാഹത്തിലൂടെ അവര്‍ ഗ്രീന്‍ കാര്‍ഡിന് അര്‍ഹരാകും.
നിയമപരമായി സ്ഥിരതാമസമുള്ള 13 ദശലക്ഷത്തോളം പേരുണ്ട്. ലഭ്യമായ ഏറ്റവും പുതിയ കണക്ക് പ്രകാരം 2022ല്‍ 11.3 ദശലക്ഷം അനധികൃത ആളുകള്‍ ഉണ്ടെന്ന് കണക്കാക്കപ്പെടുന്ന
പ്രസിഡന്റ് ബൈഡന്റെ കീഴില്‍ അതിര്‍ത്തിയിലുണ്ടായ അരാജകത്വത്തില്‍ ഇരു പാര്‍ട്ടികളുടെയും വോട്ടര്‍മാര്‍ നിരാശരായി. കൂട്ട നാടുകടത്തലുകളുടെ വാഗ്ദാനത്തില്‍ ട്രംപ് പ്രചാരണം നടത്തി. ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും തന്റെ ലക്ഷ്യം കൈവരിക്കാന്‍ യുഎസ് സൈന്യത്തെ ഉപയോഗിക്കാനുമാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് കഴിഞ്ഞ ആഴ്ച ട്രംപ് പ്രഖ്യാപിച്ചതും അനിധികൃത കുടിയേറ്റക്കാരെ പരിഭ്രാന്തരാക്കുന്നുണ്ട്.
ഈ ആഴ്ച, ടെക്‌സസിലെ സ്റ്റേറ്റ് ലാന്‍ഡ് കമ്മിഷണര്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനായി അതിര്‍ത്തിക്ക് സമീപം 1,000 ഏക്കറിലധികം ഫെഡറല്‍ ഗവണ്‍മെന്റിന് വാഗ്ദാനം ചെയ്തു. നാടുകടത്തലുകള്‍ അസാധാരണമല്ല. മൈഗ്രേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിശകലനമനുസരിച്ച്, തന്റെ ആദ്യ ടേമില്‍ ഏകദേശം 1.5 ദശലക്ഷം ആളുകളെയാണ് ട്രംപ് നാടുകടത്തിയത്. പ്രസിഡന്റ് ബൈഡനും നാടുകടത്തലില്‍ പിന്നിലായിരുന്നില്ല. പ്രസിഡന്റ് ഒബാമ തന്റെ ആദ്യ ടേമില്‍ 3 ദശലക്ഷം പേരെയാണ് നാടുകടത്തിയത്.