ഹൂസ്റ്റണ്‍ ∙ സൗത്ത് കരോലിനയ്ക്ക് ഒരു പ്രത്യേകതയുണ്ട്. 1976 മുതല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു ഡെമോക്രാറ്റിനെ പോലും ഈ സംസ്ഥാനം

ഹൂസ്റ്റണ്‍ ∙ സൗത്ത് കരോലിനയ്ക്ക് ഒരു പ്രത്യേകതയുണ്ട്. 1976 മുതല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു ഡെമോക്രാറ്റിനെ പോലും ഈ സംസ്ഥാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റണ്‍ ∙ സൗത്ത് കരോലിനയ്ക്ക് ഒരു പ്രത്യേകതയുണ്ട്. 1976 മുതല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു ഡെമോക്രാറ്റിനെ പോലും ഈ സംസ്ഥാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റണ്‍ ∙ സൗത്ത് കരോലിനയ്ക്ക് ഒരു പ്രത്യേകതയുണ്ട്. 1976 മുതല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു ഡെമോക്രാറ്റിനെ പോലും ഈ സംസ്ഥാനം പിന്തുണച്ചിട്ടില്ല. അത്രമാത്രം റിപ്പബ്ലിക്കന്‍ ശക്തികേന്ദ്രമായ സൗത്ത് കരോലിനയില്‍ തന്റെ നിലപാട് വ്യക്തമാക്കാന്‍ ബൈഡന്‍ തിരഞ്ഞെടുത്തു. അതിനു കാരണം ഒന്നു മാത്രം. 2024 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ തന്റെ വോട്ട് ഷെയര്‍ പരമാവധി ഉയര്‍ത്തണം.

സൗത്ത് കരോലിനയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രസിഡന്റ് ജോ ബൈഡന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ എതിരാളി ഡൊണാള്‍ഡ് ട്രംപിനെ 'ലോസര്‍' എന്നാണ് വിശേഷിപ്പിച്ചത്. വിമുക്തഭടന്മാരെ 'ഉറ്റുന്നവരും തോല്‍വി'കളുമായി ഉപമിച്ചു കൊണ്ട് ട്രംപ് നടത്തിയ പരാമര്‍ശത്തെ കണക്കിന് പരിഹസിച്ച ബൈഡന്‍ അവരെ 'രാജ്യസ്‌നേഹികളും വീരന്മാരും' എന്നാണ് വിശേഷിപ്പത്. താന്‍ കാണുന്ന ഏക പരാജിതന്‍ ട്രംപാണ് എന്നു പറഞ്ഞു കൊണ്ട് എതിരാളിയുടെ മര്‍മ്മത്തു തന്നെ കൊട്ടാനും ബൈഡന്‍ തയാറായി. പലസ്തീന്‍ അനുകൂല പ്രകടനക്കാരും കാലാവസ്ഥാ പ്രവര്‍ത്തകരും പ്രസിഡന്റിന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ബൈഡന്‍ അവയെല്ലാം അവഗണിച്ചത് ശ്രദ്ധേയമായി. അസ്വസ്ഥതകള്‍ക്കിടയിലും, ബൈഡന്‍ തന്റെ സന്ദേശം നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

ADVERTISEMENT

സാമ്പത്തിക നയങ്ങള്‍
തന്റെ സാമ്പത്തിക നേട്ടങ്ങള്‍ കൊട്ടിഘോഷിക്കാനും പ്രസിഡന്റ് തയാറായി. 'ട്രംപിന്റെ ഭരണത്തില്‍ ഏതു ഘട്ടത്തിലും ഉണ്ടായതിനേക്കാള്‍ കൂടുതല്‍ വളര്‍ച്ചയാണ് കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്ക്' ഉണ്ടായത് എന്ന് അദ്ദേഹം അഭിമാനത്തോടെ പ്രസ്താവിച്ചു.

പണപ്പെരുപ്പം കുറഞ്ഞു
പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകളെയും ബൈഡന്‍ അഭിസംബോധന ചെയ്തു. ആഗോളതലത്തില്‍ ഏതൊരു പ്രധാന സമ്പദ്‌വ്യവസ്ഥയേക്കാളും യുഎസില്‍ പണപ്പെരുപ്പം കുറയുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. സാമ്പത്തിക പുരോഗതിയുടെ നല്ല ചിത്രം അദ്ദേഹം വരച്ചു കാട്ടി.

ADVERTISEMENT

തൊഴിലില്ലായ്മ കുറഞ്ഞ റെക്കോഡില്‍
കറുത്തവര്‍ഗ്ഗക്കാരുടെ തൊഴിലില്ലായ്മയും ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് ബൈഡന്‍ ചൂണ്ടിക്കാട്ടി. വംശീയ സമ്പത്തിന്റെ വിടവ് കുറയുന്നതും എടുത്തുകാണിച്ചു. സാമ്പത്തിക ഉള്‍പ്പെടുത്തലിനുള്ള തന്റെ ഭരണകൂടത്തിന്റെ പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു.

ഉപഭോക്തൃ ആത്മവിശ്വാസം
ജിഎഫ്‌കെയുടെ ഉപഭോക്തൃ ആത്മവിശ്വാസ സൂചികയെ ഉദ്ധരിച്ച്, അമേരിക്കക്കാര്‍ക്കിടയില്‍ സമ്പദ്‌വ്യവസ്ഥയില്‍ വർധിച്ച ആത്മവിശ്വാസം ബൈഡന്‍ ചൂണ്ടിക്കാട്ടി. മൊത്തത്തിലുള്ള സൂചിക സ്‌കോര്‍ ഉയര്‍ന്നു, ഇത് പോസിറ്റീവ് വീക്ഷണത്തെ സൂചിപ്പിക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ADVERTISEMENT

ട്രംപിന്റെ പ്രതികരണം
ട്രംപിനെതിരെ ബൈഡന്റെ നേരിട്ടുള്ള ആക്രമണങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകാറില്ല. തന്നെ നേരിട്ട് ആക്രമിക്കാനുള്ള ബൈഡന്റെ ശ്രമത്തില്‍ ട്രംപ് 'അമ്പരന്നു' എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മെലാനിയ ട്രംപിന്റെ 'ബി ബെസ്റ്റ്' എന്ന മുദ്രാവാക്യം ഉപയോഗിച്ച് ട്രംപ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു.

2024 ലെ റീമാച്ച് പ്രവചനങ്ങള്‍:
പോളിങ് വിശകലനം 2024ലെ റീമാച്ചില്‍ കടുത്ത മത്സരത്തിന്റെ സൂചനകളാണ് നല്‍കുന്നത്. റിപ്പബ്ലിക്കന്‍ മുന്നണിക്ക് 47.3 ശതമാനം വോട്ട് ലഭിക്കുമെന്നും ഡെമോക്രാറ്റ് സ്ഥാനാർഥി 43 ശതമാനം വോട്ട് നേടുമെന്നും പ്രവചിക്കുന്നു. അതായത് ബൈഡന്റെ നില പരുങ്ങലിലാണെന്ന് സാരം.

English Summary:

Biden's Challenge in South Carolina

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT