70 രാജ്യങ്ങളിലൂടെ തനിച്ച് കാർ ഓടിച്ച് യുവാവ് ന്യൂയോർക്കിൽ; ഓസ്ട്രേലിയ വഴി ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹം
ന്യൂയോർക്ക് ∙ ദുബായിൽ നിന്ന് മഹിന്ദ്ര സ്‌കോർപ്പിയോയിൽ അരലക്ഷം കിലോമീറ്റർ താണ്ടി ഇന്ത്യൻ യുവാവ് ന്യൂയോർക്കിൽ. മംഗലാപുരം സ്വദേശിയും ആർക്കിടെക്ട് ബിരുദധാരിയുമായ മുഹമ്മദ് സനിൻ(30) എന്ന സനിനാണ് സാഹസികമായി റോഡിലൂടെ തനിച്ച് വാഹനമോടിച്ച് ന്യൂയോർക്കിലെത്തിയത്.

ന്യൂയോർക്ക് ∙ ദുബായിൽ നിന്ന് സ്‌കോർപിയോയിൽ കിലോമീറ്ററുകൾ താണ്ടി ഇന്ത്യൻ യുവാവ് ന്യൂയോർക്കിൽ. മംഗലാപുരം സ്വദേശിയും ആർക്കിടെക്ട് ബിരുദധാരിയുമായ മുഹമ്മദ് സനിൻ(30) ആണ് സാഹസികമായി റോഡിലൂടെ തനിച്ച് വാഹനമോടിച്ച് ന്യൂയോർക്കിലെത്തിയത്.
മുംബൈയിൽ നിന്ന് കപ്പൽ മാർഗം സ്‌കോർപിയോ ദുബായിലെത്തിച്ചാണ് സനിൻ യാത്ര തുടങ്ങിയത്. ദുബായിൽ നിന്നും ഒമാൻ, യെമൻ, സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത്, ഇറാഖ്, സിറിയ, എന്നീ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് തുർക്കിയിലെത്തി. പിന്നീട് യൂറോപ്പിലെ എല്ലാ രാജ്യങ്ങളും കടന്ന് യുകെയിൽ. അവിടെ നിന്നും കപ്പൽ മാർഗം കാനഡയിലെ ഹാലിഫാക്സ് എന്ന പോർട്ടിൽ ലാൻഡ് ചെയ്തു. വീണ്ടും റോഡ് മാർഗം കാനഡയിലെ വിവിധ പ്രൊവിൻസുകൾ സന്ദർശിച്ച് നയാഗ്ര വഴി ഒടുവിൽ ന്യൂയോർക്കിൽ എത്തി. ഇനി യുഎസിലെ വിവിധ സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്ത് പിന്നീട് കപ്പൽ മാർഗം ഓസ്‌ട്രേലിയയ്ക്കും അവിടെ നിന്നും മലേഷ്യ, തായ്‌ലൻഡ്, കംബോഡിയ, വിയറ്റ്നാം, ലാവോസ്, മ്യാൻമാർ, നേപ്പാൾ വഴി ഇന്ത്യയിലേക്ക് മടങ്ങാനാണ് സനിന്റെ തീരുമാനം. ഇനിയും ഏകദേശം എട്ടു മാസത്തിലധികം യാത്ര ചെയ്താൽ മാത്രമേ വീട്ടിലെത്താൻ സാധിക്കൂ എന്നാണ് സനിൻ പറയുന്നത്.
∙ പോസ്റ്റ് കണ്ട് സ്വീകരിക്കാൻ മലയാളികളും
'ലോകത്തെല്ലാടത്തും മലയാളികൾ ഉണ്ടെന്നറിയാം. ഫെബ്രുവരി 17 ശനിയാഴ്ച എഴുപതോളം രാജ്യങ്ങൾ താണ്ടി ഞാൻ എന്‍റെ വാഹനത്തിൽ ന്യൂയോർക്ക് സിറ്റിയിലെത്തി. ഈ ഇൻസ്റ്റഗ്രാം പോസ്റ്റ് കാണുന്ന ഏതെങ്കിലും മലയാളി എന്നെ ന്യൂയോർക്ക് സിറ്റി കാണാൻ സഹായിക്കാനുണ്ടെങ്കിൽ ഞാനുമായി ബന്ധപ്പെടുക'– ന്യൂയോർക്കിലെത്തിയ വിവരം സനിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതോടെ സ്വീകരിക്കാൻ മലയാളികൾ എത്തി.
സമൂഹമാധ്യമത്തിലെ പോസ്റ്റ് കണ്ട് കേരളാ കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (KCANA) പ്രഡിഡന്‍റ് ഫിലിപ്പ് മഠത്തിൽ സംഘടനാ ഭാരവാഹികളെയും സുഹൃത്തുക്കളെയും കൂട്ടി വൈകിട്ട് 6ന് അസോസിയേഷൻ ആസ്ഥാന മന്ദിരത്തിൽ സ്വീകരണ യോഗം സംഘടിപ്പിച്ചു. ഫ്രീലാൻസ് മാധ്യമ പ്രവർത്തകനായ മാത്യുക്കുട്ടി ഈശോയാണ് ഫിലിപ്പ് മഠത്തിലിനെ ഈ വിവരം അറിയിച്ചത്. കേരളാ കൾച്ചറൽ അസോസിയേഷൻ പ്രഡിഡന്‍റ് ഫിലിപ്പ് മഠത്തിൽ, വൈസ് പ്രസിഡന്‍റ് സാംസി കൊടുമൺ, സെക്രട്ടറി മാത്യു ജോഷുവ (ബോബി), കഴിഞ്ഞ വർഷത്തെ പ്രസിഡന്‍റ് രാജു എബ്രഹാം, ജോയിന്‍റ് സെക്രട്ടറി ജോബി ജോർജ് എന്നിവരും മറ്റ് കമ്മറ്റി അംഗങ്ങളും അസോസിയേഷൻ അംഗങ്ങളും മറ്റ് സുഹൃത്തുക്കളും ചേർന്നാണ് ക്വീൻസ് ബ്രഡോക്കിലുള്ള അസോസിയേഷൻ മന്ദിരത്തിൽ സ്വീകരണ യോഗം സംഘടിപ്പിച്ചത്.