മോഷണത്തിനായി വിമാനത്തിൽ പറക്കുന്ന 'കലിഫോർണിയ ഗേൾസ്'; പെൺകുറ്റവാളി സംഘത്തിന്റെ സൂത്രധാര പിടിയിൽ
കലിഫോർണിയ∙ വ്യത്യസ്ത വ്യാപാര കേന്ദ്രങ്ങളിൽ നിന്നായി ഏകദേശം 8 മില്യൻ ഡോളർ വിലമതിക്കുന്ന മേക്കപ്പ് സാധനങ്ങൾ മോഷ്ടിച്ച സംഭവത്തിൽ സൂത്രധാര അറസ്റ്റിൽ. കലിഫോർണിയ സ്വദേശിനിയായ മിഷേൽ മാക്കിനെ (53)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അമേരിക്കയിലെ അൾട്ട, ടിജെ മാക്സ്, വാൾഗ്രീൻസ് തുടങ്ങിയ ഡിപ്പാർട്ട്‌മെന്‍റ് സ്റ്റോർ

കലിഫോർണിയ∙ വ്യത്യസ്ത വ്യാപാര കേന്ദ്രങ്ങളിൽ നിന്നായി ഏകദേശം 8 മില്യൻ ഡോളർ വിലമതിക്കുന്ന മേക്കപ്പ് സാധനങ്ങൾ മോഷ്ടിച്ച സംഭവത്തിൽ സൂത്രധാര അറസ്റ്റിൽ. കലിഫോർണിയ സ്വദേശിനിയായ മിഷേൽ മാക്കിനെ (53)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അമേരിക്കയിലെ അൾട്ട, ടിജെ മാക്സ്, വാൾഗ്രീൻസ് തുടങ്ങിയ ഡിപ്പാർട്ട്‌മെന്‍റ് സ്റ്റോർ ശൃംഖലകളിൽ നിന്നായിരുന്നു മോഷണം.
പ്രതിയുടെ ആഡംബര വസതിയായ സാൻ ഡിയാഗോ മാൻഷനിലാണ് ആസൂത്രണം നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. കലിഫോർണിയയിലെയും ടെക്‌സസ്, ഫ്ലോറിഡ, ഒഹായോ എന്നിവയുൾപ്പെടെ മറ്റ് വിവിധ സംസ്ഥാനങ്ങളിലെയും കടകളിൽ നിന്ന് മേക്കപ്പ് സാധനങ്ങൾ മോഷ്ടിക്കാൻ 12 സ്ത്രീകളെ പ്രതി റിക്രൂട്ട് ചെയ്യുകയും പണം നൽകുകയും ചെയ്തതായിട്ടാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരിക്കുന്നത്. മോഷ്ടിച്ച ഉൽപ്പന്നങ്ങൾ മാക്കിന്‍റെ ആമസോൺ സ്റ്റോർ ഫ്രണ്ടിലൂടെ വിലകിഴിവിൽ വിറ്റു.
'കലിഫോർണിയ ഗേൾസ്' എന്ന് വിളിക്കപ്പെടുന്ന കുറ്റവാളി സംഘം മാക്കിന്‍റെ നിർദേശനമനുസരിച്ച് മോഷണങ്ങൾ നടത്താൻ കലിഫോർണിയ,വാഷിങ്‌ടൻ,യൂട്ടാ, ഓറിഗൻ , ടെക്‌സസ്, ഫ്ലോറിഡ,പെൻസിൽവേനിയ,കൊളറാഡോ, അരിസോന, ഒഹായോ, മാസച്യുസിറ്റ്‌സ്,ഇല്ലിനോയ് തുടങ്ങിയ സംസ്ഥാനങ്ങളിലൂടെയാണ് സഞ്ചാരം നടത്തിയത്. വിമാനക്കൂലി, കാർ വാടക മറ്റ് യാത്രാ ചെലവുകൾ എന്നിവ മാക്ക് സംഘത്തിലെ അംഗങ്ങൾക്ക് നൽകിയിരുന്നു. ഏതൊക്കെ സ്റ്റോറുകളാണ് ടാർഗെറ്റുചെയ്യേണ്ടതെന്നും ഏതൊക്കെ സാധനങ്ങൾ എടുക്കണമെന്നും മാക്ക് നിർദേശം നൽകിയിരുന്നു. ലൂയിസ് വിറ്റൺ ബാഗുകളിലാണ് മോഷണ വസ്തുക്കൾ നിറച്ചിരുന്നു. 2023 ഡിസംബർ 6 ന് മിഷേലിന്‍റെയും കെന്നത്ത് മാക്കിന്‍റെയും പേരിലുള്ള വസതിയിൽ നിന്ന് $300,000 വിലമതിക്കുന്ന മേക്കപ്പും മറ്റ് ഉൽപ്പന്നങ്ങളും കണ്ടെത്തിയതെന്ന് വെള്ളിയാഴ്ച കലിഫോർണിയ അറ്റോർണി ജനറൽ വ്യക്തമാക്കിയിരുന്നു.