സ്കൂൾ വെടിവയ്പ്പ്; കൗമാരക്കാരന്റെ മാതാപിതാക്കൾ കുറ്റക്കാരെന്നു ജൂറി
മിഷിഗൺ ∙ 2021-ൽ മിഷിഗൺ ഹൈസ്‌കൂളിൽ നാല് വിദ്യാർഥികളെ കൊലപ്പെടുത്തിയ കൗമാരക്കാരൻ ഈതൻ ക്രംബ്ലിയുടെ
മിഷിഗൺ ∙ 2021-ൽ മിഷിഗൺ ഹൈസ്‌കൂളിൽ നാല് വിദ്യാർഥികളെ കൊലപ്പെടുത്തിയ കൗമാരക്കാരൻ ഈതൻ ക്രംബ്ലിയുടെ
മിഷിഗൺ ∙ 2021-ൽ മിഷിഗൺ ഹൈസ്‌കൂളിൽ നാല് വിദ്യാർഥികളെ കൊലപ്പെടുത്തിയ കൗമാരക്കാരൻ ഈതൻ ക്രംബ്ലിയുടെ
മിഷിഗൺ ∙ 2021-ൽ മിഷിഗൺ ഹൈസ്‌കൂളിൽ നാല് വിദ്യാർഥികളെ കൊലപ്പെടുത്തിയ കൗമാരക്കാരൻ ഈതൻ ക്രംബ്ലിയുടെ പിതാവ് ജെയിംസ് ക്രംബ്ലി, മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഈതന്റെ മാതാവും ഇതേ കേസിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തി ഒരു മാസത്തിന് ശേഷമാണ് പിതാവിന്റെ വിചാരണ നടന്നത്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് 15 വർഷം വരെ തടവ് ലഭിക്കാം
ജെയിംസ് ക്രംബ്ലിയുടെ ശിക്ഷ ഏപ്രിൽ 9-ന് രാവിലെ 9 മണിക്ക് വിധിക്കുമെന്ന് ജഡ്ജി കോടതിയിൽ പറഞ്ഞു. അദ്ദേഹത്തിൻ്റെ ഭാര്യ ജെന്നിഫർ ക്രംബ്ലിയുടെ ശിക്ഷയും അതേ സമയത്ത് വിധിക്കും.
2021 നവംബർ 30-ന് ഓക്‌സ്‌ഫോർഡ് ഹൈസ്‌കൂളിലെ നാല് വിദ്യാർഥികളെ വെടിവച്ചു കൊല്ലുകയും ആറ് വിദ്യാർഥികളെയും ഒരു അധ്യാപകനെയും പരുക്കേൽപ്പിക്കുകയും ചെയ്ത ഈതൻ ക്രംബ്ലിക്ക് അന്ന് 15 വയസ്സായിരുന്നു പ്രായം.