ഹൂസ്റ്റണ്‍ ∙ യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് കോടതി വിധിച്ച 354 മില്യൻ ഡോളര്‍ പിഴ അടയ്ക്കാന്‍ പണമില്ലെന്ന വാദം പുതിയ അഭ്യൂഹങ്ങള്‍ക്ക് വഴി തുറന്നിരിക്കുകയാണ്. ന്യൂയോര്‍ക്കിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ടുള്ള വഞ്ചനക്കേസില്‍ ട്രംപിന് 354 മില്യൻ ഡോളര്‍ ആണ് പിഴ ചുമത്തിയിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രതിദിനം 112,000 ഡോളര്‍ വരുന്ന പലിശ കൂടി കണക്കാക്കുമ്പോള്‍ തുക 467 മില്യൻ ഡോളറായി പിഴ ഉയര്‍ന്നിരിക്കുകയാണ്. 'ബോണ്ട് ലഭിക്കുന്നതിന്, 557 മില്യൻ ഡോളര്‍ മൂല്യമുള്ള ഈട് നൽകണം. ഇത്  'പ്രായോഗികമായി അസാധ്യ' മാണെന്ന് ട്രംപിന്‍റെ അഭിഭാഷകര്‍ അറിയിച്ചു.

ADVERTISEMENT

ട്രംപ് സ്വത്തുക്കളുടെയും ആസ്തികളുടെയും മൂല്യം പെരുപ്പിച്ചുകാട്ടി വഞ്ചനാപരമായ സാമ്പത്തിക പ്രസ്താവനകള്‍ സമര്‍പ്പിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച ന്യൂയോര്‍ക്ക് ജഡ്ജി ആര്‍തര്‍ എന്‍ഗോറോണ്‍  ട്രംപിന് 355 മില്യൻ ഡോളര്‍ പിഴ ചുമത്തിയത്. വിധിക്കെതിരെ ട്രംപ് അപ്പീലുമായി മുന്നോട്ട് പോകുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതിനായി മുഴുവന്‍ തുകയുടെയും ക്യാഷ് ബോണ്ട് സമര്‍പ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 25 വരെ ആണുള്ളത്. അതിനു കഴിഞ്ഞില്ലെങ്കില്‍ സിവില്‍ വ്യവഹാരത്തിന് തുടക്കമിട്ട ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റിഷ്യ ജെയിംസിന് 454 മില്യൻ ഡോളര്‍ പിടിച്ചെടുക്കാന്‍ ഉത്തരവിടുമെന്നാണ് റിപ്പോർട്ടുകൾ.

∙ ട്രംപിന്‍റെ ആസ്തി
നിയമപരവും സാമ്പത്തികവുമായ പ്രതിസന്ധികള്‍ക്കിടയിലും ട്രംപ് താനൊരു ശതകോടീശ്വരനാണെന്ന് സ്ഥിരമായി അവകാശപ്പെടുന്നുണ്ട്. ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് പ്രകാരം അദ്ദേഹത്തിന്‍റെ ആസ്തി 2.6 ബില്യൻ ഡോളറാണ്. എന്നിരുന്നാലും, 2023 ഏപ്രിലിനു ശേഷം ട്രംപ് നടത്തിയ ക്ലെയിമുകളില്‍ നിന്ന്  വ്യത്യസ്തമാണ് ഈ കണക്ക്.  ആസ്തി 400 മില്യൻ ഡോളറിലധികം ആണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. അതേസമയം മറ്റ് റിപ്പോര്‍ട്ടുകള്‍ ഇത് 350 മില്യൻ ഡോളറിന് അടുത്തായിരിക്കുമെന്ന് സൂചിപ്പിക്കുന്നു.

ADVERTISEMENT

രണ്ട് കോടതി വിധികളില്‍ നിന്നായി 539 മില്യൻ ഡോളര്‍ പിഴയായി അദ്ദേഹം അടയ്‌ക്കേണ്ടതുണ്ട്. ഇത് അദ്ദേഹത്തിന്‍റെ സമ്പത്തിന്‍റെ 20% വരും. ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ 392,000 ഡോളര്‍, ഹിലരി ക്ലിന്‍റണിന് നല്‍കാന്‍ ഉത്തരവിട്ട 938,000 ഡോളര്‍, ഓര്‍ബിസ് ബിസിനസ് ഇന്‍റലിജന്‍സിന് വ്യവഹാരത്തിന് നല്‍കാന്‍ ഉത്തരവിട്ടത് 382,000 ഡേളര്‍, കരോള്‍ കേസില്‍ 5 മില്യൻ ഡോളര്‍ , ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റിഷ്യ ജെയിംസ് ഉള്‍പ്പെട്ട സിവില്‍ ഫ്രോഡ് പ്രോസിക്യൂഷനില്‍ കോടതിയലക്ഷ്യവുമായി ബന്ധപ്പെട്ട 110,000 ഡോളര്‍ എന്നിവ ട്രംപിന്‍റെ അധിക ബാധ്യതകളില്‍ ഉള്‍പ്പെടുന്നു.

∙ എങ്ങനെയാണ് ട്രംപ് യഥാര്‍ത്ഥത്തില്‍ പണം സമ്പാദിക്കുന്നത്?
ഡോണൾഡ് ട്രംപിന്‍റെ പ്രധാന വരുമാനം ന്യൂയോര്‍ക്ക് റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകള്‍ മുതല്‍ ഗോള്‍ഫ് കോഴ്സുകള്‍, ഹോട്ടലുകള്‍ തുടങ്ങി ആഗോള തലത്തിലുള്ള വമ്പന്‍ ബിസിനസുകളില്‍ നിന്നാണ്. മാന്‍ഹട്ടനിലെ 1290 അവന്യൂ ഓഫ് അമേരിക്കാസ് ഓഫിസ് കോംപ്ലക്സിലുള്ള അദ്ദേഹത്തിന്‍റെ 500 മില്യൻ ഡോളര്‍ പലിശയാണ് ട്രംപ് പോര്‍ട്ട്ഫോളിയോയിലെ ശ്രദ്ധേയമായ സ്വത്ത്. കൂടാതെ, അദ്ദേഹത്തിന് ഏകദേശം 600 മില്യൻ ഡോളര്‍ ദ്രവരൂപത്തിലുള്ള ആസ്തിയുണ്ട്. ട്രംപ് നാഷണല്‍ ഡോറല്‍ മിയാമി ഗോള്‍ഫ് റിസോര്‍ട്ട് മറ്റൊരു പ്രധാന നിക്ഷേപമാണ്. ഇത് ഏകദേശം 300 മില്യൻ ഡോളര്‍ വിലമതിക്കുന്നതാണെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

ADVERTISEMENT

∙ ബോണ്ട് പണം സ്വരൂപിക്കുന്നത് എങ്ങനെ?
റിപ്പബ്ലിക്കന്‍ പണമിടപാടുകാരായ ഇലോണ്‍ മസ്‌ക്, ബ്രയാന്‍ ബല്ലാര്‍ഡ്, ടോമി ഹിക്സ് ജൂനിയര്‍ എന്നിവരില്‍ നിന്നും മറ്റും പണം സ്വരൂപിക്കുന്നത് ലക്ഷ്യമിട്ട് മാര്‍-എ-ലാഗോയില്‍ സ്വകാര്യ ഡിന്നര്‍ ചടങ്ങുകള്‍ മുന്‍ പ്രസിഡന്‍റ് സംഘടിപ്പിച്ചു. പൊതുജനാഭിപ്രായ വോട്ടെടുപ്പുകള്‍ ട്രംപിന് അനുകൂലമാണെങ്കിലും അദ്ദേഹവും ബൈഡനും തമ്മിലുള്ള സാമ്പത്തിക അന്തരം വലുതാണെന്ന് കണക്കാക്കപ്പെടുന്നു. പ്രത്യേകിച്ച് ട്രംപിന്‍റെ നിയമപരമായ കുരുക്കുകള്‍ അദ്ദേഹത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടും. എന്നിരുന്നാലും, ട്രംപ് ഒരിക്കലും പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് മസ്‌ക് വ്യക്തമാക്കി യുഎസ് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിക്ക് താന്‍ പണം സംഭാവന ചെയ്യുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ട്രംപ് വന്‍കിട ബിസിനസുകാരെ പിന്തുണയ്ക്കുന്നു. അവര്‍ ചെറിയ സംഭാവനകളേക്കാള്‍ ഇടത്തരം സംഭാവനകളിലും ബണ്ട്‌ലര്‍മാരിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ്. എന്നാല്‍ സംയുക്ത ഫണ്ട് ശേഖരണ പ്രവര്‍ത്തനങ്ങള്‍ക്കായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

∙ എന്നെ 'കുടുക്കിയത്'  ബൈഡന്‍
താന്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം നിയമവിരുദ്ധമായി എടുത്തതിന് ജോ ബൈഡനെയും അദ്ദേഹത്തിന്‍റെ ഭരണകൂടത്തെയും തന്‍റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ യുഎസ് മുന്‍ പ്രസിഡന്‍റ് കുറ്റപ്പെടുത്തുന്നു. തന്നെ കുടുക്കിയത് ബൈഡൻ ഭരണകൂടമാണെന്ന് ട്രംപ് ആരോപിക്കുന്നു. 

English Summary:

Donald Trump's Angled Web of Legal and Financial Worries

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT