ന്യൂഹൈഡ് പാർക്ക് കേന്ദ്രീകൃതമായി 1986 മുതൽ പ്രവർത്തിക്കുന്ന ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബ്ബ് (NYMSC) "ചീട്ടുകളി ചാംപ്യൻസ് ടൂർണമെന്‍റ്-2024" മേയ് 11 ശനിയാഴ്ച രാവിലെ 8 മണി മുതൽ ഫ്ലോറൽ പാർക്കിൽ സംഘടിപ്പിക്കുന്നു.

ന്യൂഹൈഡ് പാർക്ക് കേന്ദ്രീകൃതമായി 1986 മുതൽ പ്രവർത്തിക്കുന്ന ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബ്ബ് (NYMSC) "ചീട്ടുകളി ചാംപ്യൻസ് ടൂർണമെന്‍റ്-2024" മേയ് 11 ശനിയാഴ്ച രാവിലെ 8 മണി മുതൽ ഫ്ലോറൽ പാർക്കിൽ സംഘടിപ്പിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഹൈഡ് പാർക്ക് കേന്ദ്രീകൃതമായി 1986 മുതൽ പ്രവർത്തിക്കുന്ന ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബ്ബ് (NYMSC) "ചീട്ടുകളി ചാംപ്യൻസ് ടൂർണമെന്‍റ്-2024" മേയ് 11 ശനിയാഴ്ച രാവിലെ 8 മണി മുതൽ ഫ്ലോറൽ പാർക്കിൽ സംഘടിപ്പിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ ന്യൂഹൈഡ് പാർക്ക് കേന്ദ്രീകൃതമായി 1986 മുതൽ പ്രവർത്തിക്കുന്ന ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബ്ബ് (NYMSC) "ചീട്ടുകളി ചാംപ്യൻസ് ടൂർണമെന്‍റ്-2024" മേയ് 11 ശനിയാഴ്ച രാവിലെ 8 മണി മുതൽ ഫ്ലോറൽ പാർക്കിൽ സംഘടിപ്പിക്കുന്നു. 56 ഇനത്തിലും 28 ഇനത്തിലുമായി ഇന്‍റർനാഷനൽ മത്സരമാണ് സംഘടിപ്പിക്കുന്നത്. 56 ചീട്ടുകളി ഇനത്തിൽ വിജയികൾക്ക് ഒന്നാം സമ്മാനമായി ആയിരത്തി അഞ്ഞൂറ് ($1,500) ഡോളറും രണ്ടാം സമ്മാനമായി എഴുന്നൂറ്റി അമ്പത് ($750) ഡോളറുമാണ് നൽകുന്നത്. 28 ചീട്ടുകളി ഇനത്തിൽ ഒന്നാം സമ്മാനമായി ആയിരം ($1,000) ഡോളറും രണ്ടാം സമ്മാനമായി അഞ്ഞൂറ് ($500) ഡോളറുമാണ് നൽകുന്നത്.

മത്സര നിബന്ധനകൾ:
(1) മത്സരത്തിന് പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ മേയ് 1ന് മുൻപായി പേരുകൾ റജിസ്റ്റർ ചെയ്യേണ്ടതാണ്.
(2) റജിസ്ട്രേഷൻ ഫീസായി ഒരു വ്യക്തിക്ക് നൂറു ($100) ഡോളറും മൂന്നു പേരടങ്ങുന്ന ഒരു ടീമിന് മുന്നൂറ് ($300) ഡോളറും നൽകേണ്ടതാണ്.
(3) 56 ഇനത്തിലുള്ള മത്സരത്തിനും 28 ഇനത്തിലുള്ള മത്സരത്തിനും വെവ്വേറെ പേരുകൾ റജിസ്റ്റർ ചെയ്യേണ്ടതാണ്.
(4) 56 മത്സരത്തിൽ പങ്കെടുക്കുന്നവർ രാവിലെ 8 മണിക്ക് മുൻപായി മത്സര വേദിയിൽ എത്തിയിരിക്കണം.
(5) 28 മത്സരം ഉച്ചക്ക് ശേഷമാണ് സംഘടിപ്പിക്കുന്നത്. 28 മത്സരത്തിൽ പങ്കെടുക്കുന്നവർ മത്സര ദിവസം ഉച്ചക്ക് 1:30-ന് മുമ്പായി മത്സര വേദിയിൽ റിപ്പോർട്ട്  ചെയ്യണം.
(6) റജിസ്ട്രേഷൻ ഫീസ് ZELLE മുഖേനയോ  VENMO മുഖേനയോ +1-(516)-587-1403 എന്ന നമ്പറിലേക്ക് അയക്കേണ്ടതാണ്.
(7) റജിസ്ട്രേഷൻ ഫീ ഇല്ലാതെ പേര് റജിസ്റ്റർ ചെയ്യുന്നവരെ മത്സരത്തിന് പരിഗണിക്കുന്നതല്ല.
(8) റജിസ്ട്രേഷൻ ഫീ കൊടുത്തവർ മത്സരത്തിൽ പങ്കെടുത്തില്ലെങ്കിൽ ഒരു കാരണവശാലും ഫീസ് തിരികെ നൽകുന്നതല്ല.
(9) സംഘാടക സമിതിയുടെ തീരുമാനം അന്തിമമായിരിക്കും.

ADVERTISEMENT

ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്‍റർ ആഡിറ്റോറിയത്തിൽ  (TYSON CENTER - 26 NTYSON AVENUE, FLORAL PARK, NY 11001)  മേയ് 11 ശനിയാഴ്ച രാവിലെ 8 മുതൽ ആരംഭിക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് പ്രഭാത ഭക്ഷണം, ചായ, കാപ്പി, ഉച്ച ഭക്ഷണം, ഡിന്നർ, ശീതള പാനീയങ്ങൾ തുടങ്ങിയവ നൽകുന്നതാണ്. ന്യൂയോർക്ക് മലയാളീ സ്പോർട്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും സോക്കർ, വോളീബോൾ, ഷട്ടിൽ ബാഡ്‌മിന്‍റൺ, ക്രിക്കറ്റ്  തുടങ്ങിയ  വിവിധ ഇനങ്ങളിൽ മത്സരങ്ങൾ വിജയപ്രദമായി നടത്തി വരുന്നതാണ്.  ചീട്ടുകളി മത്സര സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് സംഘാടക സമിതി അംഗങ്ങളുമായി ബന്ധപ്പെടുക:  (1) - സജി തോമസ് - (646)- 591-8465 (2) - സഖറിയാ മത്തായി - (917)-243-5545 (3) - മാത്യു ചെറവള്ളിൽ (ഷെറി) - (516)-587-1403   (4) - രാജു പറമ്പിൽ - (516)-455-2917 (5) - രഘു നൈനാൻ - (516)-526-9835 (6) - ബോബി മാത്യു - (646)-261-6314 (7) - ബിജു ഫിലിപ്പ് - (631)-572-6934 (8) - ബിജു ചാക്കോ - (516)-996-4611

English Summary:

New York Malayali Sports Club Conduct Rummy Tournament in May 11

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT