ഹൂസ്റ്റൺ ∙ ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ചർച്ച് സുവർണ്ണ ജൂബിലി വർഷത്തിലേക്ക്. റവ. സാം കെ. ഈശോയുടെയും റവ.ജീവൻ ജോണിന്റെയും തിരഞ്ഞെടുക്കപ്പെട്ട സുവർണ്ണ ജൂബിലി കമ്മിറ്റിയുടെയും നേതൃത്വത്തിൽ നിരവധി പരിപാടികളാണ് ഇടവക ആവിഷ്കരിച്ചു നടപ്പാക്കി കൊണ്ടിരിക്കുന്നത്. 1974 ൽ സ്ഥാപിതമായ ട്രിനിറ്റി മാർത്തോമാ ഇടവക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൺ ∙ ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ചർച്ച് സുവർണ്ണ ജൂബിലി വർഷത്തിലേക്ക്. റവ. സാം കെ. ഈശോയുടെയും റവ.ജീവൻ ജോണിന്റെയും തിരഞ്ഞെടുക്കപ്പെട്ട സുവർണ്ണ ജൂബിലി കമ്മിറ്റിയുടെയും നേതൃത്വത്തിൽ നിരവധി പരിപാടികളാണ് ഇടവക ആവിഷ്കരിച്ചു നടപ്പാക്കി കൊണ്ടിരിക്കുന്നത്. 1974 ൽ സ്ഥാപിതമായ ട്രിനിറ്റി മാർത്തോമാ ഇടവക അമേരിക്കയിലെ ആദ്യ മാർത്തോമ്മാ ഇടവകകളിലൊന്നാണ്. 400 അധികം കുടുംബാംഗങ്ങൾ ഉള്ള ഇടവക അമേരിക്കയിലെ തന്നെ ഏറ്റവും കൂടുതൽ അംഗസംഖ്യ ഉള്ള ഇടവകകളിലൊന്നും കൂടിയാണ്. 

Remember, Rejoice, Revive എന്നതാണ് ജൂബിലി ചിന്താവിഷയം ജൂബിലി പ്രെയർ സെൽ ചെയിൻ പ്രെയർ സംരംഭത്തോടെയാണ് ജൂബിലി വർഷത്തിന് തുടക്കമിട്ടത്. ഇടവകയുടെ മുൻ വികാരിമാരുമായി സമ്മേളിക്കുവാൻ "പിന്നിട്ട വഴികളിൽ ഇടവകയെ നയിച്ചവരോടൊപ്പം" എന്ന പേരിൽ സൂം പ്രാർഥന ഇടവക നടത്തുന്നതുവഴി, ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ആത്മീയ ഉൾക്കാഴ്ചകൾ പങ്കിടുകയും ചെയ്യുന്നു.

ADVERTISEMENT

മാർച്ച് 2 ന് നടന്ന വോളിബോൾ ടൂർണമെന്റിൽ ഇടവകയുടെ സ്പോർട്സ് സ്പിരിറ്റ് തിളങ്ങി നിന്നു, ഏപ്രിലിൽ ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിനുള്ള പദ്ധതികളും ആവിഷ്കരിച്ചു വരുന്നു. ഏപ്രിൽ 6-ന് ട്രിനിറ്റി ഫെസ്റ്റ് എന്ന പേരിൽ ഫാമിലി ഗേറ്റ് റ്റു ഗെതർ നടന്നു. മേയ് മാസത്തിൽ ഒരു ഫാമിലി കോൺഫറൻസും ജൂണിൽ ഇടവകയിൽ നിന്ന് ദൂരസ്ഥലങ്ങളിലേക്കു പോയവരെ പങ്കടുപ്പിച്ചു കൊണ്ട് അലുംനി മീറ്റും സംഘടിപ്പിക്കുന്നു. 

തിമിര ശസ്ത്രക്രിയകൾക്കുള്ള പിന്തുണയും ഹൂസ്റ്റണിലെ നെയ്ബർഹുഡ് മിഷനുമായി ചേർന്ന് വിവിധ മിഷൻ പദ്ധതികളും ഇടവക ആസൂത്രണം ചെയ്തിട്ടുണ്ട്. ഇന്ത്യയിലും അമേരിക്കയിയിലുമായി വിവിധ മിഷൻ പ്രവർത്തങ്ങളിൽ ഇടവക സജീവമായി പ്രവർത്തിക്കുന്നു. മെയ് 19 നു അഭിവന്ദ്യ ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ സന്ദർശനം ആഘോഷങ്ങളുടെ ഒരു പ്രധാന സവിശേഷതയാണ്.

ADVERTISEMENT

ജൂബിലി സുവനീർ, ഓർമ്മകളും സന്ദേശങ്ങളും ഉൾക്കൊള്ളിക്കുവാനുള്ള പ്രവർത്തനത്തിലാണ് സുവനീർ കമ്മിറ്റി. ഒപ്പം പാരിഷ് പിക്ചർ ഡയറക്‌ടറിയും. ജൂബിലിയുടെ സാംസ്കാരികവും ചരിത്രപരവുമായ വശങ്ങൾ ഉയർത്തിക്കാട്ടിക്കൊണ്ട്, ട്രിനിറ്റി മാർത്തോമ്മാ ഇടവകയുടെ സമ്പന്നമായ പൈതൃകം വിവരിക്കുന്ന ഒരു ചർച്ച് ഡോക്യുമെന്ററിയും ഇതോടൊപ്പം ഒരുങ്ങുന്നു. ജൂബിലി ആഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് ഗ്രാൻഡ്ഫിനാലെ ഓഗസ്റ്റ് 10, 11 തീയതികളിലായി ക്രമീകരിച്ചിരിക്കുന്നു .

വികാരി റവ.സാം കെ.ഈശോ (പ്രസിഡന്റ്) അസി.വികാരി ജീവൻ ജോൺ (വൈസ് പ്രസിഡന്റ്) എന്നിവരുടെയും ഷാജൻ ജോർജ്‌ (ജനറൽ കൺവീനർ), തോമസ് മാത്യു (ജീമോൻ - കോ കൺവീനർ), പ്രയർ സെൽ - ടി.എ. മാത്യു (കൺവീനർ), ഗ്രേസി ജോർജ് (കോ-കൺവീനർ), സുവനീർ - റെജി ജോർജ് (കൺവീനർ), ഉമ്മൻ തോമസ് (കോ - കൺവീനർ), ഫിനാൻസ് - പുളിന്തിട്ട ജോർജ്‌ (കൺവീനർ), വർഗീസ് ശാമുവേൽ (കോ കൺവീനർ), ഫുഡ് - ജോൺ ചാക്കോ (കൺവീനർ), ഡാനിയേൽ സഖറിയാ (കോ കൺവീനർ), പ്രോഗ്രാം (ജോജി ജേക്കബ്) മിഷൻ ഇന്ത്യ/ലോക്കൽ മിഷൻ - എബ്രഹാം ഇടിക്കുള (കൺവീനർ), എബി മത്തായി (കോ കൺവീനർ) റിസപ്ഷൻ - രാജൻ ഗീവർഗീസ് (കൺവീനർ), ഷീല മാത്യൂസ് (കോ കൺവീനർ) പബ്ലിക് റിലേഷൻസ്/മീഡിയ - എം.ടി.മത്തായി (കൺവീനർ), ജോസഫ് വർഗീസ് (കോ കൺവീനർ), ഗായകസംഘം - റോജിൻ ഉമ്മൻ (കൺവീനർ), രേഖ എബ്രഹാം ( കോ കൺവീനർ) എന്നിവരുടെ നേതൃത്വത്തിൽ 100 ൽ പരം അംഗങ്ങൾ ജൂബിലി കമ്മിറ്റിയിൽ പ്രവർത്തിക്കുന്നു.

English Summary:

Houston Trinity Marthoma Church Feast

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT