ഡാലസ്∙ സാമ്പത്തിക വേട്ടയാടൽ സർവസാധാരണമായി മാറിയിരിക്കുകയാണ്. ഡിജിറ്റൽ അസ്സറ്റുകളിലേക്കു നിക്ഷേപകർ കൂടുതൽ ആകർഷിക്കപെടുമ്പോൾ ഈ മേഖലയിൽ തട്ടിപ്പിന്റെ കഥകൾ കൂടുതലായി പുറത്തു വരുന്നു. ഇപ്പോൾ സാമ്പത്തിക വേട്ടയാടൽ കൂടുതലായി നടക്കുന്നത് ബിറ്റ് കോയിൻ എടിഎം കേന്ദ്രങ്ങളിൽ ആണെന്ന് റിപ്പോർട്ടുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ് ∙ സാമ്പത്തിക വേട്ടയാടൽ സർവസാധാരണമായി മാറിയിരിക്കുകയാണ്. ഡിജിറ്റൽ അസ്സറ്റുകളിലേക്കു നിക്ഷേപകർ കൂടുതൽ ആകർഷിക്കപെടുമ്പോൾ ഈ മേഖലയിൽ തട്ടിപ്പിന്റെ കഥകൾ കൂടുതലായി പുറത്തു വരുന്നു. ഇപ്പോൾ സാമ്പത്തിക വേട്ടയാടൽ കൂടുതലായി നടക്കുന്നത് ബിറ്റ് കോയിൻ എടിഎം കേന്ദ്രങ്ങളിൽ ആണെന്ന്  റിപ്പോർട്ടുകൾ പറയുന്നു.

ബിറ്റികോയ്‌നുകളുടെ ടെല്ലർ മെഷീനുകൾ അല്ലെങ്കിൽ ബി ടി എമ്മുകൾ ഉപഭോക്‌താക്കൾക്കു ബിറ്റ് കോയിൻ കോൺവെർഷനുകൾ നടത്താനുള്ള കേന്ദ്രങ്ങളാണ്. ഇവ ടെല്ലർ മെഷീനുകൾ പോലെയാണ്. ഗ്യാസ് സ്റ്റേഷനുകളിലും, മദ്യ, കൺവീനിയന്സ് സ്റ്റോറുകളിലും സാധാരണ ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ കേന്ദ്രങ്ങളിലും ഇവ കണ്ടു വരുന്നു.

ADVERTISEMENT

ബിടിഎം വ്യവസായം വല്ലാതെ വളർന്നത് കോവിഡ്-19 കാലത്താണ്. ആ നാല് വർഷങ്ങളിൽ എടിഎം യൂണിറ്റുകൾ അഞ്ചിരട്ടി കൂടുതൽ സ്ഥാപിക്കപ്പെട്ടു. ഇപ്പോൾ കോയിൻ എടിഎം റഡാർ കണക്കു പ്രകാരം യുഎസിൽ 31100 ബിടിഎം യൂണിറ്റുകൾ ഉണ്ട്. ഒരു സൂക്ഷ്മ നിരീക്ഷണത്തിൽ ഇവ കൂടുതലും കേന്ദ്രീകരിച്ചിരിക്കുന്നത് കറുത്ത വർഗ്ഗക്കാരുടെയും ലാറ്റിനോ വിഭങ്ങളുടെയും നിവാസ പരിസരത്താണെന്നു കാണാം. ഈ ബിറ്റ്‌കോയിൻ എടിഎം ലൊക്കേഷനുകൾ ഓരോ ഇടപാടിനും 22 % ഫീസ് ചാർജ് ചെയ്യുന്നു.

യുഎസിലെ ഏറ്റവും വലിയ ബിറ്റ് കോയിൻ ഓപ്പറേറ്റർ ആയ ബിറ്റ്‌കോയിൻ ഡിപ്പോ 7300 ബിടിഎമ്മിലൂടെ ഏപ്രിൽ 8-ലെ കണക്കനുസരിച്ചു ഏറ്റവും കൂടുതൽ ഫീസ് ചാർജ് ചെയ്തതായിട്ടാണ് കരുതുന്നത്. എല്ലാ സാമ്പത്തിക സേവനങ്ങളും-സേവിങ്സ്, ക്രെഡിറ്റ്, ഇൻഷുറൻസ് തുടങ്ങിയവയും ഡിപ്പോ വാഗ്ദാനം ചെയ്യുന്നു. ഡിപ്പോയുടെ 80%-ൽ അധികം ഉപഭോക്‌താക്കളും വാർഷിക വരുമാനം 80000 ഡോളറിൽ അധികം നേടുന്നില്ല. ഇതാണ് 2023  നവംബറിൽ ഡിപ്പോ നൽകിയ വിവരം.

ADVERTISEMENT

'ഒരു പേ ഡേ ലെൻഡർ നിങ്ങളുടെ ചെക്കിന് ഞാൻ ഇന്ന് ക്യാഷ് നൽകാം. ഞാൻ 25% മോ 30% മോ  ചാർജ് ചെയ്യും. പക്ഷെ നിങ്ങൾക്ക് ഇന്ന് തന്നെ ശേഷിച്ച ക്യാഷ് കൊണ്ട് പോകാം' എന്ന് പറയുന്നത് പോലെയാണിത്, കൻസാസ് സിറ്റിയുടെ ഫെഡറൽ റിസേർവ് ബാങ്കിന്റെ ഫ്രാങ്ക്‌ളിൻ നോൾ പറഞ്ഞു. ബിറ്റ്‌കോയിൻ ഡിപ്പോ പ്രസിഡന്റും സിഇഒയും ആയ ബ്രാൻഡോൺ മെൻറ്സ് കറുത്ത വർഗ്ഗക്കാരുടയും ലാറ്റിനോകളുടെയും പ്രദേശങ്ങളിലാണ് തങ്ങളുടെ കൂടുതൽ എടിഎമ്മുകൾ എന്ന വാദം നിഷേധിച്ചു.

English Summary:

Fraud and Scams Involving Bitcoin ATMs