ഹൂസ്റ്റണിൽ വാഹനാപകടം; ഡപ്യൂട്ടിയും മകളും മരിച്ചു
ഹൂസ്റ്റണിൽ വെള്ളിയാഴ്ച രാവിലെയുണ്ടായ അപകടത്തിൽ ഓഫ് ഡ്യൂട്ടി ഡപ്യൂട്ടിയും, ഇളയ മകളും കൊല്ലപ്പെട്ടതായി ഹാരിസ് കൗണ്ടി പ്രിസിന്റ് 5 കോൺസ്റ്റബിൾ ഓഫിസ് അറിയിച്ചു.

ഹൂസ്റ്റൺ ∙ ഹൂസ്റ്റണിൽ വെള്ളിയാഴ്ച രാവിലെയുണ്ടായ അപകടത്തിൽ ഓഫ് ഡ്യൂട്ടി ഡപ്യൂട്ടിയും, ഇളയ മകളും കൊല്ലപ്പെട്ടതായി ഹാരിസ് കൗണ്ടി പ്രിസിന്റ് 5 കോൺസ്റ്റബിൾ ഓഫിസ് അറിയിച്ചു. ഡപ്യൂട്ടി കാതറിൻ ഹട്‌സണും (46) മകൾ കെയ്‌സിയുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.
വാലർ ഐഎസ്‌ഡിയിലെ ടർലിങ്ടൻ എലിമെന്ററി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് കെയ്‌സി. പാർക്ക് ചെയ്‌തിരുന്ന വാഹനത്തിൽ പിന്നിൽ മറ്റൊരു വാഹനമിടിക്കുകയായിരുന്നു.
സംഭവത്തിൽ ഒമർ ജോസ് അൽവാറാഡോയെ കസ്റ്റഡിയിലെടുത്തു. ലഹരി ഉപയോഗിച്ചതിനു ശേഷമാണ് ഇയാൾ വാഹനം ഓടിച്ചതെന്ന് ഹൂസ്റ്റൺ പൊലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.