കാനഡയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായ അനീഷ് കുമാർ ഫൊക്കാനയുടെ 2024-2026 കാലയളവിൽ കാനഡയിൽ നിന്നുള്ള നാഷനൽ കമ്മിറ്റി അംഗ സ്ഥാനത്തേക്ക് മത്സരിക്കുന്നു.

കാനഡയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായ അനീഷ് കുമാർ ഫൊക്കാനയുടെ 2024-2026 കാലയളവിൽ കാനഡയിൽ നിന്നുള്ള നാഷനൽ കമ്മിറ്റി അംഗ സ്ഥാനത്തേക്ക് മത്സരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക്∙ കാനഡയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായ അനീഷ് കുമാർ ഫൊക്കാനയുടെ 2024-2026 കാലയളവിൽ കാനഡയിൽ നിന്നുള്ള നാഷനൽ കമ്മിറ്റി അംഗ സ്ഥാനത്തേക്ക് മത്സരിക്കുന്നു. ഡോ. ബാബു സ്‌റ്റീഫൻ, ഡോ. കല ഷഹി എന്നിവരുടെ നേതൃത്വത്തിലുള്ള ഫൊക്കാനയുടെ പ്രവർത്തനങ്ങൾ ഫൊക്കാനയുടെ ജനപ്രീതി വർധിപ്പിക്കുന്നതിന് കാരണമായതായും യുവജനങ്ങൾ ഫൊക്കാനയുടെ ഭാഗമായി മാറുമെന്നും അനീഷ് കുമാർ പറഞ്ഞു. കാനഡയിലെ സാമൂഹിക പ്രവർത്തന രംഗത്ത് സജീവമായ അനീഷ് കുമാർ നിലവിൽ കേരളാ കൾച്ചറൽ അസോസിയേഷൻ ഓഫ് ഒന്‍റാറിയോയുടെ ഡയറക്ടർ ബോർഡ് അംഗവും സെക്രട്ടറിയും ആയി പ്രവർത്തിക്കുന്നു.

2019-20 കാലയളവിൽ എംട്ടാക്ക്‌ കാനഡയുടെ കമ്മിറ്റി അംഗവും 2021-22 കാലയളവിൽ സെക്രട്ടറിയും ആയി സേവനമനുഷ്ഠിച്ച അനീഷ് കുമാർ  എംട്ടാക്ക്‌ സെക്രട്ടറി എന്ന നിലയിൽ,  തിരുവനന്തപുരം ജില്ലയിലെ ഒരു നിർധന കുടുംബത്തിന് വീട് നിർമിച്ചു നൽകുന്നതിനു നേതൃത്വം നൽകിയതുൾപ്പെടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകി. വ്യക്തിപരമായും സംഘടനാപരമായും സാമൂഹിക സേവനം തുടരുന്ന അനീഷ് കുമാർ കണ്ണൂർ സ്വദേശിയാണ്. വിദ്യാർഥി തലം മുതൽ രാഷ്ട്രീയ രംഗത്തും യുവജന സംഘടനകളുടെ നേതൃത്വത്തിലും സജീവമായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ഫൊക്കാനയുടെ ഭാവിയിൽ നിർണായക പങ്കുവഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ADVERTISEMENT

ഡ് ഷെപ്പേർഡ് ട്രാൻസ്പോർട്ട് കമ്പനിയുടെ ഉടമയും ആയ അനീഷ് കുമാർ  ബിസിനസ്സ് രംഗത്തും സാമൂഹിക സേവന രംഗത്തും സജീവമാണ്. അനീഷ് കുമാറിന്റെ സ്ഥാനാർഥിത്വം ഫൊക്കാനയ്ക്കും കാനഡയിലെ മലയാളി സമൂഹത്തിനും ഗുണം ചെയ്യുമെന്ന് ഫൊക്കാന ജനറൽ സെക്രട്ടറി സ്ഥാനാർഥി ജോർജ് പണിക്കരും ട്രഷറർ സ്ഥാനാർഥി രാജൻ സാമുവേലും അഭിപ്രായപ്പെട്ടു.
വാർത്ത: ഡോ.കല ഷാഹി

English Summary:

Anish Kumar is Contesting from Canada as National Committee Member of FOKANA 2024 – 2026

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT